Categories: India

ഉഭയകക്ഷി ചർച്ചകൾക്കായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് റഷ്യയിലേക്ക്

ന്യുഡൽഹി: ഉഭയകക്ഷി ചർച്ചകൾക്കായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്  റഷ്യയിലേക്ക്. പ്രതിരോധ മന്ത്രിയുടേത് മൂന്നു ദിവസത്തെ സന്ദർശനമാണ്.  സന്ദർശനത്തിൽ മിസൈൽ പ്രതിരോധ സംവിധാനമായ എസ്-400 ന്റെ കൈമാറ്റം വേഗത്തിലാക്കുന്നതിനുള്ള സമ്മർദ്ദങ്ങൾ ഇന്ത്യ നടത്തും.   

കോറോണ പ്രതിസന്ധികളെ തുടർന്ന്  എസ്-400 ന്റെ കൈമാറ്റം 2021 ഡിസംബറിലേക്ക് റഷ്യ നീട്ടിയിരുന്നു.  5.4 ബില്യൺ ഡോളറിന്റെ കരാറിനുള്ള പേമെന്റ് നടപടികൾ ഇന്ത്യ കഴിഞ്ഞ വർഷം പൂർത്തിയാക്കി. ഇതിനിടയിൽ ചൈന റഷ്യയിൽ നിന്നും  എസ്-400 സംവിധാനം സ്വന്തമാക്കിയിട്ടുണ്ട്. ഇത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആശങ്ക കൂട്ടുന്നതാണ്. 

ലഡാക്കിൽ ചൈന നടത്തിയ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സായുധസേനയോട് എല്ലാ അർത്ഥത്തിലും തയ്യാറായിരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.  ഈ സഹചര്യത്തിലാണ് റഷ്യയിൽ നിന്നും  എസ്-400 സംവിധാനം വേഗം ലഭിക്കുമോയെന്ന് ഇന്ത്യ ചോദിക്കുന്നത്.  പ്രതിരോധമന്ത്രിയുടെ സന്ദർശനത്തിന്റെ പ്രധാന അജണ്ട എന്നുപറയുന്നത് യുദ്ധോപകരണനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുക എന്നതാണ്.  

നിലവിലുള്ള സുഖോയ്, മിഗ് വിമാനങ്ങളുടെ ലഭ്യത വേഗത്തിലാക്കുകയും മാറുന്ന രാഷ്ട്രീയ സാഹചര്യങ്ങൾ ഇവയുടെ ലഭ്യതയെ ബാധിക്കില്ലെന്ന് ഉറപ്പാക്കുകയും അദ്ദേഹത്തിന്റെ സന്ദർശന ലക്ഷ്യത്തിൽ ഉൾപ്പെടും.  രണ്ടാം ലോക മഹായുദ്ധത്തില്‍ ജര്‍മ്മനിക്കുമേല്‍ സോവിയറ്റ് റഷ്യ വിജയം നേടിയതിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ കൂടിയാണ് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് റഷ്യയിലേക്ക് തിരിച്ചത്.

മോസ്‌കോയില്‍ 24 നാണ് മോസ്കോ വിക്ടറി ഡേ പരേഡ് നടക്കുന്നത്. കോറോണ പശ്ചാത്തലത്തിൽ പ്രതിരോധമന്ത്രി പരേഡിൽ പങ്കെടുക്കുമോയെന്ന് സംശയമുണ്ടായിരുന്നുവെങ്കിലും ഈ പശ്ചാത്തലത്തിൽ റഷ്യൻ സർക്കാരുമായി കൂടുതൽ ഇടപഴകാനുള്ള അവസരം വെറുതെ വിടണ്ട എന്നതിൽ തീരുമാനം മാറ്റുകയായിരുന്നു. 

മോസ്കോ വിക്ടറി ഡേ പരേഡിന് സാക്ഷിയാകാൻ വരുന്ന ഇന്ത്യയുടെ പ്രതിരോധമന്ത്രിയ്ക്ക് ശുഭയാത്ര നേരുന്നുവെന്ന് റഷ്യൻ അംബാസിഡർ ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്. 

 

Newsdesk

Recent Posts

അയർലണ്ട് മലയാളി ബെന്നി ഫ്രാൻസിസ് അന്തരിച്ചു

ദ്രോഹഡ Stamullen നിവാസിയായ മലയാളി ബെന്നി ഫ്രാൻസിസ് അന്തരിച്ചു. ഡബ്ലിൻ എയർപോർട്ട് ജീവനക്കാരനായിരുന്നു 57 വയസ്സുകാരനായ ബെന്നി.അപകടത്തെ തുടർന്ന് കഴിഞ്ഞ…

5 hours ago

‘സത്യമേവ’ ഒരു മികച്ച ഇമോഷണൽ കോർട്ട്‌റൂം ത്രില്ലർ

​ദീപു കരുണാകരൻ സംവിധാനം ചെയ്ത ആറ് എപ്പിസോഡുകളുള്ള മലയാളം കോർട്ട്‌റൂം ഇൻവെസ്റ്റിഗേറ്റീവ് ഡ്രാമ 'സത്യമേവ' നവംബർ 27 മുതൽ ZEE5-ൽ…

13 hours ago

എം ഫ്ളിക്സ് (M flix) ഓ.ടി.ടി പ്ലാറ്റ് ഫോം ലോഞ്ച് ചെയ്തു

മലയാള സിനിമക്ക് ഏറെ ഗുണകരമാംവിധം പുതിയൊരു ഓ.ടി.ടി പ്ലാറ്റ്ഫോം ആരംഭിച്ചിരിക്കുന്നു. പ്രമുഖ നിർമ്മാതാവും നടനുമായ ഡോ.മധുസൂദനൻ മാവേലിക്കരയുടെ ഉടമസ്ഥതയിലാണ് എം…

19 hours ago

‘അരികിൽ’ ചിത്രീകരണം ആരംഭിച്ചു

സ്നേഹം പറയാനോ, പ്രകടിപ്പിക്കാനോ, ശീലിച്ചിട്ടില്ലാത്ത, ഗൗരവ സ്വഭാവക്കാരനായ ഒരു മനുഷ്യന്റെ ജീവിത കഥ പറയുന്ന അരികിൽ എന്ന ചിത്രത്തിന്റ ചിത്രീകരണം…

19 hours ago

മതചിഹ്ന നിരോധനം ശരിവെച്ച് കനേഡിയൻ സുപ്രീം കോടതി; നിയമസഭാംഗങ്ങളുടെ മുഖാവരണ നിയന്ത്രണം റദ്ദാക്കി

ഒട്ടാവ: ക്യുബെക്കിലെ പൊതുമേഖലാ ജീവനക്കാർക്ക് മതചിഹ്നങ്ങൾ ധരിക്കുന്നതിന് ഏർപ്പെടുത്തിയ നിരോധനം (ബിൽ 21) കനേഡിയൻ സുപ്രീം കോടതി ശരിവെച്ചു. പൊതുവിദ്യാലയങ്ങളിലെ…

20 hours ago

കെ.ഇ.സി.എഫ് 48-ാമത് ക്രിസ്തുമസ്–പുതുവത്സര ആഘോഷം ഡിസംബർ 5-ന് ഡാളസിൽ

ഡാളസ്: കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ (കെ.ഇ.സി.എഫ്.) 48-ാമത് വാർഷിക ക്രിസ്തുമസ്–പുതുവത്സര ആഘോഷം 2026 ഡിസംബർ 5 ശനിയാഴ്ച വൈകിട്ട്…

20 hours ago