ന്യൂദല്‍ഹി: പാര്‍ലമെന്റ് പൗരത്വഭേദഗതി നിയമം പാസാക്കിയതിനു ശേഷം രാജ്യത്ത് ഇതുവരെ പൊലീസ് വെടിവെപ്പിലും ആക്രമങ്ങളിലും വര്‍ഗീയ കലാപങ്ങളിലുമായി കൊല്ലപ്പെട്ടത് 69 പേരെന്ന് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. പാര്‍ലമെന്റ് നിയമം പാസാക്കിയിട്ട് 79 ദിവസം പൂര്‍ത്തിയാകുമ്പോഴാണ് 69 പേര്‍ കൊല്ലപ്പെട്ടു എന്ന കണക്കുകള്‍ പുറത്ത് വരുന്നത്.
അസമില്‍ 6 ഉം, ഉത്തര്‍പ്രദേശില്‍ 19 ഉം, കര്‍ണാടകയില്‍ 2ഉം ആളുകള്‍ പൗരത്വഭേദഗതി നിയമം പാസാക്കിയതിനു ശേഷം കൊല്ലപ്പെട്ടു. ദല്‍ഹി സംഘര്‍ഷത്തില്‍ 43 പേരാണ് കൊല്ലപ്പെട്ടത്.
ഉത്തര്‍പ്രദേശ്, തമിഴ്നാട്, മഹാരാഷ്ട്ര, ബീഹാര്‍, പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍, ഗുജറാത്ത്, തെലങ്കാന, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ നടന്നിരുന്നു.
തുടക്കം മുതല്‍ തന്നെ നിയമത്തിനെതിരെ രാജ്യത്തെമ്പാടും ശക്തമായ പ്രതിഷേധമാണ് നടന്നത്. ദല്‍ഹിയില്‍ ഷാഹീന്‍ബാഗില്‍ സ്ത്രീകള്‍ നിയമത്തിനെതിരെ മൂന്ന് മാസമായി തെരുവില്‍ സമരം ചെയ്യുകയാണ്.
ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…
അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…
അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അഞ്ച് കൗണ്ടികളിൽ Met Éireann സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്…
അയർലണ്ടിലെ മൊബൈൽ സേവന രംഗത്തേക്ക് Lidl പ്രവേശിക്കുന്നു. Lidl Connect എന്ന പേരിലുള്ള പുതിയ മൊബൈൽ സേവനം ഒക്ടോബർ 5…
ഡൽഹി: നാളെ മുതലുള്ള തൃദിന ബാങ്ക് സമരം മാറ്റി വച്ചു. ഐ ബി എ യും യു എഫ് ബി…
ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദ പരിപാടിയിൽ മുഖ്യപ്രഭാഷകനായി സ്കൂൾ ഓഫ് ഭഗവത്ഗീത സ്ഥാപകൻ സ്വാമി സന്ദീപാനന്ദഗിരി…