Categories: India

രണ്ടാം മോദി സര്‍ക്കാരിന്‍റെ ബജറ്റ് അവതരിപ്പിക്കാന്‍ തയ്യാറായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍

ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്‍റെ സമ്പൂര്‍ണ്ണ ബജറ്റ് ഇന്ന് രാവിലെ 11 ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അതരിപ്പിക്കും. 
ഇത്തവണയും ബജറ്റ് പെട്ടിക്ക് പകരം തുണിയില്‍ പൊതിഞ്ഞാണ് ഫയലുകള്‍ നിര്‍മല സീതാരാമന്‍ കൊണ്ടുവന്നത്.

രാവിലെ എട്ടരയോടെ ധനമന്ത്രാലയത്തിലെത്തിയ നിര്‍മ്മല സീതാരാമനോടൊപ്പം സഹമന്ത്രി അനുരാഗ് ഠാക്കൂറും ഉണ്ടായിരുന്നു. 

ഒമ്പത് മണിയോടെ ബജറ്റ് ഫയലുകളുമായി ധനമന്ത്രാലയത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സന്ദര്‍ശിക്കാന്‍ തിരിച്ചു. ബജറ്റ് അവതരണത്തിന് മുന്നോടിയായി 10.15ന് പാര്‍ലമെന്റില്‍ മന്ത്രിസഭാ യോഗം ചേരും.

രാജ്യം കനത്ത സാമ്പത്തികപ്രതിസന്ധിയിലൂടെയും വളര്‍ച്ചമുരടിപ്പിലൂടെയും കടന്നുപോകുന്ന സാഹചര്യത്തില്‍ ബജറ്റിനെ പ്രതീക്ഷയോടെയാണ് സാമ്പത്തിക-വാണിജ്യ മേഖല കാത്തിരിക്കുന്നത്.

‘എല്ലാവരോടുമൊപ്പം എല്ലാവര്‍ക്കും വളര്‍ച്ച’ എന്നതിലാണ് മോദി സര്‍ക്കാരിന്‍റെ അജണ്ട. രാജ്യത്തെല്ലായിടത്തു നിന്നും ഞങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ ലഭിച്ചു. എല്ലാവര്‍ക്കും ഗുണകരമാകുന്ന ബജറ്റാകുമിതെന്നും ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂര്‍ പ്രതികരിച്ചു.

ആദ്യ മോദി സര്‍ക്കാരിന്‍റെ കാലത്ത് പ്രതിരോധ മന്ത്രിയായി മിന്നിത്തിളങ്ങിയ നിര്‍മ്മല സീതാരാമന്‍ ധനമന്ത്രി പദത്തിലെത്തിയതു മുതല്‍ കലികാലമാണ്. നിരന്തരം പ്രശ്‌നങ്ങളാണ് അവര്‍ക്ക് ഏറ്റുവാങ്ങേണ്ടി വന്നത്.

സര്‍ക്കാരുകളുടെ പതിവ് രീതി മാറ്റിയായിരുന്നു നിര്‍മ്മല കഴിഞ്ഞ ജൂലൈ മാസത്തില്‍ ബജറ്റ് അവതരിപ്പിച്ചത്. സൂട്‌കെയ്‌സ് ഒഴിവാക്കി ചുവന്ന തുണിയില്‍ പൊതിഞ്ഞായിരുന്നു കന്നി ബജറ്റ് അവതരിപ്പിക്കാന്‍ അവര്‍ എത്തിയത്. 

എന്നാല്‍ എട്ട് മാസങ്ങള്‍ക്കിപ്പുറം ബജറ്റ് അവതരിപ്പിക്കാന്‍ എത്തുന്ന ധനമന്ത്രിക്ക് മുമ്പില്‍ തകര്‍ന്നടിഞ്ഞ സാമ്പത്തിക മേഖലയാണുള്ളത്. എവിടെ നോക്കിയാലും പ്രശ്‌നങ്ങള്‍ മാത്രം. സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ 102 ലക്ഷം കോടി രൂപയുടെ പദ്ധതികള്‍ കേന്ദ്രം കഴിഞ്ഞ ബജറ്റിന് ശേഷം പ്രഖ്യാപിച്ചിരുന്നു. അതിന്‍റെ തുടര്‍ പദ്ധതികളായിരിക്കും ഇത്തവണ എന്ന് പ്രതീക്ഷിക്കാം. 

