പാട്ന: കോവിഡ് വ്യാപനം ശക്തമായി തുടരുന്നതിനിടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ഇടിമിന്നൽ ഭീഷണിയിൽ. ബിഹാറിൽ മാത്രം കഴിഞ്ഞ പത്ത് ദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 147 പേരാണ്. വരുംദിവസങ്ങളിലും കനത്ത മഴയും ഇടിമിന്നലും തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.
രാജ്യത്തെ ഏറ്റവും ദരിദ്ര സംസ്ഥാനമായ ബിഹാറിൽ മാർച്ച് മുതൽ 215 പേർക്കാണ് ഇടിമിന്നലിൽ ജീവൻ നഷ്ടപ്പെട്ടത്. കർഷകരും കന്നുകാലി വളർത്തൽ ഉപജീവനമാക്കിയവും നിർമാണ തൊഴിലാളികളുമാണ് മരിച്ചത്. ‘ഇടിമിന്നൽ അപകടകരമായ രീതിയിൽ വർധിക്കാൻ കാരണം കാലാവസ്ഥാ വ്യതിയാനമാണെന്നാണ് ശാസ്ത്രജ്ഞരും കാലാവസ്ഥാ വിദഗ്ധരും അഭിപ്രായപ്പെടുന്നതെന്ന് ബിഹാർ ദുരന്ത നിവാര വകുപ്പിന്റെ ചുമതലയുള്ള മന്ത്രി ലക്ഷ്മേശ്വർ റായി പറഞ്ഞു.
ശനിയാഴ്ച മാത്രം 25 പേരാണ് ഇടിമിന്നലേറ്റ് മരിച്ചത്. അടുത്ത 48 മണിക്കൂറിൽ ശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ജൂൺ മുതൽ സെപ്തംബർ വരെയുള്ള മൺസൂണ്‍ കാലയളവിൽ ഇടിമിന്നൽ പതിവാണ്. എന്നാൽ ഇത്തവണ സ്ഥിതി വ്യത്യസ്തമാണ്. കഴിഞ്ഞ വർഷം 170 പേരാണ് ഇടിമിന്നലേറ്റ് ആകെ മരിച്ചത്. എന്നാൽ ഇത്തവണ മൺസൂൺ തുടങ്ങി ഒരുമാസം പിന്നിട്ടപ്പോൾ തന്നെ ഈ സംഖ്യയെ മറികടന്നു.
അന്തരീക്ഷ ഊഷ്മാവ് വർധിച്ചതും അധിക ഈർപ്പവുമാണ് ഇടിമിന്നലിന്റെ ശക്തിവർധിപ്പിച്ചതെന്ന് ബിഹാറിലെ കാലാവസ്ഥാ വിദഗ്ധൻ അബ്ദുസ് സത്താർ പറയുന്നു. മിന്നൽ മുന്നറിയിപ്പ് നൽകുന്നതിനുള്ള മൊബൈൽ ഫോൺ ആപ്പ് സംസ്ഥാനം പുറത്തിറക്കിയെങ്കിലും പാവപ്പെട്ട കർഷകർക്കാർക്കും സ്മാർട്ട്ഫോണില്ലാത്തതിനാൽ ഇത് ഫലവത്താകുന്നില്ല.
അയൽ സംസ്ഥാനമായ ഉത്തർപ്രദേശിൽ ഏപ്രില്‍ മുതൽ 200ൽ അധികം പേരാണ് ഇടിമിന്നലേറ്റ് മരിച്ചത്. 2018ൽ മാത്രം 2300 പേരാണ് രാജ്യത്താകെ ഇടിമിന്നലേറ്റ് മരിച്ചതെന്ന് ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നത്.
ശ്രീലങ്കയുടെ തെക്കൻ തീരത്ത്, ഇറാനിയൻ യുദ്ധക്കപ്പലിനെ യുഎസ് അന്തർവാഹിനി തകർത്തതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അറിയിച്ചു. കിഴക്കൻ…
മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിനെത്തുടർന്ന് അവിടെ കുടുങ്ങിക്കിടക്കുന്ന ഐറിഷ് പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അഞ്ച്…
വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ ദേശീയ വായനാ മാസത്തിന്റെ(മാർച്ച്) തുടക്കത്തോടനുബന്ധിച്ച് ചിൽഡ്രൻസ് നാഷണൽ ഹോസ്പിറ്റലിലെ കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ച് സെക്കൻഡ് ലേഡി…
ഓസ്റ്റിൻ, ടെക്സസ്: വരാനിരിക്കുന്ന ടെക്സസ് ഗവർണർ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായി നിലവിലെ ഗവർണർ ഗ്രിഗ് ആബട്ടും, ഡെമോക്രാറ്റിക് പാർട്ടി…
ഇറാൻ ഇറാനിലെ ജനങ്ങളെ അടിച്ചമർത്തുന്ന ഭരണകൂടത്തിൽ നിന്നുള്ള മോചനവും ആണവായുധ ഭീഷണികൾക്ക് അന്ത്യവും കുറിക്കുന്ന നിർണ്ണായകമായ സൈനിക നീക്കങ്ങൾ നടന്നതായി…
ന്യൂയോർക് /തിരുവല്ല: യുദ്ധം, പ്രകൃതിക്ഷോഭങ്ങൾ, നിയന്ത്രണങ്ങൾ എന്നിവ മൂലം ലോകമെമ്പാടും ഭീതിയും ആശങ്കയും നിലനിൽക്കുന്ന സാഹചര്യത്തിൽ വിശ്വാസികൾക്ക് ആശ്വാസവും സമാധാനവും…