ജയ്പുര്‍: രാജസ്ഥാനില്‍ ഇന്ന് നടക്കുന്ന നിയമസഭാംഗങ്ങളുടെ യോഗത്തില്‍ എം.എല്‍.എമാര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്. എം.എല്‍.എമാര്‍ക്ക് വിപ്പ് നല്‍കി. യോഗത്തില്‍നിന്നും വിട്ടുനില്‍ക്കുന്നവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
പ്രശ്‌നപരിഹാരത്തിന് ദേശീയ നേതാക്കളായ രണ്‍ദീപ്സിങ് സുര്‍ജേവാല, അജയ് മാക്കന്‍ എന്നിവരെ ജയ്പുരിലേക്കയച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. ഇന്ന് രാവിലെ നടന്ന വാര്‍ത്താ സമ്മേളനത്തില്‍, യോഗത്തില്‍നിന്നും വിട്ടുനില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഇരുവരും ആവര്‍ത്തിച്ചിട്ടുണ്ട്. രാവിലെ 11 മണിക്കാണ് യോഗം.
യോഗത്തില്‍ പങ്കെടുക്കില്ലെന്ന് പൈലറ്റ് ഞായറാഴ്ച രാത്രി ട്വീറ്റ് ചെയ്തിരുന്നു. സോണിയയും രാഹുലും സച്ചിന്‍പൈലറ്റുമായും ചര്‍ച്ച നടത്തുമെന്നാണറിയുന്നത്.
109 എം.എല്‍.എമാര്‍ സര്‍ക്കാരിന് പിന്തുണ അറിയിച്ചുള്ള കത്ത് മുഖ്യമന്ത്രി അശോക് ഗെലോട്ടിന് കൈമാറിയിട്ടുണ്ടെന്നാണ് രാജസ്ഥാന്‍ കോണ്‍ഗ്രസിന്റെ ചുമതലയുള്ള അവിനാശ് പാണ്ഡെ അറിയിച്ചു. ബാക്കിയുള്ളവരുടെ അംഗത്വം ക്രമേണ ഇല്ലാതായേക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ബി.ജെ.പി.യിലേക്ക് പോകില്ലെന്നാണ് സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് നേതൃത്വത്തെ ധരിപ്പിച്ചിരിക്കുന്നത്. എന്നാല്‍, ബി.ജെ.പി മുഖ്യമന്ത്രിസ്ഥാനം എന്ന ഓഫര്‍ മുന്നോട്ടുവെക്കുകയാണെങ്കില്‍ പൈലറ്റ് ഈ തീരുമാനം മാറ്റിയേക്കുമെന്നാണ് സൂചന. മുഖ്യമന്ത്രിസ്ഥാനത്തിനുപകരം കേന്ദ്രമന്ത്രിസ്ഥാനം ബി.ജെ.പി. ഓഫര്‍ ചെയ്തിട്ടുണ്ട് എന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
യൂറോപ്യൻ യൂണിയനും ഓസ്‌ട്രേലിയയും ദീർഘകാലമായി കാത്തിരുന്ന സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവച്ചു. അതോടൊപ്പം പ്രതിരോധ സഹകരണം വർദ്ധിപ്പിക്കാനും അപൂർവ ഭൂമി…
മലയാള സിനിമയിലെ ആദ്യ ഫാമിലി ത്രില്ലർ എന്നു വിശേഷിപ്പിക്കാവുന്ന ദൃശ്യം സിനിമയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 മോഹൻലാലിൻ്റെ ജൻമദിനമായ…
നാളെ അർദ്ധരാത്രി മുതൽ ഇളവുകൾ പ്രാബല്യത്തിൽ ഇന്ധനവിലയിലെ കുത്തനെ ഉയർച്ചയെ നിയന്ത്രിക്കാൻ സർക്കാർ സമഗ്രമായ ആശ്വാസ പാക്കേജ് പ്രഖ്യാപിച്ചു. ഇതിന്റെ…
ന്യൂയോർക്ക് :ഫെഡറൽ ഗവൺമെന്റ് സ്തംഭനാവസ്ഥ രണ്ടാം മാസത്തിലേക്ക് കടന്നതോടെ ന്യൂയോർക്ക് സിറ്റി ഏരിയയിലെ വിമാനത്താവളങ്ങളിൽ യാത്രക്കാർ മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ടി…
ഗാർലൻഡ് (ഡാളസ്): കേരള അസോസിയേഷൻ ഓഫ് ഡാളസും (KAD) ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്ററും (IC&EC) സംയുക്തമായി സംഘടിപ്പിച്ച…
ടെക്സസ്: കൊലക്കേസ് പ്രതിയായ തടവുകാരൻ ടെക്സസ് ജയിലിലിരുന്ന് അന്താരാഷ്ട്ര തലത്തിൽ സൈബർ കുറ്റകൃത്യങ്ങളും കള്ളക്കടത്തും നടത്തിയതായി ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. 1992-ൽ…