ഭോപാല്‍: മധ്യപ്രദേശില്‍ പ്രതിസന്ധി അതിജീവിക്കുന്നതിനുള്ള തന്ത്രപരമായ നീക്കം കോണ്‍ഗ്രസ് സ്വീകരിക്കുന്നു. കോണ്‍ഗ്രസ് സര്‍ക്കാര്‍ നിലനിര്‍ത്തുന്നതിനുള്ള എല്ലാ വഴികളും നോക്കുകയാണ്. മന്ത്രിമാരടക്കം 18 എംഎല്‍എ മാര്‍ എതിര്‍ സ്വരം ഉയര്‍ത്തിയതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നീക്കം. നേരത്തെ ഡല്‍ഹിയിലെത്തി മുഖ്യമന്ത്രി കമല്‍നാഥ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനിടെ ഈ മാസം 16 ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ബിജെപി അവിശ്വാസ പ്രമേയം അവതരിപ്പിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എഐസിസി ജെനെറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യയോട് അടുപ്പം പുലര്‍ത്തുന്ന ആറ് മന്ത്രിമാരടക്കം 18 എംഎല്‍എ മാരാണ് ബെന്ഗളൂരുവില്‍ പ്രത്യേക വിമാനത്തില്‍ എത്തിയത്.
നേരത്തെ എംഎല്‍എ മാര്‍ വിമത നീക്കം നടത്തിയപ്പോള്‍ സര്‍ക്കാര്‍ സുരക്ഷിതമാണെന്ന് ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞിരുന്നു. ആ വിമത നീക്കം കെട്ടടങ്ങിയെന്ന് കോണ്‍ഗ്രസ് നേതൃത്വം അവകാശപെടുന്നതിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും വിമതനീക്കം. നിലവില്‍ കോണ്‍ഗ്രസ് നടത്തുന്നത് വിമതസ്വരം ഉയര്ത്തുന്നവര്‍ക്ക് മന്ത്രിസ്ഥാനം നല്‍കി ഒപ്പം നിര്‍ത്തുക എന്ന തന്ത്രപരമായ നീക്കമാണ്.
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…