മുംബൈ: രാജ്യത്ത് ഏപ്രില്‍ ഒന്നുമുതല്‍ പെട്രോള്‍ വില കൂടുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ ഏറ്റവും വലിയ പെട്രോള്‍ വിതരണ കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സള്‍ഫര്‍ കുറഞ്ഞ ഇന്ധനം വിപണിയിലെത്തുന്നതോടെയാണ് വില വര്‍ധനയുണ്ടാവുന്നത്.
സള്‍ഫര്‍ കുറഞ്ഞ ഇന്ധനത്തിന്റെ സജ്ജീകരത്തിനായി കമ്പനി ഇതിനോടകം തന്നെ 17,000 കോടി രൂപ ചെലവാക്കി കഴിഞ്ഞു. ഇത് തിരിച്ചുപിടിക്കാനാണ് വില വര്‍ധിപ്പിക്കുന്നതെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ സഞ്ജീവ് സിങ് മാധ്യമങ്ങളോട് പറഞ്ഞു.
‘ഏപ്രില്‍ ഒന്നു മുതല്‍ രാജ്യം പുതിയ ഇന്ധനത്തിലേക്ക് മാറുന്നതോടെ വിലയില്‍ തീര്‍ച്ചയായും വര്‍ധനവുണ്ടായേ തീരൂ. നിലവില്‍ 50 പി.പി.എം സള്‍ഫറാണ് ഇന്ധനത്തില്‍ ഉള്ളത്. അത് 10 പി.പി.എം ആക്കി ചുരുക്കുകയാണ്’, സഞ്ജീവ് സിങ് വിശദമാക്കി.
ഇത് ഉപഭോക്താക്കള്‍ക്ക് വലിയ ഭാരമാവില്ലെന്നും അദ്ദേഹം പറഞ്ഞു. മുടക്കിയ തുക മുഴുവനായും തിരിച്ചുപിടിക്കാനുള്ള ഉദ്ദേശം കമ്പനിക്കില്ല. എന്നാല്‍, രാജ്യവ്യാപകമായി വരുത്തുന്ന മാറ്റമായതിനാല്‍ ചെറിയ വര്‍ധന വരുത്താതിരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം അറിയിച്ചു.
സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഓയില്‍ മാര്‍ക്കറ്റിങ് കമ്പനികള്‍ 35,000 കോടി രൂപയാണ് റിഫൈനറികള്‍ പുതുക്കാന്‍ മുടക്കിയത്. 17,000 കോടി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ഒറ്റയ്ക്ക് ചെലവാക്കിയെന്നും അദ്ദേഹം പറഞ്ഞു.
ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…
അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…
അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അഞ്ച് കൗണ്ടികളിൽ Met Éireann സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്…
അയർലണ്ടിലെ മൊബൈൽ സേവന രംഗത്തേക്ക് Lidl പ്രവേശിക്കുന്നു. Lidl Connect എന്ന പേരിലുള്ള പുതിയ മൊബൈൽ സേവനം ഒക്ടോബർ 5…
ഡൽഹി: നാളെ മുതലുള്ള തൃദിന ബാങ്ക് സമരം മാറ്റി വച്ചു. ഐ ബി എ യും യു എഫ് ബി…
ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദ പരിപാടിയിൽ മുഖ്യപ്രഭാഷകനായി സ്കൂൾ ഓഫ് ഭഗവത്ഗീത സ്ഥാപകൻ സ്വാമി സന്ദീപാനന്ദഗിരി…