ന്യൂഡല്‍ഹി: ലോക്ക് ഡൌണ്‍ അവസാനിക്കുന്ന കാര്യത്തില്‍ ഇതുവരെയും തീരുമാനം ആയിട്ടില്ലെങ്കിലും രാജ്യത്തെ കൊറോണ വൈറസ് ബാധിതരില്‍ 80 ശതമാനവും ഉള്ള 62 ജില്ലകളില്‍ നിയന്ത്രണങ്ങള്‍ തുടരുന്നതിനാണ് ആരോഗ്യ മന്ത്രാലയം തയ്യാറെടുക്കുന്നത്.
ഇത് സംബന്ധിച്ച നടപടിക്രമങ്ങള്‍ ആരോഗ്യമന്ത്രാലയം തുടങ്ങിക്കഴിഞ്ഞതായാണ് വിവരം.രാജ്യത്തെ 736 ജില്ലകളില്‍ 274 ജില്ലകളിലാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. കേരളത്തില്‍ കൊറോണ ബാധിത ജില്ലകളായ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം, പത്തനംതിട്ട,
തിരുവനന്തപുരം എന്നീ ജില്ലകളില്‍ നിയന്ത്രണം തുടരുന്നതിനാണ് സാധ്യത.
ഈ ജില്ലകളില്‍ കര്‍ഫ്യു,അതിര്‍ത്തികള്‍ അടയ്ക്കല്‍, ആവശ്യത്തിന്ഡോക്റ്റര്‍മാരുടെ സേവനം,രോഗ ലെക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍ക്ക് കൊറോണ പരിശോദന,പൊതു ഇടങ്ങളില്‍ അണുനശീകരണം,രോഗ ബാധിത സ്ഥലങ്ങളെ വിവിധ മേഖലകളായി തിരിച്ചുള്ള നിരീക്ഷണം,സമ്പര്‍ക്ക വിലക്ക്,
യാത്രാവിലക്ക് തുടങ്ങിയവ, ഈ ജില്ലകളില്‍ കര്‍ശനമായി നടപ്പിലാക്കും.
ആരോഗ്യമന്ത്രാലയം ഇത് സംബന്ധിച്ച് സംസ്ഥാനങ്ങളുമായി ആശയ വിനിമയം നടത്തുകയാണ്. ശനിയാഴ്ച മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോകോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തും. ഇതിന് ശേഷമാകും ലോക്ക് ഡൌണ്‍ നീട്ടുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…