ന്യുദല്‍ഹി: കൊവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് ലോക്ഡൗണ്‍ നീട്ടിവെച്ചേക്കുമെന്ന് സൂചന നല്‍കി കേന്ദ്രം. നിരവധി സംസ്ഥാനങ്ങള്‍ ലോക്ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നീട്ടിവെക്കുന്നത് പരിഗണിക്കുന്നത്.
ലോക്ഡൗണ്‍ നീട്ടുന്നത് പരിഗണനയിലുണ്ടെന്നും കേന്ദ്രം വ്യക്തമാക്കുന്നുണ്ട്.
ലോക്ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് രാജ് നാഥ് സിങ്ങിന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച കേന്ദ്ര മന്ത്രി തല ഉപസമിതി യോഗം ചേര്‍ന്നിരുന്നു.
ലോക്ഡൗണ്‍ നീട്ടില്ലെന്ന് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം മറ്റു സംസ്ഥാനങ്ങള്‍ നീട്ടിവെക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
ഏപ്രില്‍ 14 ന് ശേഷവും ലോക്ഡൗണിന്റെ പ്രയാസങ്ങള്‍ തുടരുകയാണെങ്കിലും സര്‍ക്കാറിന്റെ തീരുമാനങ്ങള്‍ അനുസരിക്കാന്‍ ജനങ്ങള്‍ തയ്യാറായിരിക്കണമെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു പറഞ്ഞിരുന്നു.
ഉത്തര്‍പ്രദേശ്, ആസാം, തെലങ്കാനാ തുടങ്ങിയ സംസ്ഥാനങ്ങള്‍ ലോക് ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നായിഡുവിന്റെ പ്രതികരണം.
ഒരു നല്ല നാളയ്ക്കു വേണ്ടി കുറച്ച്കാലം അല്പം പ്രയാസങ്ങള്‍ സഹിച്ച് ജീവിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ലോക്ഡൗണില്‍ നിന്ന് പുറത്തുകടക്കുന്നത് തീരുമാനിക്കുന്നതില്‍ അടുത്ത ആഴ്ച നിര്‍ണായകമാകുമെന്നും നായിഡു പറഞ്ഞിരുന്നു.
ജനങ്ങളുടെ ആരോഗ്യത്തിനാണോ നമ്മുടെ സമ്പദ് വ്യവസ്ഥയുടെ സ്ഥിരതയ്ക്കാണോ മുന്‍ഗണ കൊടുക്കേണ്ടത് എന്നതാണ് ചര്‍ച്ച നടക്കുന്നത്. തന്റെ കാഴ്ചപ്പാടില്‍, സമ്പദ്വ്യവസ്ഥയെക്കുറിച്ചുള്ള ആശങ്കകള്‍ക്ക് മറ്റൊരു ദിവസം കാത്തിരിക്കാമെങ്കിലും ആരോഗ്യത്തിന്റെ കാര്യത്തില്‍ അത് കഴിയില്ലഎന്നും ഉപരാഷ്ട്രപതി പറഞ്ഞിരുന്നു.
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…
DROGHEDA INDIAN ASSOCIATION (DMA) വയനാട് ഒരു കുടുംബത്തിന്റെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു. DMA യുടെ ഇരുപതാം വാർഷികം…
ഡബ്ലിൻ: അയർലണ്ടിലെ റീട്ടെയിൽ രംഗത്ത് ഒരു പുതിയ അധ്യായം തുറന്ന്, ഗ്ലോബൽ റീട്ടെയിൽ മർച്ചന്റ്സ് അസോസിയേഷൻ, അയർലണ്ട് (GRMAI) തന്റെ…
കേരളത്തിലെ ആദ്യത്തെ ഇക്കിഗായ്-ഇൻസ്പയേർഡ് റിട്ടയർമെന്റ് വില്ലേജായ തൊടുപുഴയിലെ Abel’s Garden ന്റെ ആദ്യത്തെ മോഡൽ വില്ലയുടെ ഓപ്പൺ ഹൗസ് 2025…
ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ അയർലൻഡ് ഇന്ത്യയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും ഇന്ത്യൻ പൗരന്മാർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന് ഇന്ത്യൻ സമൂഹത്തെ സംരക്ഷിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി പ്രത്യേക ഗാർഡ…