Categories: India

ഉത്തര്‍ പ്രദേശിലെ ക്രമസമാധാന നില ഗുണ്ടകള്‍ക്ക് അടിയറവ് വെച്ചിരിക്കുകയാണെന്ന് പ്രിയങ്കാ ഗാന്ധി

ലക്‌നൗ: ഉത്തര്‍ പ്രദേശിലെ ക്രമസമാധാന നില ഗുണ്ടകള്‍ക്ക് അടിയറവ് വെച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. സംസ്ഥാനത്തെ വര്‍ധിച്ച് വരുന്ന കുറ്റ കൃത്യങ്ങള്‍ ചൂണ്ടിക്കാണിച്ച് കൊണ്ടായിരുന്നു പ്രിയങ്കാ ഗാന്ധിയുടെ പ്രതികരണം.

മോചന ദ്രവ്യം നല്‍കിയിട്ടും കാണ്‍പൂരില്‍ ഒരാളെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു പ്രിയങ്ക.

സംസ്ഥാനത്തെ ക്രമസമാധാന നില പൂര്‍ണമായും തകര്‍ന്നുവെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

ജനങ്ങളുടെ ജീവന്‍ എടുത്ത ശേഷം അതിനെ കുറിച്ച് പരസ്യമായി പ്രഖ്യാപനങ്ങള്‍ നടത്തുന്നുണ്ട്. വീട്, റോഡ്,ഓഫീസ്, തുടങ്ങി ഒരിടവും ഇപ്പോള്‍ സുരക്ഷതമല്ലെന്നും പ്രിയങ്ക ഗാന്ധി പറയുഞ്ഞു.

‘ വിക്രം ജോഷിക്ക് ശേഷം ഇപ്പോള്‍ കാണ്‍പൂരില്‍ സഞ്ജീത് യാദവും കൊലചെയ്യപ്പെട്ടിരിക്കുന്നു. തട്ടിക്കൊണ്ട് പോയവര്‍ക്ക് പണം ലഭിച്ചിട്ടും അവര്‍ കൊലപ്പെടുത്തി. പൊലീസിന് ആ പണം ലഭിക്കുകയും ചെയ്തു. ഇവിടെ പുതിയ ‘ഗുണ്ടാരാജ്’ ആണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്,’ പ്രിയങ്കാ ഗാന്ധി ട്വീറ്റ് ചെയ്തു.

ഈ കാട്ടു ഭരണത്തില്‍ എല്ലാ ക്രമസമാധാനവും ഗുണ്ടകള്‍ക്ക് അടിയറവ് പറഞ്ഞിരിക്കുകയാണ്,’ അവര്‍ പറഞ്ഞു.

വിക്രം ദുബെയെ കൊലപ്പെടുത്തിയ സംഭവത്തിലും ബുധനാഴ്ച അക്രമിസംഘത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട വിക്രം ജോഷിയെന്ന മാധ്യമപ്രവര്‍ത്തകന്റെ മരണത്തിലും കോണ്‍ഗ്രസ് യു.പി സര്‍ക്കാരിനെതിരെ ശക്തമായി പ്രതികരിച്ചിരുന്നു.

തന്റെ അനന്തരവള്‍ക്കെതിരെ നടന്ന അക്രമത്തില്‍ പൊലീസിന് പരാതി നല്‍കിയ അടുത്ത ദിവസമായിരുന്നു വിക്രം ജോഷിയെ ഒരു സംഘം വെടിവെച്ചത്.

Newsdesk

Recent Posts

ജെസ്സിയും കാർത്തിക്കും വീണ്ടും സ്‌ക്രീനിൽ.! ‘വിണ്ണൈത്താണ്ടി വരുവായാ’യുടെ പ്രണയനിമിഷങ്ങളുമായി മാൾട്ടയിൽ മലയാളി സുഹൃത്തുക്കളുടെ സോങ് റീക്രിയേഷൻ

ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…

11 mins ago

കോർക്ക് മലയാളി ടെസി മാത്യു നിര്യാതയായി

അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…

20 hours ago

ഐറിഷ് പൗരത്വ അപേക്ഷകളിൽ 236% വർധന; പുതിയ നിയമങ്ങൾ വരുന്നതിന് മുമ്പ് അപേക്ഷകരുടെ തിരക്ക്

അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…

1 day ago

ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ മരവിപ്പിച്ച് PrepayPower; 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ആശ്വാസം

അയർലണ്ടിൽ ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് PrepayPower. കമ്പനിയുടെ 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ഈ തീരുമാനം ആശ്വാസമാകുമെന്നാണ്…

1 day ago

കുടിക്കരുത്, പാചകത്തിനും ഉപയോഗിക്കരുത്.! ടിപ്പററിയിലും വാട്ടർഫോർഡിലും ടാപ്പ് വെള്ളം ഉപയോഗിക്കുന്നതിന് നിയന്ത്രണം

അയർലണ്ടിലെ കൗണ്ടി ടിപ്പററിയിലെയും വാട്ടർഫോർഡിലെയും 10,000-ത്തിലേറെ ആളുകളെ ബാധിക്കുന്ന തരത്തിൽ കുടിവെള്ള ഉപയോഗത്തിന് കർശന മുന്നറിയിപ്പ്. ജലവിതരണത്തിൽ അലുമിനിയത്തിന്റെ അളവ്…

1 day ago

നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ അപകടം; പ്രതി സുഹൈലിനെതിരെ കേസ്

കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് യുവാക്കളുടെ ജീവനെടുത്ത മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈലിനെതിരെ കേസെടുത്ത് എക്സൈസ്. 23 വയസിന് മുൻപ്…

1 day ago