മുംബൈ : മഹേഷ്ഭട്ട് നിരവധിപേരുടെ ജീവിതം തകര്‍ത്തുവെന്നും മഹേഷ്ഭട്ട് ഇന്ത്യന്‍ സിനിമാ വ്യവസായത്തിലെ ഒരു ഡോണ്‍ ആണെന്നും അദ്ദേഹത്തിന്റെ തന്നെ ബന്ധുവായ യുവതി ലവിന ലോധി ഇന്‍സ്്റ്റാഗ്രാം വീഡിയോയിലൂടെ ആരോപണം ഉന്നയിച്ചിരിക്കുന്നു. താന്‍ മഹേഷ്ഭട്ടിനെതിരെ പരാതി കൊടുത്തിട്ടുണ്ടെന്നും ലവിന ലോധി വീഡോയില്‍ വെളിപ്പെടുത്തി. മഹേഷ്ഭട്ടിന്റെ അനന്തരവനായ സുമിത്് സബര്‍വാളിന്റെ ഭാര്യയാണ് ആരോപണ വീഡിയോയുമായി രംഗത്തെത്തിയ ലവിന ലോധി. ഇത് ബോളിവുഡില്‍ വലിയ ചര്‍ച്ചയായി കഴിഞ്ഞു.
https://www.instagram.com/tv/CGrlL-ZjLOz/
ലവിന ലോധി വീഡിയോയില്‍ പറയുന്നത് ഇങ്ങനെയാണ്. ബോളിവുഡിലെ ഒട്ടുമിക്ക നടന്മാര്‍ക്ക് മയക്കു മരുന്ന് വിതരണം ചെയ്യുന്ന പ്രധാന വ്യക്തിയാണ് തന്റെ ഭര്‍ത്താവായ സുമിത്തെന്നാണ് ലവിന ലോധി ആരോപിക്കുന്നത്. ഇക്കാര്യം വളരെ വ്യക്തമായി മഹേഷ്ഭട്ടിന് അറിയാമെന്നും സുമിത്തിന്റെ ഫോണില്‍ മുഴുവന്‍ സ്ത്രീകളുടെ ഫോട്ടോ ആണെന്നും ഇതും പലരെയും കാണിക്കുന്ന പതിവുണ്ടെന്നും ആരോപണത്തില്‍ പറയുന്നു.
ബോളിവുഡ് ഇന്‍ഡസ്ട്രിയിലെ ഏറ്റവും വലിയ ഡോണാണ് മഹേഷ്ഭട്ട് എന്നും അയാളാണ് ഈ ഇന്‍ഡസ്ട്രിയെ നിയന്ത്രിക്കുന്നതെന്നും മഹേഷിനെ അനുസരിച്ചില്ലെങ്കില്‍ സിനിമയില്‍ അവസരങ്ങള്‍ നഷ്ടപ്പെടുമെന്നും ഇത്തരത്തില്‍ നിരവധി സംവിധായകരുടെയും നടിമാരുടെയും മറ്റും ജീവിതം മഹേഷ്ഭട്ട് തകര്‍ത്തിട്ടുണ്ടെന്നും മഹേഷ്ഭട്ടിന്റെ ഒരു ഫോണ്‍ കോള്‍ ആര്‍ക്കെങ്കിലും എതിരെ പോയാല്‍ മതി അതോടെ അവരുടെ ജീവിതവും അവസരവും അവസാനിക്കുമെന്നും ലവിന ലോധി വീഡിയോയില്‍ വെളിപ്പെടുത്തുന്നു. തനിക്ക് വിവാഹമോചനം വേണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവിനെ സമീപിച്ചപ്പോള്‍ തനിക്കും കുടുംബത്തിനെതിരെ ഭിഷണിയാണ് മഹേഷ്ഭട്ട് മുഴക്കുന്നത് എന്നാണ് ലവിന ലോധി പറയുന്നത്.
തനിക്കൊ, തന്റെ കുടുംബത്തിനൊ നാളെ എന്തൊക്കെ സംഭവിച്ചാലും അതിന് പിന്നില്‍ മഹേഷ്ഭട്ടും, മുകേഷ്ഭട്ടും, സുമിത്തും, സഹില്‍ സെഗാള്‍, കുംകും സെഗാള്‍ എന്നിവരായിരിക്കുമെന്നും വീഡിയോയില്‍ യുവതി വെളിപ്പെടുത്തി പറയുന്നുണ്ട്. എന്നാല്‍ യുവതിക്കെതിരെ വിരുദ്ധ ആരോപണങ്ങള്‍ ഉപയോഗിച്ച് അപകീര്‍ത്തിപ്പെടുത്തി എന്ന കുറ്റത്തിന് കേസ് ഫയല്‍ ചെയ്യാന്‍ ഒരുങ്ങുകയാണ് മഹേഷ്ഭട്ടിന്റെ അഡ്വക്കറ്റ്. മഹേഷ്ഭട്ടിന്റെ മകള്‍ ചലച്ചിത്ര നടിയായ പൂജഭട്ട് സംവിധാനം ചെയ്ത കജ്‌രരെ എന്ന ചിത്രത്തിലൂടെയാണ് ലവിന ലോധി ബോളിവുഡില്‍ നടിയാവുന്നത്.
ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…
ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…