Categories: India

കോണ്‍ഗ്രസിനെയും ഗെലോട്ടിനെയും പാഠം പഠിപ്പിക്കുമെന്ന മായാവതിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ പ്രതികരണവുമായി പ്രിയങ്കാ ഗാന്ധി

ന്യൂദല്‍ഹി: കോണ്‍ഗ്രസിനെയും അശോക് ഗെലോട്ടിനെയും പാഠം പഠിപ്പിക്കുമെന്ന ബി.എസ്.പി നേതാവ് മായാവതിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. ബി.എസ്.പിയെ ബി.ജെ.പിയുടെ അപ്രഖ്യാപിത വക്താക്കള്‍ എന്ന് വിശേഷിപ്പിച്ച് കൊണ്ടാണ് പ്രിയങ്ക രംഗത്തെത്തിയത്.

ബി.ജെ.പിയുടെ അപ്രഖ്യാപിത വക്താക്കള്‍ അവരെ രക്ഷിക്കാനായാണ് വിപ്പ് ഏര്‍പ്പെടുത്തിയത്. പക്ഷെ ജനാധിപത്യത്തെ കൊല്ലുന്നവര്‍ക്ക് നല്‍കുന്ന ക്ലീന്‍ ചിറ്റാണിതെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി.

‘ബി.ജെ.പിയുടെ അപ്രഖ്യാപിത വക്താക്കള്‍ ബി.ജെ.പിയെ സഹായിക്കാനായി വിപ്പ് നടപ്പിലാക്കി. ഇത് വെറുമൊരു വിപ്പല്ല. ജനാധിപത്യത്തെയും ഭരണഘടനയെയും കൊല്ലുന്നവര്‍ക്ക് നല്‍കുന്ന ക്ലീന്‍ ചിറ്റാണ്,’ പ്രി.യങ്ക ട്വീറ്റ് ചെയ്തു.

ഗെലോട്ടിനെ ഒരു പാഠം പഠിപ്പിക്കുമെന്നും ആറ് ബി.എസ്.പി എം.എല്‍.എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നുമായിരുന്നു മായാവതി പറഞ്ഞത്.

‘ഇക്കാര്യത്തില്‍ ബി.എസ്.പിക്ക് നേരത്തെതന്നെ കോടതിയില്‍ പോകാമായിരുന്നു. എന്നാല്‍ അന്നത് ചെയ്തില്ല. കോണ്‍ഗ്രസിനെയും മുഖ്യമന്ത്രി അശോക് ഗെലോട്ടിനെയും ഒരു പാഠം പഠിപ്പിക്കാന്‍ പറ്റിയ സമയത്തിനായി ഞങ്ങള്‍ കാത്തിരിക്കുകയായിരുന്നു. കോടതിയെ സമീപിക്കാനാണ് ഇപ്പോള്‍ ഞങ്ങളുടെ തീരുമാനം. ഇക്കാര്യം ഞങ്ങള്‍ വെറുതെ വിടില്ല. ഞങ്ങള്‍ സുപ്രീംകോടതിയില്‍ പോലും പോവും’, മായാവതി പറഞ്ഞു.

അതേസമയം വിപ്പ് നടപ്പാക്കിയ ബി.എസ്.പിയുടെ നടപടി ബിജെപിയുടെ നിര്‍ദേശ പ്രകാരമാണെന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്ന ആറ് എം.എല്‍.എ മാര്‍ പ്രതികരിച്ചു. കഴിഞ്ഞ ഒരു വര്‍ഷമായി ബി.എസ്.പി ബിജെപി.യെ സഹാക്കുകയാണെന്ന് മനസിലായപ്പോഴാണ് തങ്ങള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്ന് ആറ് എം.എല്‍.എമാരില്‍ ഒരാളായ വാജിബ് അലി ഔട്ട്‌ലുക്കിനോട് പറഞ്ഞു.

വിപ്പ് തങ്ങളെ ബാധിക്കുന്ന ഒന്നല്ലെന്നും കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നത് തുടരുമെന്നും വാജിബ് അലി പറഞ്ഞു.

Newsdesk

Recent Posts

ഇന്ത്യയ്ക്ക് തിരിച്ചടി കോൾ സെന്ററുകൾ അമേരിക്കയിലേക്ക് തിരികെ കൊണ്ടുവരും: യുഎസ് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ

വാഷിംഗ്ടൺ ഡിസി: വിദേശ രാജ്യങ്ങളിലുള്ള കോൾ സെന്ററുകൾ അമേരിക്കയിലേക്ക് തന്നെ തിരികെ കൊണ്ടുവരാനും ഉപഭോക്തൃ സേവന നിലവാരം മെച്ചപ്പെടുത്താനുമുള്ള പുതിയ…

41 mins ago

ഒക്ലഹോമയിൽ വിവാഹപ്രായം 18 ആയി ഉയർത്തുന്നു; സെനറ്റിൽ ബിൽ പാസായി

ഒക്ലഹോമ സിറ്റി: ഒക്ലഹോമയിൽ നിയമപരമായ വിവാഹപ്രായം 18 വയസ്സായി ഉയർത്തുന്നതിനുള്ള സുപ്രധാന ബിൽ (സെനറ്റ് ബിൽ 504) സംസ്ഥാന സെനറ്റ്…

2 hours ago

ടെക്സസിലെ ഹാൽട്ടൺ സിറ്റി വെടിവെയ്പ്പ്; രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു

ഹാൽട്ടൺ സിറ്റി: ടെക്സസിലെ ഹാൽട്ടൺ സിറ്റിയിലുള്ള ബേർഡ്‌വിൽ ഇൻഡിപെൻഡന്റ് സ്കൂൾ ഡിസ്ട്രിക്റ്റ് സ്റ്റേഡിയം പാർക്കിംഗ് ലോറ്റിലുണ്ടായ വെടിവെയ്പ്പിൽ മൂന്ന് പേർ…

2 hours ago

വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസാന തീയതി ഏപ്രിൽ 2

റിച്ചാർഡ്സൺ (ടെക്സസ്): മെയ് 2-ന് നടക്കുന്ന റിച്ചാർഡ്സൺ ബോണ്ട്, ചാർട്ടർ തിരഞ്ഞെടുപ്പുകളിൽ പങ്കാളികളാകാൻ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള സമയം…

2 hours ago

സുരക്ഷിതമല്ലാത്ത ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്ക് പിഴ ചുമത്താൻ EU

ചൈനീസ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾക്കെതിരെ നടപടിയെടുക്കുന്നത് ഉൾപ്പെടെ, നിയമവിരുദ്ധമോ സുരക്ഷിതമല്ലാത്തതോ ആയ ഉൽപ്പന്നങ്ങൾ വിറ്റാൽ പിഴ ചുമത്താനുള്ള നിയമനിർമാണത്തിന് ഒരുങ്ങി യൂറോപ്യൻ…

4 hours ago

മെയ് 24 മുതൽ ബസ് ഐറാൻ മൂന്ന് എക്സ്പ്രസ് വേ സർവീസുകൾ നിർത്തലാക്കും

മെയ് 24 ഞായറാഴ്ച മുതൽ ബസ് ഐറാൻ അതിന്റെ മൂന്ന് എക്സ്പ്രസ് വേ സർവീസുകൾ നിർത്തലാക്കും. Waterford - Dublin/Dublin…

6 hours ago