ന്യൂഡൽഹി: എൻജിനീയറിങ്, മെഡിക്കൽ പ്രവേശന പരീക്ഷകളായ ജെഇഇയും നീറ്റും മുൻനിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്ന് സുപ്രീം കോടതി. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ ഭരണത്തിലിരിക്കുന്ന ആറ് സംസ്ഥാനങ്ങളാണ് കോടതിയെ സമീപിപ്പിച്ചത്. രണ്ടാം തവണയാണ് കോടതി ഇതേ ആവശ്യം തള്ളുന്നത്. നേരത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികളാണ് പരീക്ഷകൾ മാറ്റി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. എന്നാൽ വിദ്യാർഥികളുടെ ഭാവി അപകടത്തിലാകുമെന്ന് വ്യക്തമാക്കി അന്നും കോടതി ഹർജി തള്ളിയിരുന്നു.
ഈ ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് ആറ് സംസ്ഥാനങ്ങൾ കോടതിയെ സമീപിച്ചത്. എന്നാൽ ഈ ഹർജിയും ജസ്റ്റിസ് അശോക് ഭൂഷൺ, ബി.ആർ.ഗവായ്, കൃഷ്ണ മുരളി എന്നിവരടങ്ങിയ മൂന്നംഗ ബഞ്ച് തള്ളുകയായിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ നേരത്തെ രണ്ട് തവണ നീറ്റ്,ജെഇഇ പരീക്ഷകൾ മാറ്റി വച്ചിരുന്നു. ഇനിയും നീട്ടിക്കൊണ്ടു പോകുന്നത് വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി പരീക്ഷകൾ നടത്താൻ അനുമതി നൽകിയത്.
ഇതനുസരിച്ച് കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിച്ച് സെപ്റ്റംബർ ഒന്നു മുതൽ ജെഇഇ മെയിൻ പരീക്ഷ ആരംഭിച്ചിരുന്നു. നീറ്റ് സെപ്റ്റംബർ 13നാണ്.
എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…
ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…
ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…
വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ മഹേഷ് കേശവ്, സജി എസ് മംഗലത്ത് എന്നിവർ സംവിധാനം…
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…