ഇംഫാൽ: മണിപ്പുരിൽ മൂന്ന് ബിജെപി എംഎൽഎമാർ രാജിവച്ച് കോൺഗ്രസിൽ ചേർന്നതോടെ സർക്കാർ പ്രതിസന്ധിയിലായി. ബിജെപി സഖ്യകക്ഷിയായ നാഷനൽ പീപ്പിൾസ് പാർടിയിലെ (എൻപിപി) 4 എംഎൽഎ മാർ പിന്തുണ പിൻവലിക്കുകയും ചെയ്‌തു. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ന് ഗവർണറെ കാണാനൊരുങ്ങുകയാണ് കോൺഗ്രസ് പ്രതിനിധികൾ.
പിന്തുണ പിൻവലിച്ചവരില്‍ എൻപിപി നേതാവും ഉപമുഖ്യമന്ത്രിയുമായ വൈ ജോയ്‌കുമാർ സിങ്ങും മറ്റ് രണ്ട് മന്ത്രിമാരുമുണ്ട്. കൂടാതെ ഒരു സ്വതന്ത്രനും തൃണമൂൽ എംഎൽഎയും ബിജെപി കൂട്ട്‌കെട്ട് അവസാനിപ്പിച്ചു. ഇതോടെ ബിജെപി നേതാവ് ബീരേൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള സർക്കാരിന് ഭൂരിപക്ഷം നഷ്‌ടമായി.നിലവിൽ 59 അംഗങ്ങളുള്ള നിയമസഭയിൽ ബിജെപിയെ പിന്തുണയ്‌ക്കുന്നവർ 30ൽ താഴെയായി. 2017ലെ തെരഞ്ഞെടുപ്പിൽ 28 എംഎൽഎമാരുമായി കോൺഗ്രസാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തെരഞ്ഞെടുക്കപ്പെട്ടത്. ബി.ജെ.പിക്ക് 21 സീറ്റാണ് ലഭിച്ചത്. എന്നാൽ എൻ.പി.പി, എൻ.പി.എഫ്, എൽ.ജി.പി തുടങ്ങിയ പാർട്ടികളുടെ പിന്തുണയോടെ ബി.ജെ.പി സർക്കാർ രൂപീകരിക്കുകയായിരുന്നു.
അടുത്ത അധ്യയന വർഷത്തേക്കുള്ള ദേശീയ ശിശുസംരക്ഷണ പദ്ധതിയുടെ വരുമാന പരിധി സർക്കാർ പുതുക്കുന്നു .2026 ലെ ശരത്കാലം മുതൽ, താഴ്ന്ന…
യൂറോപ്പിലേക്കുള്ള തങ്ങളുടെ ആദ്യത്തെ പ്രധാന ചുവടുവയ്പ്പായി, സെൻട്രൽ ബാങ്കിൽ നിന്നും യൂറോപ്യൻ സെൻട്രൽ ബാങ്കിൽ നിന്നും പൂർണ്ണ ബാങ്കിംഗ് ലൈസൻസ്…
വാഷിങ്ടൺ: അമേരിക്കയിലേക്കുള്ള യാത്രാ വിലക്ക് കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സിറിയ ഉൾപ്പെടെ ഏഴ് രാജ്യങ്ങളുടെ…
വിദ്യാലയം എന്നു പറഞ്ഞാൽ ദേവാലയം പോലെയാണ്. ഓരോ വിദ്യാലയവും കാത്തുസൂക്ഷിക്കേണ്ടതും ഈ തത്ത്വമാണ്. ഇന്നു പുറത്തുവിട്ട ആഘോഷം എന്ന സിനിമയുടെ…
ദേശീയ ഗ്രിഡിലെ നവീകരണത്തിന്റെ ഭാഗമായി, അയർലണ്ടിൽ വൈദ്യുതി ഉപഭോക്താക്കൾ അടുത്ത വർഷം വിലയിൽ വർദ്ധനവ് നേരിടേണ്ടിവരും. നവീകരണത്തിനായി ഏകദേശം €19…
എച്ച്എസ്ഇയുടെ അടുത്ത ചീഫ് എക്സിക്യൂട്ടീവായി Anne O’Connor നിയമിതയായി. Vhi ഹെൽത്ത് & വെൽബീയിംഗിന്റെ നിലവിലെ മാനേജിംഗ് ഡയറക്ടറാണ് Anne…