Categories: India

ഷാഹീന്‍ ബാഗില്‍ നിന്നും പ്രതിഷേധക്കാരെ നീക്കം ചെയ്യണമെന്ന ആവശ്യവുമായി അമിത് സാഹ്നി സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: പാര്‍ലമെന്‍റില്‍ പൗരത്വ ഭേദഗതി നിയമം (CAA) പാസാക്കിയതോടെ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് ഡല്‍ഹിയിലെ ഒരു ചെറിയ പ്രദേശമായ ഷാഹീന്‍ ബാഗ്‌.

കഴിഞ്ഞ 2 മാസത്തോളമായി സ്ത്രീകളും കുട്ടികളുമടങ്ങുന്ന വലിയ സംഘം പ്രദേശത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടത്തുകയാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സ്ത്രീകള്‍ നടത്തുന്ന സമരം എന്ന നിലയിലാണ് ഷാഹീന്‍ ബാഗ്‌ വാര്‍ത്തകളില്‍ ഇടം നേടിയത്.

അതേസമയം, ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് അവസാനിക്കും വരെ ഷാഹീന്‍ ബാഗിലെ പ്രതിഷേധക്കാരെ നീക്കം ചെയ്യില്ല എന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.

ഫെബ്രുവരി 8ന് ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് അവസാനിച്ചതോടെ പ്രതിഷേധക്കാരെ ഒഴിപ്പിക്കണമെന്നും കാളിന്ദി കുഞ്ച്-ഷഹീൻ ബാഗ് റോഡ്‌ ഗതാഗതത്തിന് തുറന്നുകൊടുക്കണമെന്നും ആവശ്യം ഉയരുകയാണ്.

ഈയവസരത്തിലാണ് പ്രതിഷേധക്കാരെ നീക്കം ചെയ്യണമെന്ന ആവശ്യവുമായി അഭിഭാഷകനും ആക്റ്റിവിസ്റ്റുമായ അമിത് സാഹ്നി സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. കഴിഞ്ഞ 20നാണ് അദ്ദേഹം ഹര്‍ജി സമര്‍പ്പിച്ചത്. ഫെബ്രുവരി 7ന് ഹര്‍ജി പരിഗണിച്ച കോടതി, വാദം കേള്‍ക്കല്‍ 10ലേയ്ക്ക് മാറ്റുകയായിരുന്നു.

Newsdesk

Recent Posts

അയർലണ്ടിൽ ഊർജ ചെലവുകൾക്കായി €420 വരെ സഹായം; 70 വയസിന് മുകളിലുള്ളവർക്ക് പ്രത്യേക ആനുകൂല്യം

അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…

2 hours ago

‘Bade Miyan Chote Miyan Concert’: Early Bird ടിക്കറ്റ് ഓഫർ നാളെ വരെ

അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…

3 hours ago

അയർലണ്ടിൽ ചൈൽഡ്‌കെയർ ജീവനക്കാർക്ക് ശമ്പളവർധന

ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…

1 day ago

5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം; ഡബ്ലിനിൽ പ്രത്യേക ചടങ്ങുകൾ

അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…

1 day ago

കതിരാ… കതിരാ… ഓട്ടംതുള്ളലിൻ്റെ പ്രൊമോ സോംഗ് എത്തി

ജി.മാർത്താണ്ഡൻ സംവിധാനം ചെയ്ത് സെപ്റ്റംബർ പതിനെട്ടിന് റിലീസ് ചെയ്യുന്ന ഓട്ടം തുള്ളൽ എന്ന ചിത്രത്തിൻ്റെ  ഏറ്റവും പുതിയ അപ്ഡേഷൻ പുറത്തുവിട്ടു.…

1 day ago

ലോ ആൻഡ് ഓർഡർ (Law &Order) സെപ്റ്റംബർ പതിനെട്ടിന്

വലിയ മുതൽമുടക്കിൽ വിശാലമായ ക്യാൻവാസ്സിൽ രഞ്ജിത്ത് ഒരുക്കുന്ന റിയലിസ്‌റ്റിക്ക് ആക് ഷൻ ത്രില്ലർ ചിത്രം ലോ ആൻഡ് ഓർഡർ സെപ്റ്റംബർ പതിനെട്ടിന്…

1 day ago