ന്യൂഡൽഹി: കോവിഡ് 19 ഏറ്റവും മോശമായി ബാധിച്ച ഡൽഹിയിൽ നിന്നൊരു ശുഭവാർത്ത. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഡൽഹിയിൽ കോവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തിങ്കളാഴ്ച ഡൽഹി സർക്കാർ പുറത്തിറക്കിയ ആരോഗ്യ ബുള്ളറ്റിനിലാണ് ഇക്കാര്യമുള്ളത്.
ഇതുവരെ ഡൽഹിയിൽ 73 പേരാണ് കോവിഡ് 19 ബാധിച്ച് മരിച്ചത്. എന്നാൽ, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് 19 ബാധിച്ച് ഡൽഹിയിൽ ആരും മരിച്ചിട്ടില്ലെന്നും ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. അതേസമയം, ഇന്നുമാത്രം ഡൽഹിയിൽ 310 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ, തലസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 7233 ആയി.
കോവിഡ് ബാധിച്ച 60 പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സുഖം പ്രാപിക്കുകയും ചെയ്തു. ഇതുവരെ, 2129 പേരാണ് ഡൽഹിയിൽ സുഖം പ്രാപിച്ചത്. 5, 031 പേരാണ് നിലവിൽ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.
ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം തിങ്കളാഴ്ച 67, 152 ആയി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചതാണ് ഇക്കാര്യം. രാജ്യത്ത് നിലവിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത് 44, 029 പേരാണ്. കോവിഡ് ബാധിച്ച 20, 916 പേരാണ് ഇതുവരെ രാജ്യത്ത് സുഖം പ്രാപിച്ചത്.
ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…
അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…
അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അഞ്ച് കൗണ്ടികളിൽ Met Éireann സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്…
അയർലണ്ടിലെ മൊബൈൽ സേവന രംഗത്തേക്ക് Lidl പ്രവേശിക്കുന്നു. Lidl Connect എന്ന പേരിലുള്ള പുതിയ മൊബൈൽ സേവനം ഒക്ടോബർ 5…
ഡൽഹി: നാളെ മുതലുള്ള തൃദിന ബാങ്ക് സമരം മാറ്റി വച്ചു. ഐ ബി എ യും യു എഫ് ബി…
ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദ പരിപാടിയിൽ മുഖ്യപ്രഭാഷകനായി സ്കൂൾ ഓഫ് ഭഗവത്ഗീത സ്ഥാപകൻ സ്വാമി സന്ദീപാനന്ദഗിരി…