ന്യൂഡല്‍ഹി: ഇന്ത്യാ പാക് അതിര്‍ത്തിയില്‍ വീണ്ടും പാക് ഡ്രോണ്‍ പറന്നതായി റിപ്പോര്‍ട്ട്.ഇന്നലെ രാത്രിയാണ് പഞ്ചാബിലെ ഫിറോസ്പൂരിലെ ഇന്തോ-പാക് അതിര്‍ത്തിയില്‍ പാക്കിസ്ഥാനില്‍ നിന്നുള്ള ഒരു ഡ്രോണ്‍ കണ്ടെത്തിയത്. എന്നാല്‍ മിനിറ്റുകള്‍ക്കകം ഡ്രോണ്‍ അപ്രത്യക്ഷമായെന്നാണ് റിപ്പോര്‍ട്ട്.അതിര്‍ത്തിക്ക് സമീപമുള്ള ബിഎസ്എഫ് ഔട്ട്‌പോസ്റ്റിലെ സുരക്ഷാ ഉദ്യോഗസ്ഥരാണ് ആകാശത്ത് ഡ്രോണ്‍ കണ്ടെത്തിയത്.
ഏതാണ്ട് അഞ്ചു മിനിറ്റോളം ഡ്രോണ്‍ ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ നിരീക്ഷണം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ഏതാണ്ട് 8:40 ഓടെയായിരുന്നു സംഭവം.ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ ഡ്രോണ്‍ വെടിവെച്ചിടാന്‍ ശ്രമം നടത്തിയെങ്കിലും ഡ്രോണ്‍ പെട്ടെന്ന് അപ്രത്യക്ഷമാവുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന്‍ പ്രദേശത്തെ എല്ലാ സുരക്ഷാ ഏജന്‍സികളോടും അതീവ ജാഗ്രത പാലിക്കാന്‍ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ഇന്ത്യയില്‍ ആക്രമണം നടത്താന്‍ ഭീകരര്‍ പദ്ധതിയിടുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ട്. അതിര്‍ത്തി വഴി ഏകദേശം മുന്നൂറു ഭീകരരെങ്കിലും ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമം നടത്തുന്നതായാണ് രഹസ്യാന്വേഷണ വിഭാഗം പുറത്തുവിട്ടിരുന്ന റിപ്പോര്‍ട്ട്.
ചന്ദ്ര കൊടുങ്കാറ്റ് രാജ്യത്തുടനീളം വ്യാപകമായ തടസ്സങ്ങൾ സൃഷ്ടിച്ചു. ശക്തമായ കാറ്റും മഴയും കാരണം നിരവധി പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി. യാത്രാ സേവനങ്ങൾ…
രണ്ട് പതിറ്റാണ്ടോളം നീണ്ട ചര്‍ച്ചകൾക്ക് ശേഷം ഉഭയകക്ഷി വ്യാപാര കരാർ പ്രഖ്യാപിച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും. ഇന്ത്യയിൽ നിന്ന് കയറ്റുമതി…
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…
ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…
ഷാജി പാപ്പനും. കൂട്ടരും പ്രേക്ഷകമനസ്സിൽ ഇടം തേടിയകഥാപാത്രങ്ങൾ ആണ്.മിഥുൻ മാനുവൽ തോമസ്സ് രചനയും സംവിധാനവും നിർവ്വഹിച്ച ആട്, ആട്-2, എന്നീ…