ജയ്പുര്‍: സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ നിയമപോരാട്ടം തുടരുമ്പോഴും കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായുള്ള ബന്ധം സച്ചിന്‍ പൈലറ്റ് തുടരുന്നു. രാജസ്ഥാന്‍ ഹൈക്കോടതിയില്‍ സ്പീക്കറുടെ അയോഗ്യതക്കെതിരെ നിയമപോരാട്ടം നടത്തുമ്പോള്‍ ആണ് എ.ഐ.സി.സി പ്രിയങ്കാ ഗാന്ധിയുമായി പൈലറ്റ് ഇപ്പോഴും ബന്ധപ്പെട്ടുവരികയാണെന്നാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച വരെ സച്ചിന്‍ പൈലറ്റ് പ്രിയങ്കയെ ഫോണില്‍ ബന്ധപ്പെട്ടതായി കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.
ചര്‍ച്ചയുടെ വിശംദാശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. പ്രിയങ്കയടക്കമുള്ള ദേശീയ നേതാക്കള്‍ പൈലറ്റിനെ കാണാന്‍ സന്നദ്ധരാണെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു.തനിക്കും അനുഭാവികളായ 18 എംഎല്‍എമാര്‍ക്കും രാജസ്ഥാന്‍ സ്പീക്കര്‍ നല്‍കിയ അയോഗ്യത മുന്നറിയിപ്പ് നോട്ടീസിനെതിരെയും രാജ്യസഭാ തിരഞ്ഞെടുപ്പില്‍ നടന്ന കൂറുമാറ്റശ്രമത്തിനെതിരായ അന്വേഷണത്തിനെതിരെയും കലഹത്തിലാണ് പൈലറ്റ്. അതേ സമയം സര്‍ക്കാര്‍ ഭീഷണിയില്‍ നില്‍ക്കുമ്പോഴും പൈലറ്റ് പക്ഷത്തിനെതിരെ കര്‍ശന നടപടി തന്നെയാണ് അശോക് ഗെഹ്‌ലോത് സ്വീകരിച്ചുവരുന്നത്. വിമതരെ അയോഗ്യരാക്കി തന്റെ ശക്തി തെളിയിക്കുന്നതിന് അദ്ദേഹം നിയമസഭ വിളിച്ചു ചേര്‍ക്കാനുള്ള പുറപ്പാടിലാണ്. സ്പീക്കര്‍ നല്‍കിയ അയോഗ്യത മുന്നറിയിപ്പ് നോട്ടീസിനെതിരെ പൈലറ്റടക്കമുള്ള വിമതര്‍ നല്‍കിയ ഹര്‍ജിയില്‍ ഇന്ന് രാജസ്ഥാന്‍ ഹൈക്കോടതിയില്‍ വാദം കേള്‍ക്കുന്നത് തുടരും. ചൊവ്വാഴ്ച വൈകീട്ട് അഞ്ചു മണി വരെ നോട്ടീസില്‍ തീരുമാനമെടുക്കരുതെന്നാണ് ഹൈക്കോടതി സ്പീക്കര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. അതുകൊണ്ടു തന്നെ ഹര്‍ജിയില്‍ കോടതി വിധി നിര്‍ണായകമാകും.
ഐ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുമായിഅതേ സമയം പൈലറ്റ്-ഗെഹ്‌ലോത് ബന്ധം ഇനിയൊരിക്കലും പഴയപടിയാകില്ലെന്നും പ്രതിസന്ധി മൂര്‍ച്ഛിക്കുമെന്നുമാണ് ബിജെപി വിശ്വസിക്കുന്നത്. ഗെഹ്‌ലോത് പക്ഷത്ത് നിന്ന് കുറച്ചുപേരെ പുറത്ത് ചാടിക്കാനുള്ള നീക്കങ്ങളാണ് ബിജെപി നടത്തുന്നത്. സച്ചിന്‍ പൈലറ്റിനൊപ്പമുള്ളവരും തങ്ങളുടെ അംഗബലവും രണ്ട് സ്വതന്ത്രരുടെ പിന്തുണയും അടക്കം 96 പേരുടെ പിന്തുണ ലഭിക്കുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. 200 അംഗ സഭയില്‍ ഭൂരിപക്ഷത്തിന് അഞ്ചിലധികം പേരുടെ പിന്തുണകൂടി വേണ്ടതുണ്ട്. അതിനുള്ള നീക്കങ്ങള്‍ അണിയറയില്‍ നടത്തുന്നുമുണ്ട്. അത് വിജയിച്ചാല്‍ മാത്രമേ സര്‍ക്കാരിനെതിരെ അവിശ്വാസം കൊണ്ടുവരികയുള്ളുവെന്നാണ് ബിജെപി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇപ്പോള്‍ സര്‍ക്കാരിനെതിരെ അവിശ്വാസം കൊണ്ടുവരാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നാണ് കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അധ്യക്ഷന്‍ അറിയിച്ചത്.
കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ മഴ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. പടിഞ്ഞാറൻ തീരത്തുള്ള പത്ത് കൗണ്ടികളിൽ ഇന്ന് വൈകുന്നേരം ആദ്യ മുന്നറിയിപ്പ് പ്രാബല്യത്തിൽ…
സംസ്ഥാനത്ത് ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റിയിലും കോർപ്പറേഷനുകളിലും യുഡിഎഫ് വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളിൽ 505 ഇടത്താണ് യുഡിഎഫ്…
ഡിസംബർ പതിമൂന്നിന് നമ്മുടെ നാട്ടിൻ പുറങ്ങളിലും നഗരങ്ങളിലും, ധാരാളം ശുക്രന്മാർ ഉദിച്ചുയരും.. സംസ്ഥാനത്തെ ലോക്കൽ ബോഡികളിലേക്കും, നഗരസഭകളിലേക്കും നടന്ന തെരഞ്ഞെടുപ്പിൻ്റെ…
നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് 20 വർഷം തടവ്. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം കേട്ട ശേഷമാണ് എറണാകുളം പ്രിൻസിപ്പൽ…
ഏറെ ഇടവേളക്കു ശേഷം സമ്പൂർണ്ണ ഫൺ കഥാപാത്രവുമായി സുരാജ് വെഞ്ഞാറമൂട് എത്തുന്നു.നവാഗതനായ പ്രശാന്ത് വിജയകുമാർ സംവിധാനം ചെയ്യുന്ന 'റൺ മാമാൺ'…
തെക്കൻ ഡബ്ലിനിൽ വീടുകൾക്ക് പുറത്ത് പാർക്ക് ചെയ്തിരുന്നു നിരവധി കാറുകൾ തീപ്പിടിച്ചു നശിച്ചു. ഡബ്ലിൻ 8ലെ സൗത്ത് സർക്കുലർ റോഡിലാണ്…