India

മഹേഷ്ഭട്ട് നിരവധിപേരുടെ ജീവിതം തകര്‍ത്തു : ഗുരുതര ആരോപണവുമായി യുവതി

മുംബൈ : മഹേഷ്ഭട്ട് നിരവധിപേരുടെ ജീവിതം തകര്‍ത്തുവെന്നും മഹേഷ്ഭട്ട് ഇന്ത്യന്‍ സിനിമാ വ്യവസായത്തിലെ ഒരു ഡോണ്‍ ആണെന്നും അദ്ദേഹത്തിന്റെ തന്നെ ബന്ധുവായ യുവതി ലവിന ലോധി ഇന്‍സ്്റ്റാഗ്രാം വീഡിയോയിലൂടെ ആരോപണം ഉന്നയിച്ചിരിക്കുന്നു. താന്‍ മഹേഷ്ഭട്ടിനെതിരെ പരാതി കൊടുത്തിട്ടുണ്ടെന്നും ലവിന ലോധി വീഡോയില്‍ വെളിപ്പെടുത്തി. മഹേഷ്ഭട്ടിന്റെ അനന്തരവനായ സുമിത്് സബര്‍വാളിന്റെ ഭാര്യയാണ് ആരോപണ വീഡിയോയുമായി രംഗത്തെത്തിയ ലവിന ലോധി. ഇത് ബോളിവുഡില്‍ വലിയ ചര്‍ച്ചയായി കഴിഞ്ഞു.

https://www.instagram.com/tv/CGrlL-ZjLOz/

ലവിന ലോധി വീഡിയോയില്‍ പറയുന്നത് ഇങ്ങനെയാണ്. ബോളിവുഡിലെ ഒട്ടുമിക്ക നടന്മാര്‍ക്ക് മയക്കു മരുന്ന് വിതരണം ചെയ്യുന്ന പ്രധാന വ്യക്തിയാണ് തന്റെ ഭര്‍ത്താവായ സുമിത്തെന്നാണ് ലവിന ലോധി ആരോപിക്കുന്നത്. ഇക്കാര്യം വളരെ വ്യക്തമായി മഹേഷ്ഭട്ടിന് അറിയാമെന്നും സുമിത്തിന്റെ ഫോണില്‍ മുഴുവന്‍ സ്ത്രീകളുടെ ഫോട്ടോ ആണെന്നും ഇതും പലരെയും കാണിക്കുന്ന പതിവുണ്ടെന്നും ആരോപണത്തില്‍ പറയുന്നു.

ബോളിവുഡ് ഇന്‍ഡസ്ട്രിയിലെ ഏറ്റവും വലിയ ഡോണാണ് മഹേഷ്ഭട്ട് എന്നും അയാളാണ് ഈ ഇന്‍ഡസ്ട്രിയെ നിയന്ത്രിക്കുന്നതെന്നും മഹേഷിനെ അനുസരിച്ചില്ലെങ്കില്‍ സിനിമയില്‍ അവസരങ്ങള്‍ നഷ്ടപ്പെടുമെന്നും ഇത്തരത്തില്‍ നിരവധി സംവിധായകരുടെയും നടിമാരുടെയും മറ്റും ജീവിതം മഹേഷ്ഭട്ട് തകര്‍ത്തിട്ടുണ്ടെന്നും മഹേഷ്ഭട്ടിന്റെ ഒരു ഫോണ്‍ കോള്‍ ആര്‍ക്കെങ്കിലും എതിരെ പോയാല്‍ മതി അതോടെ അവരുടെ ജീവിതവും അവസരവും അവസാനിക്കുമെന്നും ലവിന ലോധി വീഡിയോയില്‍ വെളിപ്പെടുത്തുന്നു. തനിക്ക് വിവാഹമോചനം വേണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവിനെ സമീപിച്ചപ്പോള്‍ തനിക്കും കുടുംബത്തിനെതിരെ ഭിഷണിയാണ് മഹേഷ്ഭട്ട് മുഴക്കുന്നത് എന്നാണ് ലവിന ലോധി പറയുന്നത്.

