gnn24x7

ഐസ്.എസില്‍ ചേര്‍ന്നു പ്രവര്‍ത്തനം: സുബ്ഹാനിക്ക് ജീവപര്യന്തം

0
218
gnn24x7

കൊച്ചി: ഇസ്‌ലാമിക് സ്റ്റേറ്റ് സംഘടനയില്‍ ചേരുകയും അവര്‍ക്ക് വേണ്ടി യുദ്ധചെയ്യുകയും ഭീകരപ്രവര്‍ത്തനം നടത്തുകയും ചെയ്ത കുറ്റക്കാരനെന്ന് തെളിയിക്കപ്പെട്ട മലയാളിയായ സു്ഹാനി ഹാജാ മൊയ്തീനു കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു.

ഐ.എസില്‍ ചേരുകയും ഇറാഖിനെതരെ ആയുധ പേരാട്ടമുള്‍പ്പെടയുള്ള കാര്യങ്ങളില്‍ പങ്കുചേരുകയും റിക്രൂട്ടിങ് പദ്ധതികളില്‍ പങ്കാളിയാവുകയും ചെയ്തുവെന്ന പേരിലായിരുന്നു കേസ്. തുടര്‍ന്ന് ജീവപര്യന്തം ജയില്‍ ശിക്ഷയും 2.10 ലക്ഷം രൂപ പിഴയടക്കുവാനും കോടതി വിധിയുണ്ടായി. യു.എ.പി.എ 20-ാം വകുപ്പു പ്രകാരമാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം 125, 122, 120, ബി വകുപ്പുകളാണ് ചുമത്തിയത്. കൂട്ടത്തില്‍ യു.പി.എ. 20, 38, 39 വകുപ്പുകളും ചുമത്തിയിരുന്നു. സുബ്ഹാനി ഏറെക്കാലം ഇറാഖിലെ മോസൂളിലും സിറിയയിലും തന്റെ പ്രവര്‍ത്തനം വ്യാപിപ്പിച്ചിരുന്നു.

2015 ലായിരുന്നു സുബ്ഹാനി തുര്‍ക്കി വഴി മോസൂളിലേക്ക് ഐ.എസ് പ്രവര്‍ത്തനത്തിനായി ചെന്നത്. തുടര്‍ന്ന് ഏറെക്കാലം മോസൂളിലെ ഐ.എസ്. താവളത്തില്‍ ആയുധപരശീലനവും മറ്റു യുദ്ധമുറകളും അഭ്യസിച്ചു. തുടര്‍ന്നാണ് മോസൂളില്‍ ഇറാഖിനെതിരെ യുദ്ധം ചെയ്യുന്നതിനായി വിന്യസിക്കപ്പെട്ടത് എന്നും തെളിവുകള്‍ ലഭിച്ചു. കണ്ണൂരില്‍ ദേശവിരുദ്ധപ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ അറസ്റ്റു ചെയ്തവരുടെ കൂട്ടത്തില്‍ സുബ്ഹാനിയും പിടിക്കപ്പെട്ടതിന് ശേഷമാണ് ഈ ഭീകരനെപ്പറ്റിയുള്ള മറ്റു വിവരങ്ങള്‍ എന്‍.ഐ.എയ്ക്ക് ലഭിക്കുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here