കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് മഹാൻ എയർ, ഇറാൻ എയർ എന്നിവയുടെ എല്ലാ വിമാന സര്‍വീസുകളും താത്കാലികമായി നിര്‍ത്തിവച്ചതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ Directorate General of Civil Aviation (DGCA) അറിയിച്ചു.
യഥാര്‍ത്ഥത്തില്‍ ഈ രണ്ട് ഇറാനിയൻ എയർലൈനുകളും ഇന്ത്യൻ നഗരങ്ങളായ മുംബൈയിലേക്കും ന്യൂഡൽഹിയിലേക്കും ആഴ്ചതോറും നിരവധി വിമാന സർവീസുകളാണ് നടത്തുന്നത് എന്നത് ശ്രദ്ധേയമാണ്.
കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയ്ക്കു പുറത്ത് ഏറ്റവുമധികം കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഇറാനിലാണ്. ഇറാനിൽ ഇതുവരെ 245 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കൂടാതെ 26 പേര്‍ വൈറസ് ബാധ മൂലം മരിയ്ക്കുകയും ചെയ്തു.
ഇറാനില്‍ വൈറസ് ബാധ ക്രമാതീതമായി വര്‍ദ്ധിച്ചതോടെ ലോക രാഷ്ട്രങ്ങള്‍ മുൻകരുതല്‍ നടപടികള്‍ സ്വീകരിച്ചു തുടങ്ങിയിരുന്നു. ഇന്ത്യ ചൈനയിലേയ്ക്കുള്ള വിമാന സർവീസുകൾ ഇതിനോടകം നിര്‍ത്തിവച്ചിരിയ്ക്കുകയാണ്.
ഇൻഡിഗോ, എയർ ഇന്ത്യ തുടങ്ങിയ നിരവധി എയർലൈൻ കമ്പനികൾ ചൈനയിലേക്കും ഹോങ്കോ൦ഗിലേയ്ക്കും ഉള്ള വിമാന സർവീസ് താൽക്കാലികമായി നിർത്തിവച്ചപ്പോൾ സ്പൈസ് ജെറ്റ് ഹോങ്കോ൦ഗിലേയ്ക്കുള്ള സർവീസ് റദ്ദാക്കിയിരിയ്ക്കുകയാണ്. വിസ്താര എയര്‍ലൈന്‍സ് ബാങ്കോക്കിലേയ്ക്കും സിങ്കപ്പൂരിലേയ്ക്കുമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി.
കൂടാതെ, പാക്കിസ്ഥാനും ഇറാനില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയിരിയ്ക്കുകയാണ്.
അതേസമയം, കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ ഇതുവരെ 2700ല്‍ അധികം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍, ലോകത്താകമാനമായി 80,000 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. 50 രാജ്യങ്ങളില്‍ വൈറസ് ഭീഷണി നേരിട്ടു.
ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…
അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…
അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അഞ്ച് കൗണ്ടികളിൽ Met Éireann സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്…
അയർലണ്ടിലെ മൊബൈൽ സേവന രംഗത്തേക്ക് Lidl പ്രവേശിക്കുന്നു. Lidl Connect എന്ന പേരിലുള്ള പുതിയ മൊബൈൽ സേവനം ഒക്ടോബർ 5…
ഡൽഹി: നാളെ മുതലുള്ള തൃദിന ബാങ്ക് സമരം മാറ്റി വച്ചു. ഐ ബി എ യും യു എഫ് ബി…
ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദ പരിപാടിയിൽ മുഖ്യപ്രഭാഷകനായി സ്കൂൾ ഓഫ് ഭഗവത്ഗീത സ്ഥാപകൻ സ്വാമി സന്ദീപാനന്ദഗിരി…