Categories: India

ലോക് ഡൗണ്‍ കാലത്ത് ശമ്പളം കുറക്കരുതെന്ന നിര്‍ദ്ദേശം നിയമപരമല്ല- പത്ര, ചാനല്‍ ഉടമകള്‍ സുപ്രിംകോടതിയില്‍

മാധ്യമ വ്യവസായമടക്കമുള്ള സ്വകാര്യമേഖലയിലെ തൊഴിലുടമകള്‍ അവരുടെ തൊഴിലാളികള്‍ക്ക് ലോക് ഡൗണ്‍ കാലത്ത് ശമ്പളം കൊടുക്കുന്നതില്‍ കുറവും മുടക്കവും വരുത്തരുതെന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവ് ഇരട്ടത്താപ്പും കാപട്യവുമാണെന്ന് പത്ര, ചാനല്‍ ഉടമകള്‍ സുപ്രിംകോടതിയില്‍.

മാതൃകാ തൊഴുലുടമയായ സര്‍ക്കാര്‍ സ്വന്തം ജീവനക്കാരുടെ ശമ്പളം പിടിക്കുകയും മുടക്കുകയും ചെയ്യുമ്പാള്‍ ലോക്ഡൗണിന്റെ പ്രത്യാഘാതങ്ങള്‍ ബാധിച്ച മാധ്യമവ്യവസായം അടക്കമുള്ള സ്വകാര്യ മേഖലയോട് വേതനം പഴയത് പോലെ തന്നെ കൊടുക്കണമെന്ന് പറയുന്നത് ഇരട്ടത്താപ്പ് ആണെന്ന് പത്ര ഉടമകളുടെ സംഘടനയായ ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റിയും ചാനല്‍ഉടമകളുടെ സംഘടനയായ നാഷ്ണല്‍ ബ്രോഡ്കാസ്റ്റേഴ്‌സ് അസോസിയേഷനും കോടതിയില്‍ ചുണ്ടിക്കാട്ടി. രാജ്യത്തെ പത്ര, വാര്‍ത്താ ചാനലുകള്‍ മാധ്യമപ്രവര്‍ത്തകരെ വന്‍തോതില്‍ പിരിച്ച് വിടാനും കുലി കുറക്കാനും പോകുന്നതിനാല്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ദല്‍ഹി ജര്‍ണ്ണലിസ്റ്റ് യുനിയന്‍, ബ്രഹ്ത് മുബൈ ജര്‍ണ്ണലിസ്റ്റ് യൂനിയന്‍ മുതലായ സംഘടനകള്‍ ചേര്‍ന്ന് നല്‍കിയ പരാതിയില്‍ ലഭിച്ച നോട്ടീസിനുള്ള മറുപടിയിലാണ് മൊത്തം സ്വകാര്യ മേഖലയുടെ വക്കാലത്തുമായി മാധ്യമ മുതലാളിമാരുടെ സംഘടനകള്‍ രംഗത്ത് വന്നത്. പരസ്യക്കുലിനത്തില്‍ സര്‍ക്കാര്‍ തരാനുള്ള ശതകോടികള്‍ തന്ന ശേഷം മതി സര്‍ക്കാരിന്റെ ന്യായം പറച്ചില്‍ എന്ന് മാധ്യമ മുതലാളിമാര്‍ ഓര്‍മ്മിപ്പിച്ചു.