തനിക്കൊ, തന്റെ കുടുംബത്തിനൊ നാളെ എന്തൊക്കെ സംഭവിച്ചാലും അതിന് പിന്നില്‍ മഹേഷ്ഭട്ടും, മുകേഷ്ഭട്ടും, സുമിത്തും, സഹില്‍ സെഗാള്‍, കുംകും സെഗാള്‍ എന്നിവരായിരിക്കുമെന്നും വീഡിയോയില്‍ യുവതി വെളിപ്പെടുത്തി പറയുന്നുണ്ട്. എന്നാല്‍ യുവതിക്കെതിരെ വിരുദ്ധ ആരോപണങ്ങള്‍ ഉപയോഗിച്ച് അപകീര്‍ത്തിപ്പെടുത്തി എന്ന കുറ്റത്തിന് കേസ് ഫയല്‍ ചെയ്യാന്‍ ഒരുങ്ങുകയാണ് മഹേഷ്ഭട്ടിന്റെ അഡ്വക്കറ്റ്. മഹേഷ്ഭട്ടിന്റെ മകള്‍ ചലച്ചിത്ര നടിയായ പൂജഭട്ട് സംവിധാനം ചെയ്ത കജ്‌രരെ എന്ന ചിത്രത്തിലൂടെയാണ് ലവിന ലോധി ബോളിവുഡില്‍ നടിയാവുന്നത്.

Newsdesk

Recent Posts

‘ജോളിവുഡ് സ്റ്റോറി’ പുസ്തകം പ്രകാശനം ചെയ്തു

ദമ്മാം: പ്രമുഖവ്യവസായിയും, ചലച്ചിത്ര നിർമ്മാതാവും, സാംസ്‌കാരികപ്രവർത്തകനുമായ ജോളി ലോനപ്പന്റെ ജീവിതകഥ പറയുന്ന 'ജോളിവുഡ് സ്റ്റോറി' ദമ്മാമിൽ വെച്ച് പ്രകാശനം ചെയ്തു.…

9 hours ago

ഫ്രീ ട്രാവൽ പാസിൽ ‘ആളുമാറി’ യാത്ര; 857 കാർഡുകൾ പിടിച്ചെടുത്തു

അയർലണ്ടിലെ Free Travel Scheme-ുമായി ബന്ധപ്പെട്ട് 18 മാസത്തിനിടെ 857 സൗജന്യ യാത്രാ പാസുകൾ പിടിച്ചെടുത്തതായി Department of Social…

11 hours ago

ഡബ്ലിനിൽ ബിൻ ബാഗുകൾക്ക് വിലക്ക്; ഫെബ്രുവരിയിൽ വീണ്ടും നടപ്പാക്കാൻ നീക്കം

വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കാൻ പ്ലാസ്റ്റിക് ബിൻ ബാഗുകൾ പുറത്തുവെക്കുന്ന രീതിക്ക് ഡബ്ലിനിലെ ചില പ്രദേശങ്ങളിൽ വിലക്ക് ഏർപ്പെടുത്താനുള്ള പദ്ധതിയുമായി…

15 hours ago

ഇ-സ്കൂട്ടർ ഉപയോഗത്തിന് കർശന നിയന്ത്രണം; 18 വയസ്സിന് താഴെയുള്ളവർക്ക് വിലക്ക് ഇന്ന് മുതൽ

അയർലണ്ടിൽ 18 വയസ്സിന് താഴെയുള്ളവർക്ക് ഇ-സ്കൂട്ടർ ഇന്ന് മുതൽ വിലക്ക്. ഒക്ടോബർ 2 വെള്ളിയാഴ്ച മുതൽ പുതിയ നിയമം പ്രാബല്യത്തിൽ…

16 hours ago

അയർലണ്ടിൽ വയോജനസംഖ്യ കുതിക്കുന്നു; ഫാമിലി കെയർ രംഗത്ത് 58% വരെ വർധനയ്ക്ക് സാധ്യത

അയർലണ്ടിലെ ജനസംഖ്യ വേഗത്തിൽ പ്രായമാകുന്നതിനൊപ്പം കുടുംബാംഗങ്ങളുടെ പരിചരണം ആവശ്യമായ ആളുകളുടെ എണ്ണത്തിലും വലിയ വർധനയുണ്ടാകുമെന്ന് പുതിയ ESRI പഠനം. 2040ഓടെ…

23 hours ago

കാർ-ഹോം ഇൻഷുറൻസ് ഉപഭോക്താക്കൾക്ക് ആശ്വാസം; അധിക ചാർജ് 0% ആക്കുന്നു

അയർലണ്ടിലെ ലക്ഷക്കണക്കിന് കാർ, ഹോം ഇൻഷുറൻസ് പോളിസി ഉടമകൾക്ക് അടുത്ത വർഷം മുതൽ ചെറിയ സാമ്പത്തിക ആശ്വാസം ലഭിച്ചേക്കും. Insurance…

1 day ago