Categories: India

നാൽപ്പത് ദിവസത്തിനുശേഷം മദ്യശാലകൾ തുറന്ന കർണാടകയിൽ ആദ്യദിനം 45 കോടി രൂപയുടെ വിൽപന

ബംഗളൂരു: നാൽപ്പത് ദിവസത്തിനുശേഷം മദ്യശാലകൾ തുറന്ന കർണാടകയിൽ മികച്ച വിൽപ്പന. ആദ്യദിനം 45 കോടി രൂപയുടെ വിൽപന നടന്നതായാണ് റിപ്പോർട്ട്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ മാർഗനിർദേശങ്ങൾ പാലിച്ചാണ് കഴിഞ്ഞ ദിവസം കർണാടകയിൽ മദ്യശാലകൾ തുറന്നത്. എക്‌സൈസ് വകുപ്പിന്റെ കണക്കനുസരിച്ച് 3.9 ലക്ഷം ലിറ്റർ ബിയറും 8.5 ലക്ഷം ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യവുമാണ് ആദ്യദിനം വിറ്റഴിച്ചത്.

ചില്ലറ മദ്യവിൽപ്പന ശാലകൾ, കർണാടക സ്റ്റേറ്റ് ബിവറേജ് കോർപ്പറേഷൻ ലിമിറ്റഡ് (കെഎസ്ബിസിഎൽ), മൈസൂർ സെയിൽസ് ഇന്റർനാഷണൽ ലിമിറ്റഡ് ഡിപ്പോകൾ എന്നിവയാണ് കർണാടകയിൽ മെയ് 4 മുതൽ പ്രവർത്തനം പുനഃരാരംഭിച്ചത്. രാവിലെ 9 മുതൽ വൈകുന്നേരം 7 വരെ കണ്ടെയ്നർ സോണിന് പുറത്തുള്ള വിൽപനശാലകൾ തുറക്കാനാണ് സംസ്ഥാന എക്സൈസ് വകുപ്പ് അനുമതി നൽകിയത്.

വരുമാനം വർദ്ധനവിന് മദ്യവിൽപ്പന അനുവദിക്കണമെന്ന് സംസ്ഥാനത്തെ എക്സൈസ് വകുപ്പ് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. മദ്യഷോപ്പുകൾ തുറന്ന തിങ്കളാഴ്ച കർണാടകയിലും മറ്റു സംസ്ഥാനങ്ങളിലുമുള്ള മദ്യവിൽപ്പനശാലകളിൽ നീണ്ട നിരകൾ ദൃശ്യമായിരുന്നു.

അതേസമയം മെയ് 17 വരെ ബാറുകളിലും പബ്ബുകൾകളിലും റെസ്റ്റോറന്റുകളിലും മദ്യംവിൽക്കാൻ അനുവാദമില്ല. മാർച്ചിൽ രാജ്യവ്യാപകമായി ലോക്ക്ഡൌണിന് മുന്നോടിയായി മദ്യവിൽപ്പന നിരോധിച്ച ആദ്യത്തെ സംസ്ഥാനങ്ങളിലൊന്നാണ് കർണാടകം.

Newsdesk

Recent Posts

ജോയ്‌സ് തോമസിന്റെ കുടുംബത്തിനായി ധനസമാഹരണം

കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട മലയാളി ജോയ്‌സ് തോമസിന്റെ കുടുംബത്തിന് പിന്തുണയേകാൻ സുമനസ്സുകളുടെ സഹായം തേടുന്നു. Ballincurig നഴ്‌സിംഗ്…

4 hours ago

കോർക്ക് മലയാളി വാഹനാപകടത്തിൽ മരിച്ചു

കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. Ballincurig നഴ്‌സിംഗ് ഹോം ജീവനക്കാരൻ ജോയ്‌സ് തോമസാണ് മരിച്ചത്. 34…

22 hours ago

സഞ്ജു സാംസൺ T20 ലോകകപ്പ് ടീമിൽ

മുംബൈ: അടുത്ത വർഷം ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചു. സൂര്യകുമാർ…

1 day ago

രാജൻ ദേവസ്യ അയർലണ്ടിലെ പീസ് കമ്മീഷണർ

സാമൂഹ്യ പ്രവർത്തകനും, എഴുത്തുകാരനുമായ രാജൻ ദേവസ്യക്ക് അയർലണ്ടിലെ പീസ് കമ്മീഷണർ സ്ഥാനം നൽകിക്കൊണ്ട് മന്ത്രി നയിൽ കോളിൻസ് ഉത്തരവിറക്കി. കൗണ്ടി…

1 day ago

നടൻ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. 69 വയസ്സായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഇരുന്നൂറോളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.…

1 day ago

അടിതെറ്റി അംപയർ വീണു; സഞ്ജുവിന്റെ കരുത്തുറ്റ ഷോട്ട് തട്ടിയത് അംപയറുടെ വലത് മുട്ടുകാലിൽ

അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…

2 days ago