gnn24x7

നിയമപോരാട്ടം തുടരുമ്പോഴും പ്രിയങ്കഗാന്ധിയുമായി ചര്‍ച്ചകള്‍ തുടര്‍ന്ന് സച്ചിന്‍ പൈലറ്റ്

0
215
gnn24x7

ജയ്പുര്‍: സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ നിയമപോരാട്ടം തുടരുമ്പോഴും കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായുള്ള ബന്ധം സച്ചിന്‍ പൈലറ്റ്‌ തുടരുന്നു. രാജസ്ഥാന്‍ ഹൈക്കോടതിയില്‍ സ്പീക്കറുടെ അയോഗ്യതക്കെതിരെ നിയമപോരാട്ടം നടത്തുമ്പോള്‍ ആണ്  എ.ഐ.സി.സി   പ്രിയങ്കാ ഗാന്ധിയുമായി  പൈലറ്റ് ഇപ്പോഴും ബന്ധപ്പെട്ടുവരികയാണെന്നാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച വരെ സച്ചിന്‍ പൈലറ്റ് പ്രിയങ്കയെ ഫോണില്‍ ബന്ധപ്പെട്ടതായി കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.

ചര്‍ച്ചയുടെ വിശംദാശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. പ്രിയങ്കയടക്കമുള്ള ദേശീയ നേതാക്കള്‍ പൈലറ്റിനെ കാണാന്‍ സന്നദ്ധരാണെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു.തനിക്കും അനുഭാവികളായ 18 എംഎല്‍എമാര്‍ക്കും രാജസ്ഥാന്‍ സ്പീക്കര്‍ നല്‍കിയ അയോഗ്യത മുന്നറിയിപ്പ് നോട്ടീസിനെതിരെയും രാജ്യസഭാ തിരഞ്ഞെടുപ്പില്‍ നടന്ന കൂറുമാറ്റശ്രമത്തിനെതിരായ അന്വേഷണത്തിനെതിരെയും കലഹത്തിലാണ് പൈലറ്റ്‌. അതേ സമയം സര്‍ക്കാര്‍ ഭീഷണിയില്‍ നില്‍ക്കുമ്പോഴും പൈലറ്റ് പക്ഷത്തിനെതിരെ കര്‍ശന നടപടി തന്നെയാണ് അശോക് ഗെഹ്‌ലോത് സ്വീകരിച്ചുവരുന്നത്. വിമതരെ അയോഗ്യരാക്കി തന്റെ ശക്തി തെളിയിക്കുന്നതിന് അദ്ദേഹം നിയമസഭ വിളിച്ചു ചേര്‍ക്കാനുള്ള പുറപ്പാടിലാണ്. സ്പീക്കര്‍ നല്‍കിയ അയോഗ്യത മുന്നറിയിപ്പ് നോട്ടീസിനെതിരെ പൈലറ്റടക്കമുള്ള വിമതര്‍ നല്‍കിയ ഹര്‍ജിയില്‍ ഇന്ന് രാജസ്ഥാന്‍ ഹൈക്കോടതിയില്‍ വാദം കേള്‍ക്കുന്നത് തുടരും. ചൊവ്വാഴ്ച വൈകീട്ട് അഞ്ചു മണി വരെ നോട്ടീസില്‍ തീരുമാനമെടുക്കരുതെന്നാണ് ഹൈക്കോടതി സ്പീക്കര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. അതുകൊണ്ടു തന്നെ ഹര്‍ജിയില്‍ കോടതി വിധി നിര്‍ണായകമാകും.

ഐ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുമായിഅതേ സമയം പൈലറ്റ്-ഗെഹ്‌ലോത് ബന്ധം ഇനിയൊരിക്കലും പഴയപടിയാകില്ലെന്നും പ്രതിസന്ധി മൂര്‍ച്ഛിക്കുമെന്നുമാണ് ബിജെപി വിശ്വസിക്കുന്നത്. ഗെഹ്‌ലോത് പക്ഷത്ത് നിന്ന് കുറച്ചുപേരെ പുറത്ത് ചാടിക്കാനുള്ള നീക്കങ്ങളാണ് ബിജെപി നടത്തുന്നത്. സച്ചിന്‍ പൈലറ്റിനൊപ്പമുള്ളവരും തങ്ങളുടെ അംഗബലവും രണ്ട് സ്വതന്ത്രരുടെ പിന്തുണയും അടക്കം 96 പേരുടെ പിന്തുണ ലഭിക്കുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. 200 അംഗ സഭയില്‍ ഭൂരിപക്ഷത്തിന് അഞ്ചിലധികം പേരുടെ പിന്തുണകൂടി വേണ്ടതുണ്ട്. അതിനുള്ള നീക്കങ്ങള്‍ അണിയറയില്‍ നടത്തുന്നുമുണ്ട്. അത് വിജയിച്ചാല്‍ മാത്രമേ സര്‍ക്കാരിനെതിരെ അവിശ്വാസം കൊണ്ടുവരികയുള്ളുവെന്നാണ് ബിജെപി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇപ്പോള്‍ സര്‍ക്കാരിനെതിരെ അവിശ്വാസം കൊണ്ടുവരാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നാണ് കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അധ്യക്ഷന്‍ അറിയിച്ചത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here