Categories: IndiaTop Stories

ഉയരമല്ല കാര്യം; രാജസ്ഥാൻ കേഡറിലെ ഐ എ എസ് ഉദ്യോഗസ്ഥ ആർതി ദോഗ്രയുടെ കഥ

ജയ്പൂർ: രാജസ്ഥാൻ കേഡറിലെ ഐ എ എസ് ഉദ്യോഗസ്ഥയാണ് ആർതി ദോഗ്ര. രാജ്യമെമ്പാടുമുള്ള വനിത ഐ എ എസ് ഉദ്യോഗസ്ഥർക്ക് ഒരു മാതൃക കൂടിയാണ് ഇവർ. ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ ജനിച്ച ആർതിയുടെ പൊക്കം മൂന്നടി ആറിഞ്ച് ആണ്. എന്നാൽ, ഈ പൊക്കമില്ലായ്മ സ്വപ്നങ്ങൾ നേടിയെടുക്കുന്നതിന് അവർക്ക് ഒരു തടസമായില്ല.

ഇന്ത്യൻ ആർമിയിലെ കേണൽ ആയിരുന്ന രാജേന്ദ്ര ദോഗ്രയുടെയും സ്കൂൾ പ്രിൻസിപ്പൾ ആയിരുന്ന കുംകുമിന്റെയും മകളായിട്ട് ആയിരുന്നു ആർതിയുടെ ജനനം. ജനിച്ചപ്പോൾ തന്നെ സാധാരണ സ്കൂളിൽ പഠിക്കാൻ അവൾക്ക് സാധിക്കില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. എന്നാൽ, ഡോക്ടർമാരെയും പരമ്പരാഗത രീതികളെയും അവഗണിച്ച് ഡെറാഡൂണിലെ പ്രശസ്തമായ വെൽഹാം ഗേൾസ് സ്കൂളിൽ അവൾ ചേർന്നു. ഡൽഹി സർവകലാശാലയിലെ ലേഡി ശ്രീറാം കോളേജിൽ നിന്ന് ബിരുദവും സ്വന്തമാക്കി.

തന്റെ ഐ എ എസ് ജീവിതത്തിനിടയിൽ ഇതുവരെ നിരവധി ഉന്നത സ്ഥാനങ്ങളിൽ ആർതി നിയമിതയായിട്ടുണ്ട്. അജ്മീർ കളക്ടർ ആയി പ്രവർത്തിച്ചു വരികയായിരുന്നു ഇപ്പോൾ. നേരത്തെ, ജോധ്പുർ ഡിസ്കോമിന്റെ മാനേജിംഗ് ഡയറക്ടർ സ്ഥാനത്ത് നിയമിതയായിരുന്നു. ഇത്രയും പ്രധാനപ്പെട്ട ഒരു പോസ്റ്റിൽ നിയമിതയായ ആദ്യത്തെ വനിതയാണ് ആർതി. സംസ്ഥാനതലത്തിലും ദേശീയ തലത്തിലും ആർതി ദോഗ്രയ്ക്ക് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

രാജസ്ഥാൻ നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് നടത്തിയ മികച്ച പ്രകടനത്തിന് രാഷ്ട്രപതി രാംനാഥ് കോവിന്ദിൽ നിന്നും നിയമമന്ത്രി രവിശങ്കർ പ്രസാദിൽ നിന്നും ആർതിക്ക് 2019ൽ ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. ഭിന്നശേഷിക്കാരായ ആളുകളെ വോട്ട് ചെയ്യാനും അങ്ങനെ ജനാധിപത്യ വ്യവസ്ഥിതിയിൽ പങ്കാളികളാകാനും അവർ പ്രചോദിപ്പിച്ചതിനായിരുന്നു അത്.

ഭിന്നശേഷിക്കാരായവരെ സഹായിക്കാനും വോട്ട് ചെയ്യാൻ അവരെ പ്രചോദിപ്പിക്കാനും ബൂത്ത് ലെവൽ ഓഫീസർമാരെ നിയോഗിച്ചു. വികലാംഗർക്ക് പോളിംഗ് സ്റ്റേഷനുകളിൽ വന്ന് വോട്ട് രേഖപ്പെടുത്താൻ ‘ദിവ്യാംഗ് രഥ്സ്’ എന്ന പേരിൽ വാഹനങ്ങൾ ഏർപ്പെടുത്തി. എല്ലാ ഗ്രാമ പഞ്ചായത്തിലും രണ്ടെണ്ണം എന്ന നിലയിലെങ്കിലും വീൽച്ചെയറുകൾ ഉറപ്പു വരുത്തി. ഇതിനെ തുടർന്ന് തെരഞ്ഞെടുപ്പിൽ ഭിന്നശേഷിക്കാരായ 17000 പേരാണ് പോളിംഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയത്.

Newsdesk

Recent Posts

നിങ്ങളുടെ ടാക്സ് റീഫണ്ട് ഇനിയും ക്ലെയിം ചെയ്തില്ലേ.?

നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…

11 hours ago

ലിമെറിക്ക്, ടിപ്പററി, മൊണാഗൻ, എന്നിവിടങ്ങളിൽ നടന്ന വാഹനാപകടങ്ങളിൽ മൂന്ന് മരണം

ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…

13 hours ago

സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന ‘സാഹിതീയം- പുസ്തക ചർച്ച’

സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം…

15 hours ago

2021 ടാക്സ് റീഫണ്ട് ക്ലെയിമിനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും

2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…

16 hours ago

നാഷണൽ ചൈൽഡ്കെയർ സ്കീം: വരുമാന പരിധിയിലെ മാറ്റം 47,000 കുടുംബങ്ങൾക്ക് പ്രയോജനം നൽകും

അടുത്ത അധ്യയന വർഷത്തേക്കുള്ള ദേശീയ ശിശുസംരക്ഷണ പദ്ധതിയുടെ വരുമാന പരിധി സർക്കാർ പുതുക്കുന്നു .2026 ലെ ശരത്കാലം മുതൽ, താഴ്ന്ന…

2 days ago

Monzoക്ക് സെൻട്രൽ ബാങ്കിൽ നിന്ന് സമ്പൂർണ ബാങ്കിംഗ് ലൈസൻസ് ലഭിച്ചു

യൂറോപ്പിലേക്കുള്ള തങ്ങളുടെ ആദ്യത്തെ പ്രധാന ചുവടുവയ്പ്പായി, സെൻട്രൽ ബാങ്കിൽ നിന്നും യൂറോപ്യൻ സെൻട്രൽ ബാങ്കിൽ നിന്നും പൂർണ്ണ ബാങ്കിംഗ് ലൈസൻസ്…

2 days ago