ന്യൂഡല്‍ഹി:വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതിനുള്ള വന്ദേഭാരതിന്‍റെ രണ്ടാം ഘട്ടത്തില്‍ 10 രാജ്യങ്ങള്‍.
ഈ മാസം 15 മുതല്‍ 22 വരെയാണ് രണ്ടാം ഘട്ടം നടപ്പിലാക്കുന്നത്, ഓസ്ത്രേലിയ, കാനഡ, ഫ്രാന്‍സ്, റഷ്യ, ജെര്‍മനി,താജിക്കിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്‍, കസാകിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, യുക്രൈന്‍ എന്നീ രാജ്യങ്ങളാണ് രണ്ടാം ഘട്ടത്തില്‍ ഉള്‍പെടുത്തിയിട്ടുള്ളത്.
മൂന്നാം ഘട്ടത്തില്‍ ആഫ്രിക്കന്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്തും എന്നാണ് അറിയുന്നത്, നിരവധി ഇന്ത്യക്കാര്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുകയാണ്.
മള്‍ഡോവയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. വന്ദേഭാരതം രണ്ടാം ഘട്ടത്തില്‍ എയര്‍ ഇന്ത്യയോടൊപ്പം വിദേശ രാജ്യങ്ങളിലെ വിമാന കമ്പനികളും ദൗത്യത്തില്‍ പങ്കാളികളാകും.
അതേസമയം ശനിയാഴ്ച്ച മാത്രം 1373 ഇന്ത്യക്കാരാണ് രാജ്യത്ത് മടങ്ങിയെത്തിയത്,ലണ്ടനില്‍ നിന്ന് മുംബയില്‍ എത്തിയ ആദ്യ വിമാനത്തില്‍ 326 പേരാണ് ഉണ്ടായിരുന്നത്.മെയ് ഏഴ് മുതലാണ് വിദേശ രാജ്യങ്ങളില്‍ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക് ഡൌണിനെ തുടര്‍ന്ന് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള
മിഷന്‍ വന്ദേഭാരതിന് തുടക്കമായത്.
ശ്രീലങ്കയുടെ തെക്കൻ തീരത്ത്, ഇറാനിയൻ യുദ്ധക്കപ്പലിനെ യുഎസ് അന്തർവാഹിനി തകർത്തതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അറിയിച്ചു. കിഴക്കൻ…
മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിനെത്തുടർന്ന് അവിടെ കുടുങ്ങിക്കിടക്കുന്ന ഐറിഷ് പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അഞ്ച്…
വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ ദേശീയ വായനാ മാസത്തിന്റെ(മാർച്ച്) തുടക്കത്തോടനുബന്ധിച്ച് ചിൽഡ്രൻസ് നാഷണൽ ഹോസ്പിറ്റലിലെ കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ച് സെക്കൻഡ് ലേഡി…
ഓസ്റ്റിൻ, ടെക്സസ്: വരാനിരിക്കുന്ന ടെക്സസ് ഗവർണർ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായി നിലവിലെ ഗവർണർ ഗ്രിഗ് ആബട്ടും, ഡെമോക്രാറ്റിക് പാർട്ടി…
ഇറാൻ ഇറാനിലെ ജനങ്ങളെ അടിച്ചമർത്തുന്ന ഭരണകൂടത്തിൽ നിന്നുള്ള മോചനവും ആണവായുധ ഭീഷണികൾക്ക് അന്ത്യവും കുറിക്കുന്ന നിർണ്ണായകമായ സൈനിക നീക്കങ്ങൾ നടന്നതായി…
ന്യൂയോർക് /തിരുവല്ല: യുദ്ധം, പ്രകൃതിക്ഷോഭങ്ങൾ, നിയന്ത്രണങ്ങൾ എന്നിവ മൂലം ലോകമെമ്പാടും ഭീതിയും ആശങ്കയും നിലനിൽക്കുന്ന സാഹചര്യത്തിൽ വിശ്വാസികൾക്ക് ആശ്വാസവും സമാധാനവും…