ഭാഗല്‍പുര്‍: ബീഹാറിലെ ഭാഗല്‍പുരില്‍ ട്രക്കും ബസും കൂട്ടിയിടിച്ച് അതിഥി തൊഴിലാളികള്‍ കൊല്ലപ്പെട്ടു. ഇന്ന് രാവിലെയാണ് അപകടം. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ബസുമായി കൂട്ടിയിടിച്ച തൊഴിലാളികളുമായി എത്തിയ ട്രക്ക് മറിയുകയായിരുന്നു.
സംഭവസ്ഥലത്തുവെച്ചുതന്നെ ഒമ്പത് തൊഴിലാളികള്‍ കൊല്ലപ്പെട്ടെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. ഇവിടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.
മഹാരാഷ്ട്രയിലെ യവാത്മല്‍ ജില്ലയിലും അതിഥി തൊഴിലാളികളുമായി പോയ ബസ് മറിഞ്ഞ് നാലു പേര്‍ മരിച്ചു. പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ മൂന്നു അതിഥി തൊഴിലാളികളും ബസ് ഡ്രൈവറുമാണ് മരിച്ചത്. 22 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു.
ശ്രമിക് പ്രത്യേക ട്രെയിനില്‍ ജാര്‍ഖണ്ഡിലേക്ക് പോകാനായി നാഗ്പൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് അതിഥി തൊഴിലാളികളുമായി പോകുകയായിരുന്ന ബസാണ് മറിഞ്ഞതെന്ന് അഡീഷണല്‍ പൊലീസ് സൂപ്രണ്ട് നൂറുല്‍ ഹസ്സന്‍ പറഞ്ഞു.
പുലര്‍ച്ചെ 3.30 നുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്നും എതിരെ വന്ന ട്രക്കുമായി കൂട്ടിയിടിക്കുയായിരുന്നുവെന്നും പൊലീസ് സൂപ്രണ്ട് പറഞ്ഞു.
പരിക്കേറ്റ 22 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
തിങ്കളാഴ്ച രാത്രി ഉത്തര്‍പ്രദേശില്‍ അതിഥി തൊഴിലാളികളുമായി പോയ ലോറി മറിഞ്ഞ് മൂന്ന് സ്ത്രീകള്‍ മരിച്ചിരുന്നു. മഹോബ ജില്ലയില്‍ വെച്ചാണ് അപകടം ഉണ്ടായത്. മിര്‍സാപൂര്‍ ഹൈവേയിലെ മഹുവാ ടേണിലെ പന്‍വാഡി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് അപകടം നടന്നത്.
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…