Categories: India

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് കൊവിഡ്

ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് കൊവിഡ്. ഇന്ന് രാവിലെ ചൗഹാന്‍ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെയാണ് പുറത്തുവിട്ടത്. സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയെന്നാണ് റിപ്പോര്‍ട്ട്.

താന്‍ കൊവിഡ് പരിശോധന നടത്തിയെന്നും കൊവിഡ് പോസിറ്റീവാണെന്നുമാണ് ചൗഹാന്‍ ട്വീറ്റില്‍ പറയുന്നത്. താനുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരൊക്കെ പരിശോധന നടത്തണമെന്ന അഭ്യര്‍ത്ഥനയും അദ്ദേഹം നടത്തിയിട്ടുണ്ട്.

ശിവരാജ് സിങ് ചൗഹാനുമായി ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരേയും ആരോഗ്യവകുപ്പ് അധികൃതര്‍ ക്വാറന്റീനിലാക്കിയിട്ടുണ്ട്. ആദ്യമായാണ് രാജ്യത്ത് ഒരു മുഖ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്.

മധ്യപ്രദേശില്‍ ഇതുവരെ 26,210 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 791 പേരാണ് സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. വെള്ളിയാഴ്ച മാത്രം 736 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 177 പേര്‍ ഭോപ്പാലില്‍ നിന്നുള്ളവരാണ്.

Newsdesk

Recent Posts

കോർക്ക് മലയാളി ടെസി മാത്യു നിര്യാതയായി

അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…

18 hours ago

ഐറിഷ് പൗരത്വ അപേക്ഷകളിൽ 236% വർധന; പുതിയ നിയമങ്ങൾ വരുന്നതിന് മുമ്പ് അപേക്ഷകരുടെ തിരക്ക്

അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…

23 hours ago

ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ മരവിപ്പിച്ച് PrepayPower; 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ആശ്വാസം

അയർലണ്ടിൽ ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് PrepayPower. കമ്പനിയുടെ 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ഈ തീരുമാനം ആശ്വാസമാകുമെന്നാണ്…

1 day ago

കുടിക്കരുത്, പാചകത്തിനും ഉപയോഗിക്കരുത്.! ടിപ്പററിയിലും വാട്ടർഫോർഡിലും ടാപ്പ് വെള്ളം ഉപയോഗിക്കുന്നതിന് നിയന്ത്രണം

അയർലണ്ടിലെ കൗണ്ടി ടിപ്പററിയിലെയും വാട്ടർഫോർഡിലെയും 10,000-ത്തിലേറെ ആളുകളെ ബാധിക്കുന്ന തരത്തിൽ കുടിവെള്ള ഉപയോഗത്തിന് കർശന മുന്നറിയിപ്പ്. ജലവിതരണത്തിൽ അലുമിനിയത്തിന്റെ അളവ്…

1 day ago

നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ അപകടം; പ്രതി സുഹൈലിനെതിരെ കേസ്

കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് യുവാക്കളുടെ ജീവനെടുത്ത മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈലിനെതിരെ കേസെടുത്ത് എക്സൈസ്. 23 വയസിന് മുൻപ്…

1 day ago

അയർലണ്ടിൽ അധ്യാപക സമരം ശക്തമാകുന്നു; കൂടുതൽ സെക്കൻഡറി സ്കൂൾ അധ്യാപകർ പണിമുടക്കുന്നു

പുതിയ ശമ്പള കരാറിലെ അനിശ്ചിതത്വത്തെ തുടർന്ന് Teachers’ Union of Ireland (TUI) വ്യാവസായിക നടപടികൾ ആരംഭിച്ചു. ജോലി സമയത്തിന്…

2 days ago