ചെന്നൈ: ടിക്ടോക് വീഡിയോ ചിത്രീകരിക്കാന്‍ ജീവനുള്ള മീനിനെ വിഴുങ്ങിയ യുവാവിന് ദാരുണാന്ത്യം!!
തമിഴ്നാട്ടിലെ ഹൊസൂര്‍ പാര്‍വതി നഗര്‍ സ്വദേശിയും 22കാരനുമായ എസ്. വെട്രിവേലാണ് മരിച്ചത്. തേര്‍പേട്ടയ്ക്കടുത്തുള്ള തടാകക്കരയിലാണ് സംഭവം. കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ ഇയാള്‍ ശ്വാസം മുട്ടിയാണ് മരിച്ചത്.
രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം മീന്‍പിടിക്കാനായി തടാകകരയിലെത്തിയ വെട്രിവേല്‍. ഇവര്‍ മദ്യലഹരിയിലായിരുന്നു.
ഇവിടെ നിന്നും മീനുകളെ പിടിച്ച ഇവര്‍ അവ വിഴുങ്ങുന്ന വീഡിയോ ടിക്ടോക്കില്‍ പോസ്റ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
എന്നാല്‍, ജീവനുള്ള മീനിനെ വിഴുങ്ങിയ വെട്രിവേലിന് ചിത്രീകരണത്തിനിടെ ശ്വാസം മുട്ടുകയായിരുന്നു.
തുടര്‍ന്ന്, ഗുരുതരാവസ്ഥയിലായ വെട്രിവേലിനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഹൊസൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വെട്രിവേല്‍ മരിച്ചിരുന്നതായി ഹൊസൂര്‍ ടൌണ്‍ പോലീസ് അറിയിച്ചു.
പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സംഭവത്തില്‍ കേസെടുത്ത പോലീസ് സുഹൃത്തുക്കളുമായി
പന്തയം വച്ചാണോ വെട്രിവേല്‍ മീന്‍ വിഴുങ്ങിയത് എന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കും.
കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. Ballincurig നഴ്‌സിംഗ് ഹോം ജീവനക്കാരൻ ജോയ്‌സ് തോമസാണ് മരിച്ചത്. 34…
മുംബൈ: അടുത്ത വർഷം ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചു. സൂര്യകുമാർ…
സാമൂഹ്യ പ്രവർത്തകനും, എഴുത്തുകാരനുമായ രാജൻ ദേവസ്യക്ക് അയർലണ്ടിലെ പീസ് കമ്മീഷണർ സ്ഥാനം നൽകിക്കൊണ്ട് മന്ത്രി നയിൽ കോളിൻസ് ഉത്തരവിറക്കി. കൗണ്ടി…
കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. 69 വയസ്സായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഇരുന്നൂറോളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.…
അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…
ലെവൽ ഹെൽത്ത് തങ്ങളുടെ ചില ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില അടുത്ത ഫെബ്രുവരി മുതൽ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.എല്ലാ പ്ലാനുകളിലുമുള്ള ശരാശരി…