കാര്‍പ്രേമികളുടെ ഹരമായിരുന്ന പജേറോ എസ്.യു.വി ഇനി ഓര്‍മ്മ മാത്രമായി മാറും. ഇതിന്റെ ഉല്‍പ്പാദനം 2021ഓടെ മിത്സുബിഷി നിര്‍ത്താനൊരുങ്ങുകയാണ്. കടുത്ത സാമ്പത്തികനഷ്ടമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് കമ്പനിയെ എത്തിച്ചിരിക്കുന്നത്.
പജേറോ തന്റെ ഐതിഹാസികമായ 15 വര്‍ഷത്തെ പടയോട്ടമാണ് അവസാനിപ്പിക്കാനൊരുങ്ങുന്നത്. 2006ല്‍ പാരിസ് മോട്ടോര്‍ ഷോയിലാണ് ഇതിനെ ആദ്യമായി അവതരിപ്പിക്കുന്നത്. മൊണ്ടേറോ എന്നറിയപ്പെടുന്ന ഇപ്പോഴത്തെ തലമുറ മിറ്റ്‌സുബിഷിക്ക് അവസാനമായി ഫേസ്‌ലിഫ്റ്റ് ലഭിച്ചത് 2015ലാണ്.
ജപ്പാനിലെ ആറാമത്തെ ഏറ്റവും വലിയ വാഹനനിര്‍മാതാക്കളായ മിത്സുബിഷിയുടെ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന നഷ്ടം 1.3 ബില്യണ്‍ ഡോളറാണ്. ഇത് 18 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ നഷ്ടമാണ്.
ഉല്‍പ്പാദനം കുറച്ചും ജീവനക്കാരുടെ എണ്ണം കുറച്ചും ലാഭമില്ലാത്ത ഡീലര്‍ഷിപ്പുകള്‍ അടച്ചും അതിജീവനത്തിനുള്ള വഴികള്‍ തേടുകയാണ് കമ്പനി. യൂറോപ്പ്, നോര്‍ത്ത് അമേരിക്ക എന്നിവിടങ്ങളില്‍ നിന്ന് പതിയെ സാന്നിധ്യം കുറച്ച് ഏഷ്യന്‍ വിപണികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഇതില്‍ പ്രധാനം.
കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ മഴ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. പടിഞ്ഞാറൻ തീരത്തുള്ള പത്ത് കൗണ്ടികളിൽ ഇന്ന് വൈകുന്നേരം ആദ്യ മുന്നറിയിപ്പ് പ്രാബല്യത്തിൽ…
സംസ്ഥാനത്ത് ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റിയിലും കോർപ്പറേഷനുകളിലും യുഡിഎഫ് വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളിൽ 505 ഇടത്താണ് യുഡിഎഫ്…
ഡിസംബർ പതിമൂന്നിന് നമ്മുടെ നാട്ടിൻ പുറങ്ങളിലും നഗരങ്ങളിലും, ധാരാളം ശുക്രന്മാർ ഉദിച്ചുയരും.. സംസ്ഥാനത്തെ ലോക്കൽ ബോഡികളിലേക്കും, നഗരസഭകളിലേക്കും നടന്ന തെരഞ്ഞെടുപ്പിൻ്റെ…
നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് 20 വർഷം തടവ്. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം കേട്ട ശേഷമാണ് എറണാകുളം പ്രിൻസിപ്പൽ…
ഏറെ ഇടവേളക്കു ശേഷം സമ്പൂർണ്ണ ഫൺ കഥാപാത്രവുമായി സുരാജ് വെഞ്ഞാറമൂട് എത്തുന്നു.നവാഗതനായ പ്രശാന്ത് വിജയകുമാർ സംവിധാനം ചെയ്യുന്ന 'റൺ മാമാൺ'…
തെക്കൻ ഡബ്ലിനിൽ വീടുകൾക്ക് പുറത്ത് പാർക്ക് ചെയ്തിരുന്നു നിരവധി കാറുകൾ തീപ്പിടിച്ചു നശിച്ചു. ഡബ്ലിൻ 8ലെ സൗത്ത് സർക്കുലർ റോഡിലാണ്…