ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ജയിലില്‍ കഴിയുന്ന നളിനി മുരുകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിങ്കളാഴ്ച രാത്രിയാണ് ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് നളിനിയുടെ അഭിഭാഷകന്‍ അറിയിച്ചു.
29 വര്‍ഷമായി നളിനി വെല്ലൂര്‍ വനിതാ ജയിലില്‍ കഴിയുകയാണ്. സഹതടവുകാരിയുമായി നളിനി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നെന്ന് അഭിഭാഷകന്‍ പറയുന്നു.
സംഭവമറിഞ്ഞ് കേസിലെ മറ്റ് പ്രതിയും നളിനിയുടെ ഭര്‍ത്താവുമായ മുരുകന്‍ ജയില്‍ മാറ്റണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. വെല്ലൂരില്‍ നിന്ന് പുഴല്‍ ജയിലിലേക്ക് മാറ്റണമെന്ന് മുരുകന്‍ അഭിഭാഷകനോട് ആവശ്യപ്പെട്ടു.
1991 മേയ് 21 നാണ് രാജീവ് ഗാന്ധി തമിഴ്‌നാട്ടിലെ ശ്രീ പെരുമ്പത്തൂരില്‍ വെച്ച് കൊല്ലപ്പെടുന്നത്. കേസില്‍ അറസ്റ്റിലായ നളിനിയടക്കം നാല് പ്രതികള്‍ക്ക് ടാഡ കോടതി വിധിച്ച വധശിക്ഷ 1999ല്‍ സുപ്രീം കോടതി ശരിവച്ചിരുന്നു. എന്നാല്‍ സ്ത്രീയായതിനാലും ചെറിയ കുട്ടി ഉള്ളതിനാലും നളിനിയുടെ വധശിക്ഷ ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് അന്ന് സോണിയ ഗാന്ധി രംഗത്തെത്തിയിരുന്നു.പിന്നീട് നളിനിക്ക് ശിക്ഷ ഇളവ് ലഭിക്കുകയും ജീവപര്യന്തമാക്കി ശിക്ഷ വെട്ടിക്കുറക്കുകയും ചെയ്തു.
ഏറെ കൗതുകരമായ ആമുഖത്തോടെ രതീഷ് ബാലകൃഷ്ണപ്പൊതുവാൾ സംവിധാനം ചെയ്യുന്ന "ഒരു ദുരുഹ സാഹചര്യത്തിൽ" എന്ന ചിത്രത്തിൻ്റെ ആദ്യ ഗാനമെത്തി ഒരു…
ഡെട്രോയിറ്റ്: 13 വയസ്സുകാരി നാസിയ ഹാരിസിനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി ജാർവിസ് ബട്ട്സിനെ (43) മിഷിഗണിലെ ജയിലിൽ മരിച്ച…
വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധം, ഗവൺമെന്റ് ഷട്ട്ഡൗൺ തുടങ്ങിയ പ്രതിസന്ധികൾക്കിടയിൽ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് പുതിയതായി ഏർപ്പെടുത്തിയ 'അമേരിക്ക ഫസ്റ്റ്'…
ഡാളസ്: ഇന്ത്യാനയിൽ അന്തരിച്ച ബാംഗ്ലൂർ സതേൺ ഏഷ്യ ബൈബിൾ കോളേജ് (SABC) മുൻ പ്രിൻസിപ്പൽ ഡോ. എ.സി. ജോർജിന്റെ (90)…
ഡബ്ലിൻ: അയർലണ്ടിൽ 2026 മാർച്ച് 29 ഞായറാഴ്ച മുതൽ സമയം മുന്നോട്ട് മാറ്റുന്നു. പുലർച്ചെ 1 മണിക്ക് ക്ലോക്കുകൾ ഒരു…
Dublin: Legendary Indian composer Ilaiyaraaja, widely regarded as one of the greatest musicians in the…