gnn24x7

കാര്‍പ്രേമികളുടെ ഹരമായിരുന്ന പജേറോ എസ്.യു.വി ഇനി ഓര്‍മ്മ മാത്രമായി മാറും

0
201
gnn24x7

കാര്‍പ്രേമികളുടെ ഹരമായിരുന്ന പജേറോ എസ്.യു.വി ഇനി ഓര്‍മ്മ മാത്രമായി മാറും. ഇതിന്റെ ഉല്‍പ്പാദനം 2021ഓടെ മിത്സുബിഷി നിര്‍ത്താനൊരുങ്ങുകയാണ്. കടുത്ത സാമ്പത്തികനഷ്ടമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് കമ്പനിയെ എത്തിച്ചിരിക്കുന്നത്.

പജേറോ തന്റെ ഐതിഹാസികമായ 15 വര്‍ഷത്തെ പടയോട്ടമാണ് അവസാനിപ്പിക്കാനൊരുങ്ങുന്നത്. 2006ല്‍ പാരിസ് മോട്ടോര്‍ ഷോയിലാണ് ഇതിനെ ആദ്യമായി അവതരിപ്പിക്കുന്നത്. മൊണ്ടേറോ എന്നറിയപ്പെടുന്ന ഇപ്പോഴത്തെ തലമുറ മിറ്റ്‌സുബിഷിക്ക് അവസാനമായി ഫേസ്‌ലിഫ്റ്റ് ലഭിച്ചത് 2015ലാണ്.

ജപ്പാനിലെ ആറാമത്തെ ഏറ്റവും വലിയ വാഹനനിര്‍മാതാക്കളായ മിത്സുബിഷിയുടെ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന നഷ്ടം 1.3 ബില്യണ്‍ ഡോളറാണ്. ഇത് 18 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ നഷ്ടമാണ്.

ഉല്‍പ്പാദനം കുറച്ചും ജീവനക്കാരുടെ എണ്ണം കുറച്ചും ലാഭമില്ലാത്ത ഡീലര്‍ഷിപ്പുകള്‍ അടച്ചും അതിജീവനത്തിനുള്ള വഴികള്‍ തേടുകയാണ് കമ്പനി. യൂറോപ്പ്, നോര്‍ത്ത് അമേരിക്ക എന്നിവിടങ്ങളില്‍ നിന്ന് പതിയെ സാന്നിധ്യം കുറച്ച് ഏഷ്യന്‍ വിപണികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഇതില്‍ പ്രധാനം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here