gnn24x7

ടെക് ലോകത്തെ ചര്‍ച്ചാവിഷയമായി വിവോ ട7 5ജി സ്മാര്‍ട്ട്‌ഫോണ്‍; സവിശേഷതകളറിയാം

0
409
gnn24x7

ജൂലൈ ആദ്യവാരം മുതല്‍ ടെക് ലോകത്തെ ചര്‍ച്ചാവിഷയമാണ് വിവോ ട7 5ജി സ്മാര്‍ട്ട്‌ഫോണ്‍. ഇപ്പോഴിതാ ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ ഈ സ്മാര്‍ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിച്ചിരിക്കുകയാണ്. ഫോണിന്റെ സവിശേഷതകളറിയാം.

വേബോയിലൂടെ പുറത്ത് വിട്ട പുതിയ ടീസര്‍ അനുസരിച്ച് വിവോ ട7 5ജി സ്മാര്‍ട്ട്‌ഫോണ്‍ ഡ്യുവല്‍ സെല്‍ഫി ക്യാമറകളുമായിട്ടാണ് പുറത്തിറങ്ങുന്നത്. നീളത്തിലുള്ള ഒരു നോച്ചായിരിക്കും ഇതിനായി കമ്പനി ഡിസ്‌പ്ലെയില്‍ നല്‍കുക. സെല്‍ഫികള്‍ക്കായി 44 എംപി ഓട്ടോഫോക്കസ് സെന്‍സറുണ്ടാകും. ഡിവൈസിന് പിന്നില്‍ സ്ലീക് ലുക്കിന് മികവ് പകര്‍ന്ന് ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളും ഉണ്ടായിരിക്കും.

ഗ്രേഡിയന്റ് ഡിസൈനിലായിരിക്കും വിവോ S7 5ജി പുറത്തിറങ്ങുക. പിന്നില്‍ 64 എംപി പ്രൈമറി സെന്‍സറായിരിക്കും ഉണ്ടായിരിക്കുക. ഫോണിന്റെ പിന്‍ ക്യാമറയിലെ പ്രൈമറി സെന്‍സര്‍ ഒരു സാംസങ് ജിഡബ്ല്യു 1 സെന്‍സറാണെന്നും ഇതിനൊപ്പം 8 എംപി സൂപ്പര്‍ വൈഡ് ആംഗിള്‍ സെന്‍സറും 13 എംപി സാംസങ് പോര്‍ട്രെയിറ്റ് സെന്‍സറും ഉണ്ടായിരിക്കുമെന്നും നേരത്തെ പുറത്ത് വന്ന ലീക്ക് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

പിന്‍ പാനലില്‍ ഫിംഗര്‍പ്രിന്റ് സ്‌കാനറുകളൊന്നും നല്‍കിയിട്ടില്ലെന്നാണ് ടീസര്‍ വ്യക്തമാക്കുന്നത്. സുരക്ഷയ്ക്കായി ഡിവൈസിന്റെ ഡിസ്‌പ്ലെയില്‍ തന്നെ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ അവതരിപ്പിക്കുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. സ്‌ക്രീന്‍ വലുപ്പം എന്തായിരിക്കുമെന്ന് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. പക്ഷേ FHD + റെസല്യൂഷനുള്ള അമോലെഡ് പാനലായിരിക്കും ഡിവൈസില്‍ ഉണ്ടാകുക.

ഒക്ടാ കോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 765 ജി പ്രോസസറിന്റെ കരുത്തിലായിരിക്കും ഫോണ്‍ എത്തുക. പേര്‌പോലെ തന്നെ ഫോണ്‍ 5 ജി നെറ്റ്വര്‍ക്ക് സപ്പോര്‍ട്ടോടെയായിരിക്കും എത്തുക. ആന്‍ഡ്രോയിഡ് 10 ഒഎസ് ബേസ്ഡ് ഫണ്‍ ടച്ച് യുഐയിലായിരിക്കും വിവോ ട7 5ജി സ്മാര്‍ട്ട്‌ഫോണ്‍ പ്രവര്‍ത്തിക്കുക. ബ്ലാക്ക്, ബ്ലൂ, വൈറ്റ് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ഷേഡുകളിലാണ് സ്മാര്‍ട്ട്ഫോണ്‍ വരുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here