gnn24x7

42 ജീവനക്കാര്‍ക്ക് കൊവിഡ്; മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായ നോക്കിയ തമിഴ്‌നാട്ടിലെ പ്ലാന്റ് അടച്ചു

0
175
gnn24x7

ചെന്നൈ: ജീവനക്കാര്‍ക്ക് കൊവിഡ് പോസിറ്റീവായതോടെ മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായ നോക്കിയ തമിഴ്‌നാട്ടിലെ പ്ലാന്റ് അടച്ചു. എന്നാല്‍ എത്ര പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് കമ്പനി പുറത്തുവിട്ടില്ല.

അതേസമയം 42 ജീവനക്കാര്‍ കൊവിഡ് പോസിറ്റീവാണെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സാമൂഹ്യ അകലം പാലിച്ചും കാന്റീന്‍ സൗകര്യങ്ങളില്‍ മാറ്റം വരുത്തിയും കൊവിഡ് മുന്‍കരുതലുകള്‍ സ്വീകരിച്ചുപോന്നിരുന്നതായി കമ്പനി അറിയിച്ചു.

ലോക്ക് ഡൗണ്‍ ഘട്ടങ്ങളില്‍ ജോലിസമയം കുറച്ചും മറ്റുമാണ് മുന്നോട്ടുപോയിരുന്നത്.

തമിഴ്നാട്ടില്‍ ചൊവ്വാഴ്ച മാത്രം പുതുതായി 646 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 17,728 ആയി. ചെന്നൈയില്‍ മാത്രം 509 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതോടെ രോഗബാധിതരുടെ എണ്ണം ചെന്നൈയില്‍ മാത്രം 11,640 ആയി. 9 പേരാണ് 24 മണിക്കൂറിനിടെ തമിഴ്നാട്ടില്‍ കൊവിഡ് മൂലം മരണപ്പെട്ടത്. മരിച്ചവരില്‍ 8 പേരും ചെന്നൈയിലാണ്.

തമിഴ്നാട്ടില്‍ കൊവിഡ് മൂലം ഇതുവരെ മരിച്ചവരുടെ എണ്ണം 127 ആണ്.

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോ കഴിഞ്ഞ ദിവസം ദല്‍ഹിയിലെ ഫാക്ടറി പൂട്ടിയിരുന്നു. കമ്പിയിലെ ഒമ്പത് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here