OLYMPUS DIGITAL CAMERA
തിരുവനന്തപുരം: ന്യൂനപക്ഷ വിദ്യാര്ത്ഥി സ്കോളര്ഷിപ്പിനുള്ള അനുപാതം ജനസംഖ്യാടിസ്ഥാനത്തില് പുനഃക്രമീകരിക്കാന് മന്ത്രിസഭാ യോഗത്തില് തീരുമാനാമായി. ഹൈക്കോടതി വിധി അനുസരിച്ച് 2011 ലെ സെന്സസ് പ്രകാരം ജനസംഖ്യാടിസ്ഥാനത്തില് ഒരു കമ്മ്യൂണിറ്റിക്കും ആനുകൂല്യം നഷ്ടപ്പെടാതെ സ്കോളര്ഷിപ്പ് അനുവദിക്കും. ക്രിസ്ത്യന് 18.38%, മുസ്ലീം 26.56%, ബുദ്ധര് 0.01%, ജൈന് 0.01%, സിഖ് 0.01% എന്നിങ്ങനെയാണിത്. മേല്പ്പറഞ്ഞ ന്യൂനപക്ഷ സമുദായങ്ങളില് അപേക്ഷകര് ഉള്ളപ്പോള് നിലവില് ആനുകൂല്യങ്ങള് ലഭിക്കുന്ന വിഭാഗങ്ങള്ക്ക് ഇപ്പോള് ലഭിക്കുന്ന എണ്ണത്തിലോ തുകയിലോ കുറവുണ്ടാവില്ല.
80 ശതമാനം സ്കോളര്ഷിപ്പുകള് മുസ്ലീംങ്ങള്ക്കും 20 ശതമാനം ക്രിസ്ത്യാനികള്ക്കും എന്ന രീതിയിലായിരുന്നു ഇതുവരെയും സ്കോളര്ഷിപ്പുകള് വിതരണം ചെയ്തിരുന്നത്. ഈ അനുപാതം കോടതി റദ്ദാക്കിയിരുന്നു. സ്കോളര്ഷിപ്പിനായി 23.51 കോടി രൂപ ആവശ്യമുള്ളതില് ബജറ്റ് വിഹിതം കഴിച്ച് 6.2 കോടി രൂപ അധികമായി അനുവദിക്കാനും മന്ത്രിസഭാ യോഗത്തില് തീരുമാനമായിട്ടുണ്ട്.
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…
വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…