Newsdesk

Recent Posts

ഹോർമുസ് കടക്കാൻ അമേരിക്കൻ പടക്കപ്പൽ ശ്രമിച്ചെന്ന് റിപ്പോർട്ട്; തടഞ്ഞ് തിരിച്ചയച്ചെന്ന് ഇറാൻ

ടെഹ്റാൻ: ഇസ്ലാമാബാദിൽ ചർച്ച നടക്കവേ ഹോർമുസ് കടലിടുക്ക് കടക്കാൻ അമേരിക്കൻ പടക്കപ്പൽ ശ്രമിച്ചെന്ന് റിപ്പോർട്ട്. തിരികെ പോയില്ലെങ്കിൽ 30 മിനുട്ടിനുള്ളിൽ…

18 hours ago

നിങ്ങൾക്ക് ജോലി ഉപേക്ഷിക്കേണ്ടി വന്നാൽ എന്ത് ചെയ്യും? Income Protection Insurance നിങ്ങൾക്ക് ആവശ്യമുണ്ടോ.?

നിങ്ങളുടെ ജോലി ചെയ്യാനുള്ള കഴിവ് നഷ്ടപ്പെട്ടാൽ എന്ത് സംഭവിക്കും? ഗുരുതരമായ രോഗമോ പരിക്കോ കാരണം നിങ്ങളുടെ ജോലി ഉപേക്ഷിക്കേണ്ടി വന്നാൽ…

19 hours ago

ഐറിഷ് കുടുംബങ്ങൾക്ക് €450 എനർജി ബിൽ സേവിങ്സും €3.6k ഗ്രാന്റും നൽകണമെന്ന് ആവശ്യം

കൂടുതൽ ഊർജ്ജ പ്രതിസന്ധി ഉണ്ടാകുന്നതിന് മുമ്പ് ഐറിഷ് കുടുംബങ്ങൾക്ക് €3.6k ഗ്രാന്റ് നൽകുന്നതിനും ഊർജ്ജ ബില്ലുകൾ കുറയ്ക്കുന്നതിനുമുള്ള പുതിയ ഫൈവ്…

20 hours ago

ചാരവൃത്തിക്ക് ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസും; ‘AI സഹപ്രവർത്തകരെ’ നിയോഗിക്കാൻ സിഐഎ

വാഷിംഗ്ടൺ: വിദേശ രാജ്യങ്ങളുടെ രഹസ്യ നീക്കങ്ങളും പദ്ധതികളും വിശകലനം ചെയ്യാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗിക്കാൻ അമേരിക്കൻ ചാരസംഘടനയായ…

2 days ago

കടുത്ത സാമ്പത്തിക പ്രതിസന്ധി; പെൻഷൻ വിഹിതം അടയ്ക്കുന്നത് താൽക്കാലികമായി നിർത്തിവെക്കാനും തപാൽ നിരക്ക് വർധിപ്പിക്കാനും യുഎസ് പോസ്റ്റൽ സർവീസ്

വാഷിംഗ്ടൺ: കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സ്റ്റാമ്പ് വില വർധിപ്പിക്കാനും പെൻഷൻ വിഹിതം അടയ്ക്കുന്നത് താൽക്കാലികമായി നിർത്തിവെക്കാനും യുഎസ് പോസ്റ്റൽ സർവീസ്…

2 days ago

ബൈബിളിൽ മയക്കുമരുന്ന് ഒളിപ്പിച്ച് ജയിലിലേക്ക് കടത്തി; യുവതിക്ക് ആറ് വർഷം തടവ്

വിചിറ്റാ ഫാൾസ്: ടെക്സസിലെ വിവിധ ജയിലുകളിലേക്ക് ബൈബിളിലും മറ്റ് മതഗ്രന്ഥങ്ങളിലും ഒളിപ്പിച്ച് മയക്കുമരുന്ന് കടത്തിയ ഹെന്ന ഹാവില മാർട്ടിനെസ് എന്ന…

2 days ago