ന്യൂഡൽഹി: ഭാവിയിൽനടക്കാനിരിക്കുന്ന കാര്യങ്ങൾ പ്രവചിക്കാൻ തനിക്ക് സാധിക്കുമെന്ന് നടി കങ്കണാ റണൗട്ട്. ട്വിറ്റർ തലപ്പത്തു നിന്നും സി.ഇ.ഒ. പരാഗ് അഗർവാളിനേയും നിയമകാര്യ മേധാവി വിജയ ഗസ്സേയേയും പുറത്താക്കയതിൽ പ്രതികരിക്കുകയായിരുന്നു അവർ. ട്വിറ്റർ തലപ്പത്തുള്ളവരുടെ വിധി താൻ നേരത്തെ പ്രവചിച്ചിരുന്നുവെന്നും കങ്കണ പറഞ്ഞു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലായിരുന്നു ബോളിവുഡ് താരത്തിന്റെ പ്രവചനം.
‘ഭാവിയിൽ നടക്കാനിരിക്കുന്ന കാര്യങ്ങൾ എനിക്ക് പ്രവചിക്കാൻ സാധിക്കും. മുൻകൂട്ടി കാണാൻ കഴിയുന്നതിനുള്ള കഴിവിനെ ചിലർ എക്സ് റേ എന്നുവിളിക്കുന്നു. ചിലർഎന്റെ ശാപമെന്നും മന്ത്രവാദമെന്നും വിളിക്കുന്നു. നിങ്ങൾക്ക് എത്രകാലത്തേക്ക് ഒരു സ്ത്രീയുടെപ്രതിഭ കണ്ടില്ലെന്ന് നടിക്കാൻ കഴിയും? ഭാവി പ്രവചിക്കുക എന്നത് എളുപ്പമല്ല. സവിശേഷമായ തിരിച്ചറിവും മനുഷ്യവാസനകളെ മനസ്സിലാക്കാനുള്ള കഴിവും നിരീക്ഷണ പാടവവും ആവശ്യമാണ്. എല്ലാത്തിനും പുറമേ, സ്വന്തം താത്പര്യങ്ങളും ഇഷ്ടങ്ങളും മാറ്റിവെക്കാനും സാധിക്കണം. പ്രവചിക്കപ്പെടുന്ന സംഭവത്തെ വ്യക്തതയോടെ പഠിക്കാനാണിത്.’ കങ്കണ പറയുന്നു.
കങ്കണ റണൗട്ട് എന്ന ഹാഷ്ടാഗ് കഴിഞ്ഞ ദിവസം ട്വിറ്ററിൽ ട്രെൻഡിങ് ആയിരുന്നു. ഇത് ചൂണ്ടിക്കാട്ടി കങ്കണയുടെ ആരാധകൻ എന്ന് അവകാശപ്പെടുന്ന ഒരു ട്വിറ്റർ ഹാൻഡിൽ ട്വീറ്റ് ചെയ്തിരുന്നു. ‘എന്റെ രാജ്ഞി കങ്കണ റണൗട്ടിന്റെ അക്കൗണ്ട് പുനഃസ്ഥാപിക്കുക’- എന്നുമായിരുന്നു ട്വീറ്റ്. ഇതിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചാണ് ട്വിറ്റർ മേധാവികളുടെ വിധി താൻ മുൻകൂട്ടി പ്രവചിച്ചിരുന്നുവെന്ന് കങ്കണ പറഞ്ഞത്. തന്റെ മറ്റൊരു പ്രവചനം കൂടി സത്യമായി എന്നും അവർ കൂട്ടിച്ചേർത്തു.
നേരത്തെ, വിവാദമായ ട്വീറ്റുകളുടെ പേരിൽ കങ്കണയുടെ അക്കൗണ്ട് മരവിപ്പിക്കാൻ ട്വീറ്റർ തീരുമാനിച്ചിരുന്നു. കഴിഞ്ഞ വർഷം മേയിലാണ് കങ്കണയുടെ ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചത്. തുടർച്ചയായി ട്വിറ്ററിന്റെ നിയമങ്ങൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…