gnn24x7

മധ്യപ്രദേശ് സര്‍ക്കാരിലെ മുഴുവന്‍ മന്ത്രിമാരും രാജിവെച്ചു

0
222
gnn24x7

ഭോപാല്‍: മധ്യപ്രദേശില്‍ പ്രതിസന്ധി അതിജീവിക്കുന്നതിനുള്ള തന്ത്രപരമായ നീക്കം കോണ്‍ഗ്രസ്‌ സ്വീകരിക്കുന്നു. കോണ്‍ഗ്രസ് സര്‍ക്കാര്‍ നിലനിര്‍ത്തുന്നതിനുള്ള എല്ലാ വഴികളും നോക്കുകയാണ്. മന്ത്രിമാരടക്കം 18 എംഎല്‍എ മാര്‍ എതിര്‍ സ്വരം ഉയര്‍ത്തിയതിന് പിന്നാലെയാണ് കോണ്‍ഗ്രസ്‌ നീക്കം. നേരത്തെ ഡല്‍ഹിയിലെത്തി മുഖ്യമന്ത്രി കമല്‍നാഥ് കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനിടെ ഈ മാസം 16 ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ബിജെപി അവിശ്വാസ പ്രമേയം അവതരിപ്പിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എഐസിസി ജെനെറല്‍  സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യയോട് അടുപ്പം പുലര്‍ത്തുന്ന ആറ് മന്ത്രിമാരടക്കം 18 എംഎല്‍എ മാരാണ്  ബെന്ഗളൂരുവില്‍ പ്രത്യേക വിമാനത്തില്‍ എത്തിയത്.

നേരത്തെ എംഎല്‍എ മാര്‍ വിമത നീക്കം നടത്തിയപ്പോള്‍ സര്‍ക്കാര്‍ സുരക്ഷിതമാണെന്ന് ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞിരുന്നു. ആ വിമത നീക്കം കെട്ടടങ്ങിയെന്ന് കോണ്‍ഗ്രസ്‌ നേതൃത്വം അവകാശപെടുന്നതിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും വിമതനീക്കം. നിലവില്‍ കോണ്‍ഗ്രസ്‌ നടത്തുന്നത് വിമതസ്വരം ഉയര്ത്തുന്നവര്‍ക്ക് മന്ത്രിസ്ഥാനം നല്‍കി ഒപ്പം നിര്‍ത്തുക എന്ന തന്ത്രപരമായ നീക്കമാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here