ന്യൂഡല്‍ഹി:കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച കൊറോണ വാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണം തിങ്കളാഴ്ച ആരംഭിക്കും. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൊറോണ വാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണം തിങ്കളാഴ് മുതല്‍ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ആരംഭിക്കുമെന്നാണ് അറിയുന്നത്. കൊറോണ വൈറസ് വാക്സിന്റെ വലിയ പരീക്ഷണം ആയിരിക്കുമിത്.ഇതിനായി എയിംസ് അധികൃതര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതിയും നല്‍കിയിട്ടുണ്ട്.
ഐസിഎംആറും, ഭാരത് ബയോടെകും സംയുക്തമായി ചേര്‍ന്നാണ് വാക്‌സിന്‍ നിര്‍മ്മിച്ചിരിക്കുന്നത്. സന്നദ്ധ പ്രവര്‍ത്തകരില്‍ മൂന്ന് ഘട്ടങ്ങളായായിരിക്കും പരീക്ഷണം നടത്തുക. ഇതിന്റെ ആദ്യഘട്ടമാണ് തിങ്കളാഴ്ച ആരംഭിക്കുന്നത്. ചുരുങ്ങിയത് നൂറ് സന്നദ്ധ പ്രവര്‍ത്തകരില്‍ പരീക്ഷിക്കും.ഭാരത് ബയോ ടെക് നല്‍കുന്ന വിവരം അനുസരിച്ച് 375 സന്നദ്ധ പ്രവര്‍ത്തകരില്‍ പരീക്ഷണം നടത്തുന്നതിനാണ് സാധ്യത.
എയിംസ് ഉള്‍പ്പെടെ രാജ്യത്തെ മികച്ച 12 മെഡിക്കല്‍ സ്ഥാപനങ്ങളിലാണ് മനുഷ്യരില്‍ വാക്സിന്‍ പരീക്ഷണങ്ങള്‍ നടക്കുക. പാര്‍ശ്വഫലങ്ങള്‍ അറിയുന്നതിനായി പാറ്റ്‌നയിലെ എയിംസ് ആശുപത്രിയിലെ 10 സന്നദ്ധപ്രവര്‍ത്തകരില്‍ നേരത്തെ ഈ വാക്‌സിന്‍ പരീക്ഷിച്ചിരുന്നു.
തുടര്‍ന്ന് പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് എയിംസില്‍ ക്ലിനിക്കല്‍ പരീക്ഷണം നടത്താന്‍ തീരുമാനിച്ചത്.
പാറ്റ്‌നയിലെ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് പുറമേ റോഹ്തകിലെ പിജിഐ ആശുപത്രിയിലെ മൂന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ക്കും,
വാക്‌സിന്‍ നല്‍കിയിരുന്നു.ഈ പരീക്ഷണങ്ങള്‍ പോസിറ്റീവ് ആയിരുന്നു.ഇക്കാര്യം ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജ് ട്വീറ്റ് ചെയ്യുകയായിരുന്നു.
കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ മഴ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. പടിഞ്ഞാറൻ തീരത്തുള്ള പത്ത് കൗണ്ടികളിൽ ഇന്ന് വൈകുന്നേരം ആദ്യ മുന്നറിയിപ്പ് പ്രാബല്യത്തിൽ…
സംസ്ഥാനത്ത് ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റിയിലും കോർപ്പറേഷനുകളിലും യുഡിഎഫ് വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളിൽ 505 ഇടത്താണ് യുഡിഎഫ്…
ഡിസംബർ പതിമൂന്നിന് നമ്മുടെ നാട്ടിൻ പുറങ്ങളിലും നഗരങ്ങളിലും, ധാരാളം ശുക്രന്മാർ ഉദിച്ചുയരും.. സംസ്ഥാനത്തെ ലോക്കൽ ബോഡികളിലേക്കും, നഗരസഭകളിലേക്കും നടന്ന തെരഞ്ഞെടുപ്പിൻ്റെ…
നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് 20 വർഷം തടവ്. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം കേട്ട ശേഷമാണ് എറണാകുളം പ്രിൻസിപ്പൽ…
ഏറെ ഇടവേളക്കു ശേഷം സമ്പൂർണ്ണ ഫൺ കഥാപാത്രവുമായി സുരാജ് വെഞ്ഞാറമൂട് എത്തുന്നു.നവാഗതനായ പ്രശാന്ത് വിജയകുമാർ സംവിധാനം ചെയ്യുന്ന 'റൺ മാമാൺ'…
തെക്കൻ ഡബ്ലിനിൽ വീടുകൾക്ക് പുറത്ത് പാർക്ക് ചെയ്തിരുന്നു നിരവധി കാറുകൾ തീപ്പിടിച്ചു നശിച്ചു. ഡബ്ലിൻ 8ലെ സൗത്ത് സർക്കുലർ റോഡിലാണ്…