ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും നരേന്ദ്ര മോദിയുമായുള്ള ഉഭയകക്ഷി ചര്‍ച്ച ഇന്ന് നടക്കും.
ചര്‍ച്ചയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ ഇടപാടില്‍ തീരുമാനമായേക്കുമെന്നാണ് റിപ്പോര്‍ട്ട്. മാത്രമല്ല ഇന്ത്യയുമായി 21,000 കോടി രൂപയുടെ പ്രതിരോധ ഇടപാടുകളില്‍ തീരുമാനമെടുക്കുമെന്ന് ഡൊണള്‍ഡ് ട്രംപ് അഹമ്മദാബാദില്‍ പ്രഖ്യാപിച്ചിരുന്നു.
ഊര്‍ജ, വാതക ഇടപാടുകളില്‍ നിര്‍ണായക തീരുമാനമുണ്ടാകാനും സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് ഉണ്ട്. ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസില്‍ ഇന്ന് രാവിലെ പതിനൊന്നു മണിയ്ക്കാണ് മോദി-ട്രംപ് കൂടിക്കാഴ്ച.
ഇന്ത്യ സന്ദര്‍ശനത്തിന്‍റെ ആദ്യ ദിനം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പ്രഥമ വനിത മെലനിയ ട്രംപും ആഗ്രയിലെ താജ് മഹല്‍ സന്ദര്‍ശിച്ചിരുന്നു.
മകള്‍ ഇവാന്‍കയും മരുമകന്‍ ജാറദ് കുഷ്‌നറും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. താജിന്‍റെ ചരിത്രവും മഹത്വവും പ്രാധാന്യവും ഇരുവര്‍ക്കും വിശദീകരിച്ചുകൊടുത്തു. താജ്മഹല്‍ വിസ്മയകരമാം വിധം പ്രചോദിപ്പിക്കുന്നത് സമ്പന്നവും വൈവിധ്യവുമാര്‍ന്ന ഇന്ത്യന്‍ സംസ്‌കാരത്തിന്‍റെ കാലാതീതമായ അധ്യായമാണെന്നും നന്ദി ഇന്ത്യ എന്നുമാണ് താജിന്‍റെ സന്ദര്‍ശിക രജിസ്റ്ററില്‍ ട്രംപ് കുറിച്ചത്.
വൈകിട്ട് ഏഴരയോടെ ആഗ്രയില്‍ നിന്ന് ഡല്‍ഹിയിലെത്തിയ ട്രംപും കുടുംബവും ഡല്‍ഹി ഐടിസി മൗര്യ ഹോട്ടലിലെ പ്രസിഡന്‍ഷ്യല്‍ സ്യൂട്ടിലാണ് തങ്ങുന്നത്.
യുഎസ് പ്രസിഡന്റുമാരായിരുന്ന ജിമ്മി കാര്‍ട്ടര്‍, ബില്‍ ക്ലിന്റന്‍, ജോര്‍ജ് ഡബ്ല്യു ബുഷ് എന്നിവരും 2015 ല്‍ ഒബാമയും ഇതേ ഹോട്ടലിലാണ് തങ്ങിയിരുന്നത്.
കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി കേരള കത്തോലിക്ക സഭയിൽ ആത്മീയ ഉണർവിന് കാരണമായി ദൈവം ഉയർത്തിയ അഭിഷേകാഗ്നി വചന ശുശ്രൂഷ 2026…
ടെസ്‌കോ അയർലൻഡ് തങ്ങളുടെ സ്റ്റോറുകളിലും വിതരണ കേന്ദ്രങ്ങളിലുമുള്ള മണിക്കൂർ വേതന തൊഴിലാളികൾക്ക് 2026 ജനുവരി 1 മുതൽ 3% ശമ്പള…
"Digital Age of Majority" എന്നറിയപ്പെടുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്ക് കുട്ടികൾക്കും യുവാക്കൾക്കും പ്രവേശനം നിരോധിക്കുന്നതിനെക്കുറിച്ച് അയർലൻഡും മറ്റ് യൂറോപ്യൻ…
ജീത്തു ജോസഫ്-മോഹൻ ലാൽ കോമ്പിനേഷനിലെ ദൃശ്യം - 3 ഫുൾ പായ്ക്കപ്പ്. പ്രേക്ഷകരുടെ ഇടയിൽ വലിയ സ്വാധീനമുള്ള ജോർജുകുട്ടിയുടേയും കുടുംബത്തിൻ്റേയും…
ജനറൽ എംപ്ലോയ്‌മെന്റ് പെർമിറ്റുക്കാർക്കും ക്രിട്ടിക്കൽ സ്കിൽസ് എംപ്ലോയ്‌മെന്റ് പെർമിറ്റുകാർക്കും ശമ്പളം വർധിക്കും എംപ്ലോയ്‌മെന്റ് പെർമിറ്റ് ശമ്പള പരിധികൾ വർദ്ധിപ്പിക്കുന്നതിനുള്ള റോഡ്മാപ്പ്…
ആസന്നമായ ക്രിസ്മസ് രാവുകൾക്ക് ഹരം പകരാൻ ഒരടിച്ചുപൊളി ഗാനമെത്തുന്നു. ബത് ലഹേമിലെ തൂവെള്ള രാത്രിയിൽ..... എന്നു തുടങ്ങുന്ന മനോഹരമായഗാനമാണ് എത്തിയിരിക്കുന്നത്.…