ചെന്നൈ: ജീവനക്കാര്‍ക്ക് കൊവിഡ് പോസിറ്റീവായതോടെ മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായ നോക്കിയ തമിഴ്‌നാട്ടിലെ പ്ലാന്റ് അടച്ചു. എന്നാല്‍ എത്ര പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് കമ്പനി പുറത്തുവിട്ടില്ല.
അതേസമയം 42 ജീവനക്കാര്‍ കൊവിഡ് പോസിറ്റീവാണെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സാമൂഹ്യ അകലം പാലിച്ചും കാന്റീന്‍ സൗകര്യങ്ങളില്‍ മാറ്റം വരുത്തിയും കൊവിഡ് മുന്‍കരുതലുകള്‍ സ്വീകരിച്ചുപോന്നിരുന്നതായി കമ്പനി അറിയിച്ചു.
ലോക്ക് ഡൗണ്‍ ഘട്ടങ്ങളില്‍ ജോലിസമയം കുറച്ചും മറ്റുമാണ് മുന്നോട്ടുപോയിരുന്നത്.
തമിഴ്നാട്ടില്‍ ചൊവ്വാഴ്ച മാത്രം പുതുതായി 646 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 17,728 ആയി. ചെന്നൈയില്‍ മാത്രം 509 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതോടെ രോഗബാധിതരുടെ എണ്ണം ചെന്നൈയില്‍ മാത്രം 11,640 ആയി. 9 പേരാണ് 24 മണിക്കൂറിനിടെ തമിഴ്നാട്ടില്‍ കൊവിഡ് മൂലം മരണപ്പെട്ടത്. മരിച്ചവരില്‍ 8 പേരും ചെന്നൈയിലാണ്.
തമിഴ്നാട്ടില്‍ കൊവിഡ് മൂലം ഇതുവരെ മരിച്ചവരുടെ എണ്ണം 127 ആണ്.
ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോ കഴിഞ്ഞ ദിവസം ദല്‍ഹിയിലെ ഫാക്ടറി പൂട്ടിയിരുന്നു. കമ്പിയിലെ ഒമ്പത് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…
അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…
കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…