Categories: India

നിസര്‍ഗ ചുഴലിക്കാറ്റ് മഹാരാഷ്ട്ര തീരത്തെത്തി; മണിക്കൂറില്‍ 72 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റുവീശുന്നത്

മുംബൈ: നിസര്‍ഗ ചുഴലിക്കാറ്റ് മഹാരാഷ്ട്ര തീരത്തെത്തി. മഹാരാഷ്ട്രയുടെ വടക്കന്‍ തീരത്ത് ശക്തമായ കടല്‍ക്ഷോഭമാണ് അനുഭവപ്പെട്ടത്.

മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില്‍ ശക്തമായ കാറ്റും മഴയും ഉണ്ട്. മുംബൈയില്‍ മണിക്കൂറില്‍ 72 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റുവീശുന്നത്. നിരവധി മരങ്ങള്‍ കടപുഴകി വീണിട്ടുണ്ട്. റായ്ഗഡ് ജില്ലയില്‍ നിന്നും 13000 പേരെ മാറ്റിപ്പാര്‍പ്പിച്ചു.

ഇന്നലെ വൈകീട്ടാണ് തീവ്ര ന്യൂനമര്‍ദ്ദം അറബിക്കടലില്‍ നിസര്‍ഗ ചുഴലിക്കാറ്റായി മാറിയത്. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇന്ന് ഉച്ചയോടെ നിസര്‍ഗ വടക്കന്‍ മഹാരാഷ്ട്രയുടെ തീരം തൊടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഗോവയ്ക്കും മുംബൈയ്ക്കും ഇടയില്‍ കടലിലായിരുന്നു ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്.

ഇന്നലെ മുതല്‍ കേരള തീരത്തും കടല്‍ക്ഷോഭം രൂക്ഷമായിരുന്നു. മഹാരാഷ്ട്രയുടെ വടക്കും ഗുജറാത്തിന്റെ തെക്കും തീരങ്ങളില്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ 21 സംഘങ്ങളെ മഹാരാഷ്ട്ര ഗുജറാത്ത് എന്നിവിടങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്.

ബംഗ്ലാദേശ് പേര് നല്‍കിയ നിസര്‍ഗ ചുഴലിക്കാറ്റ് ഈ വര്‍ഷത്തെ രണ്ടാമത്തേയും അറബിക്കടലിലെ ആദ്യത്തേയും ചുഴലിക്കാറ്റാണ്.


Newsdesk

Recent Posts

ഡബ്ലിൻ 7-ലെ ബിൻ ബാഗ് നിരോധനം പിൻവലിച്ചു

ഡബ്ലിൻ 7 മേഖലയിലെ ആയിരക്കണക്കിന് വീടുകളിൽ പ്ലാസ്റ്റിക് മാലിന്യബാഗുകൾ ഉപയോഗിച്ച് മാലിന്യം ശേഖരണത്തിനായി പുറത്തുവയ്ക്കുന്നത് നിരോധിക്കാനുള്ള പദ്ധതിയിൽ നിന്ന് Dublin…

3 hours ago

മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

മലയാള സിനിമയിൽ സജീവ സാന്നിദ്ധ്യമായി ഇന്ത്യൻ സിനിമാ കമ്പനി.അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട എന്ന ബിഗ് ബഡ്ജറ്റ് സിനിമയിലൂടെയാണ്…

4 hours ago

വിപിൻ ആറ്റ്ലിയുടെ ‘സ്റ്റീവ് ആൻഡ് പോളി’ ആരംഭം കുറിച്ചു

സംവിധായകൻ, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ നിലകളിൽ ഏറെ വ്യക്തി മുദ്ര പതിപ്പിച്ച വിപിൻ ആറ്റ്ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്…

4 hours ago

സൗദി മലയാളീ ലിറ്റററി ഫെസ്റ്റ് സീസൺ രണ്ടിന് തുടക്കമായി

ദമ്മാം: സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സൗദി മലയാളീ ലിറ്റററി ഫെസ്റ്റ് സീസൺ രണ്ടിന് ദമ്മാമിൽ തുടക്കമായി.…

4 hours ago

വിദേശ ഓൺലൈൻ ഷോപ്പിങ്ങിന് പുതിയ ഫീസ്; നവംബർ മുതൽ ഓരോ ഇനത്തിനും €2 അധികം

ഡബ്ലിൻ: യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളിൽ നിന്ന് ഓൺലൈനായി സാധനങ്ങൾ വാങ്ങുന്ന അയർലണ്ട് ഉപഭോക്താക്കൾക്ക് നവംബർ 1 മുതൽ പുതിയ…

5 hours ago

ഡബ്ലിനിൽ വീണ്ടും TwinkleTown; ഇത്തവണ രണ്ട് വേദികളിൽ ക്രിസ്മസ് ആഘോഷം

ക്രിസ്മസ് കാലത്തെ ഡബ്ലിൻ നഗരത്തിന്റെ ആഘോഷങ്ങൾക്ക് കൂടുതൽ പകിട്ടേകാൻ ജനപ്രിയമായ TwinkleTown ഇത്തവണ വിപുലമായ രൂപത്തിൽ തിരിച്ചെത്തുന്നു. കഴിഞ്ഞ വർഷം…

6 hours ago