ഭുവനേശ്വര്‍: ഒഡീഷയില്‍ ടിവി പൊട്ടിത്തെറിച്ച് സ്ത്രീ മരിച്ചു. ഭര്‍ത്താവിനും ആറുമാസമുള്ള കുഞ്ഞിനും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.
ഒഡീഷയിലെ സുന്ദര്‍ഗഡ് ജില്ലയിലാണ് സംഭവം. ഇലക്ട്രിക്കല്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് ടെലിവിഷന്‍ പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
വെള്ളിയാഴ്ച വൈകുന്നേരം ഭര്‍ത്താവ് ദിലേശ്വര്‍ നായിക്കിനും മകള്‍ക്കുമൊപ്പം ടിവി കണ്ടുകൊണ്ടിരിക്കെയായിരുന്നു സംഭവം.
മൂന്ന് പേര്‍ക്കും ഗുരുതരമായി പൊള്ളലേല്‍ക്കുകയും ടിവിയുടെ ഗ്ലാസ് പൊട്ടിത്തെറിച്ച് പരിക്കേല്‍ക്കുകയും ചെയ്തതായി സുന്ദര്‍ഗഡ് പൊലീസ് സൂപ്രണ്ട് സൗമ്യ മിശ്ര പറഞ്ഞു.
സ്ഫോടനത്തിന്റെ ശബ്ദം കേട്ടെത്തിയ അയല്‍വീട്ടുകാര്‍ വീട്ടിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ച ശേഷമാണ് വീട്ടിനകത്തേക്ക് കയറിയത്.
പിന്നീട് പൊലീസിന്റെയും അഗ്‌നിശമന സേനാംഗങ്ങളുടെയും സഹായത്തോടെ സുന്ദര്‍ഗഡിലെ ജില്ലാ ആസ്ഥാന ആശുപത്രിയിലേക്ക് മാറ്റി.
ചികിത്സയ്ക്കിടെയാണ് യുവതി മരണപ്പെട്ടത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ദിലേശ്വര്‍ നായിക്കിനെയും മകളെയും റൂര്‍ക്കേലയിലെ ഇസ്പത് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ടെസ്‌കോ അയർലൻഡ് തങ്ങളുടെ സ്റ്റോറുകളിലും വിതരണ കേന്ദ്രങ്ങളിലുമുള്ള മണിക്കൂർ വേതന തൊഴിലാളികൾക്ക് 2026 ജനുവരി 1 മുതൽ 3% ശമ്പള…
"Digital Age of Majority" എന്നറിയപ്പെടുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്ക് കുട്ടികൾക്കും യുവാക്കൾക്കും പ്രവേശനം നിരോധിക്കുന്നതിനെക്കുറിച്ച് അയർലൻഡും മറ്റ് യൂറോപ്യൻ…
ജീത്തു ജോസഫ്-മോഹൻ ലാൽ കോമ്പിനേഷനിലെ ദൃശ്യം - 3 ഫുൾ പായ്ക്കപ്പ്. പ്രേക്ഷകരുടെ ഇടയിൽ വലിയ സ്വാധീനമുള്ള ജോർജുകുട്ടിയുടേയും കുടുംബത്തിൻ്റേയും…
ജനറൽ എംപ്ലോയ്‌മെന്റ് പെർമിറ്റുക്കാർക്കും ക്രിട്ടിക്കൽ സ്കിൽസ് എംപ്ലോയ്‌മെന്റ് പെർമിറ്റുകാർക്കും ശമ്പളം വർധിക്കും എംപ്ലോയ്‌മെന്റ് പെർമിറ്റ് ശമ്പള പരിധികൾ വർദ്ധിപ്പിക്കുന്നതിനുള്ള റോഡ്മാപ്പ്…
ആസന്നമായ ക്രിസ്മസ് രാവുകൾക്ക് ഹരം പകരാൻ ഒരടിച്ചുപൊളി ഗാനമെത്തുന്നു. ബത് ലഹേമിലെ തൂവെള്ള രാത്രിയിൽ..... എന്നു തുടങ്ങുന്ന മനോഹരമായഗാനമാണ് എത്തിയിരിക്കുന്നത്.…
ഉബർ നിശ്ചിത നിരക്കുകൾക്കെതിരെ ഡബ്ലിനിൽ ഇന്ന് വൈകുന്നേരം ടാക്സി ഡ്രൈവർമാർ വീണ്ടും പ്രതിഷേധം നടത്തും.വൈകുന്നേരം 4.30 മുതൽ പ്രതിഷേധം സംഘടിപ്പിക്കും.…