ചെന്നൈ: പുതുച്ചേരിയിൽ കോവിഡ് രോഗിയുടെ മൃതദേഹത്തോട് അനാദരവ് കാണിച്ച സംഭവത്തിൽ അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടു. ചെന്നൈ സ്വദേശിയായ ജ്യോതി മുത്തുവിെൻറ (45) മൃതദേഹം ആേരാഗ്യ പ്രവർത്തകർ ഒറ്റപ്പെട്ട സ്ഥലത്തെ ശവക്കുഴിയിലേക്ക് വലിച്ചെറിയുന്ന ദൃശ്യങ്ങൾ പ്രചരിച്ചത് വ്യാപക പ്രതിഡേധത്തിനിടയാക്കിയിരുന്നു.
പി.പി.ഇ കിറ്റണിഞ്ഞ് വന്ന നാലുജീവനക്കാർ സ്ട്രച്ചറിൽ കൊണ്ടുവന്ന മൃതദേഹം 15 അടി താഴ്ചയുള്ള കുഴിയിലേക്ക് തള്ളുകയായിരുന്നു. കോവിഡ് ചട്ടം പാലിച്ച് സംസ്കാരം നടത്തണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചതിനാൽ കുടുംബാംഗങ്ങളാരും ചടങ്ങിൽ പങ്കെടുത്തില്ല. സ്ഥലത്തുണ്ടായിരുന്ന ജീവനക്കാരിൽ ഒരാൾ പകർത്തിയ വിഡിയോയിലൂടെയാണ് സംഭവം പുറത്തായത്.
കോവിഡ് ബാധിച്ചവരുടെ മൃതദേഹം കൈകാര്യം ചെയ്യേണ്ട രീതിയിലായിരുന്നില്ല അവർ മൃതദേഹം പൊതിഞ്ഞത്. പ്രത്യേക ബാഗിലാക്കുന്നതിന് പകരം വെള്ളത്തുണി കൊണ്ട് മാത്രമാണ് മൃതദേഹം ആവരണം ചെയ്തത്. മൃതദേഹത്തിെൻറ ചിലഭാഗങ്ങളിൽ നിന്നും തുണി തെന്നിമാറിയത് ആേരാഗ്യപ്രവർത്തകർക്ക് രോഗം പടരാൻ സാധ്യത കൂടുതലാണെന്നും ചിലർ ചൂണ്ടിക്കാണിക്കുന്നു. മൃതദേഹം ശരിയായ രീതിയിൽ എംബാം ചെയ്തിരുന്നോ എന്ന കാര്യവും വ്യക്തമല്ല.
ചെന്നൈ സ്വദേശിയായ മുത്തു ഭാര്യയുടെ സ്വദേശമായ പുതുച്ചേരിയിലെത്തിയതായിരുന്നു. ഇവിടെ വെച്ച് ഹൃദയാഘാതം മൂലമായിരുന്നു മരണം. പിന്നീട് കോവിഡ് പരിശോധന നടത്തിയപ്പോഴാണ് രോഗം ബാധിച്ച വിവരമറിയുന്നത്. സംഭവം പുറത്തായതോെട ‘ഇന്ത്യ എഗെയ്ൻസ്റ്റ് കറപ്ഷൻ’ അടക്കമുള്ള സംഘടനകൾ ആരോഗ്യ പ്രവർത്തകർക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി രംഗത്തെത്തി.
റവന്യൂ വകുപ്പ് അധികൃതർക്ക് മൃതദേഹം സംസ്കരിക്കാനായി കൈമാറിയെന്നാണ് ആരോഗ്യ വകുപ്പ് നൽകുന്ന വിശദീകരണം. സംഭവത്തിൽ ഉൾപെട്ടവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൾൽകിയതായി പുതുച്ചേരി ലഫ്നൻറ് ഗവർണർ കിരൺ ബേദി പറഞ്ഞു. സംഭവം ദൗർഭാഗ്യകരമാണെന്നും അന്വേഷണം ആവശ്യപ്പെട്ടതായും പുതുച്ചേരി കലക്ടർ അരുൺ പറഞ്ഞു.
യുകെയിൽ ടു-ചൈൽഡ് ബെനിഫിറ്റിനായുള്ള പരിധി ഔദ്യോഗികമായി അവസാനിക്കും. ഇത് ഏകദേശം 450,000 കുട്ടികളെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കും. 2017-ൽ കൺസർവേറ്റീവുകൾ…
നല്ലൊരു ഇടവേളക്കുശേഷംസുഹാസിനി മണിരത്‌നം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന അഞ്ചാം പ്രമാണം. എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഏപ്രിൽ ആറ് തിങ്കളാഴ്ച്ച കൊടുങ്ങല്ലൂരിനടുത്ത്…
പ്രതാപം കൊണ്ടും സമ്പത്തു കൊണ്ടും മധ്യതിരുവതാം കൂറിലെ പ്രത്യേകിച്ചുംമീനച്ചിൽ താലൂക്കിൽ നിറഞ്ഞു നിന്ന ഒരു വ്യക്തിയാണ് കടുവാക്കുന്നേൽ കുറുവച്ചൻ.പഴയ തലമുറക്കാർ…
മലയാളത്തിലെ ജനപ്രിയരായ ഒരു സംഘം യുവ അഭിനേതാക്കളെ അണിനിരത്തി നവാഗതനായ നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്…
ഡിജോ ജോസ് ആൻ്റെണി സംവിധാനം ചെയ്ത് , ഈ അവധിക്കാലം ആഘോഷിക്കാനായി ലോകമെമ്പാടുംഏപ്രിൽ പത്തിന് റിലീസ് ചെയ്യുന്ന പള്ളിച്ചട്ടമ്പി എന്ന…
അയർലണ്ടിന്റെ നിർദ്ദിഷ്ട ഡിജിറ്റൽ വാലറ്റ് ആപ്പിനായുള്ള പൊതുജന കൺസൾട്ടേഷൻ ആരംഭിച്ചു.ജനന സർട്ടിഫിക്കറ്റുകൾ, ഡ്രൈവിംഗ് ലൈസൻസുകൾ തുടങ്ങിയ രേഖകൾ സുരക്ഷിതമായി ആക്‌സസ്…