1800 കോടിയോളം രൂപ സര്‍ക്കാര്‍ പരസ്യം കൊടുത്ത വകയില്‍ കിട്ടാനുണ്ട്. ഇതില്‍ 900 കോടിയോളം രൂപ പത്രങ്ങള്‍ക്ക് മാത്രമാണ്. മാസങ്ങളായി കുടിശ്ശിഖ ആയി കിടക്കുന്ന ഈ പണം തരുന്ന കാര്യത്തില്‍ ഒരു പുരോഗതിയുമില്ല. കോവിഡ് വ്യാപിച്ചതോടെ പരസ്യം വന്‍തോതില്‍ കുറക്കുകയും ചെയ്തു- ഐ.എന്‍.എസ് സര്‍ക്കാരിനെ കുറ്റപ്പെടുത്തി. പണം ലാഭിക്കാന്‍ സര്‍ക്കാര്‍ പരസ്യം കൊടുക്കരുന്നത് നിറത്തണമെന്നാണ് ചില പാര്‍ട്ടികള്‍ പറയുന്നത്- കോവിഡ് കാലത്ത് സര്‍ക്കാര്‍ പരസ്യം നിര്‍ത്തലാക്കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം ഓര്‍മ്മിപ്പിച്ച് മാധ്യമ മുതലാളിമാര്‍ കേന്ദ്ര ഗവണ്‍മെന്റിനെ പ്രലോഭിപ്പിച്ചു. കാപട്യവും വിവേചനപരവുമാണ് മാധ്യമപ്രവര്‍ത്തകരുടെ വേതനക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് എന്ന് ഐ.എന്‍.എസ് ആരോപിച്ചു.

ഈ നിര്‍ദ്ദേശങ്ങള്‍ക്ക് മാനുഷികവും ധാര്‍മ്മികവുമായ മൂല്യമുണ്ടെന്നല്ലാതെ അനുസരിക്കാന്‍ നിയമപരമായി തങ്ങള്‍ ബാധ്യസ്ഥരല്ല എന്ന് മാധ്യമ ഉടമകള്‍ മറുപടിയില്‍ വ്യക്തമാക്കി. ഈ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന്റെ അമിതാധികാരപ്രയോഗവും 2005ലെ ദുരന്ത നിവാരണ നിയമത്തിന്റെ പേരില്‍ അതില്‍ പറയാത്ത കാര്യങ്ങള്‍ ചെയ്യുന്നതുമാണെന്ന് അവര്‍ വാദിച്ചു.

ലോക് ഡൗണ്‍ മുലിം തങ്ങളുടെ വ്യവസായം തകര്‍ന്ന അവസ്ഥയിലായിട്ടും സര്‍ക്കാര്‍ പ്രഖ്യാപിച്ച ഉത്തേജക പാക്കേജില്‍ തങ്ങളെ ഉള്‍പ്പെടുത്തിയിട്ടില്ല എന്ന് നാഷനല്‍ ബ്രോഡ്കാസ്റ്റേഴ്‌സ് അസോസിയേഷന്‍ മറുപടിയില്‍ പറഞ്ഞു. മാധ്യമവ്യവസായത്തിലെ തൊഴിലാളികളുടെ കാര്യത്തില്‍ മാത്രം താല്‍പ്പര്യം പ്രകടിപ്പിക്കുന്ന സര്‍ക്കാരിന്റെ സമീപനം ഈ വ്യവസായത്തിന്റെ തകര്‍ച്ചക്ക് തന്നെ കാരണമാവുമെന്ന് ഐ.എന്‍.എസ് പറഞ്ഞു.

Newsdesk

Recent Posts

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

22 hours ago

ഹോം ഹീറ്റിംഗ് ഓയിൽ വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ 500 ലിറ്ററിന് €100 വർധന

അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…

22 hours ago

അയർലണ്ടിൽ ഊർജ ചെലവുകൾക്കായി €420 വരെ സഹായം; 70 വയസിന് മുകളിലുള്ളവർക്ക് പ്രത്യേക ആനുകൂല്യം

അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…

24 hours ago

‘Bade Miyan Chote Miyan Concert’: Early Bird ടിക്കറ്റ് ഓഫർ നാളെ വരെ

അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…

1 day ago

അയർലണ്ടിൽ ചൈൽഡ്‌കെയർ ജീവനക്കാർക്ക് ശമ്പളവർധന

ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…

2 days ago

5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം; ഡബ്ലിനിൽ പ്രത്യേക ചടങ്ങുകൾ

അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…

2 days ago