ജയ്പൂര്‍: കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ഇടഞ്ഞ് നില്‍ക്കുന്ന സച്ചിന്‍ പൈലറ്റ് നിലപാട് കടുപ്പിക്കുന്നു.
തനിക്കെതിരെ ആരോപണം ഉന്നയിച്ച കോണ്‍ഗ്രസ് എംഎല്‍എ യ്ക്ക് സച്ചിന്‍ പൈലറ്റ് വക്കീല്‍ നോട്ടീസ് അയച്ചു.
ബിജെപിയെ പിന്തുണയ്ക്കാന്‍ സച്ചിന്‍ പൈലറ്റ് തനിക്ക് 35 കോടി രൂപ വാഗ്ദാനം ചെയ്തെന്ന ആരോപണം ഉന്നയിച്ച് എംഎല്‍എ
ഗിരിരാജ് സിംഗ് മലിംഗയാണ് രംഗത്ത് വന്നത്.
മലിംഗ നടത്തിയ അടിസ്ഥാന പരവും വിധ്വേഷ പരവുമായ പ്രസ്താവനയ്ക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചെന്ന്
സച്ചിനോട് അടുപ്പമുള്ള നേതാക്കള്‍ വ്യക്തമാക്കി.
ഡിസംബര്‍ മുതല്‍ തന്നോട് പൈലറ്റ് ഇക്കാര്യം ആവശ്യപെടുകയും ചര്‍ച്ച നടത്തിയതായും താന്‍ വാഗ്ദാനം ലംഘിച്ചെന്നും
മലിംഗ പറഞ്ഞിരുന്നു. എന്നാല്‍ ഈ ആരോപണം സച്ചിന്‍ പൈലറ്റ് നിഷേധിക്കുകയും ചെയ്തു. സംസ്ഥാന നേതൃത്വത്തിനെതിരെ താന്‍ ഉന്നയിച്ച ന്യായമായ ആശങ്കകള്‍ തടയിടുന്നതിനാണ് ഇത്തരം അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും
സച്ചിന്‍ പറയുകയും ചെയ്തു.
നേരത്തെ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും സച്ചിന്‍ ബിജെപിയുമായി ചേര്‍ന്ന് തന്‍റെ സര്‍ക്കാരിനെ അട്ടിമറിയ്ക്കാന്‍ ശ്രമിക്കുകയാണെന്നും ആരോപണം ഉന്നയിച്ചിരുന്നു,
അതേസമയം സച്ചിന്‍ തന്‍റെ രാഷ്ട്രീയ നിലപാട് പ്രഖ്യപിക്കുന്നതിനായി അടുത്ത അനുയായികളുമായി ആശയ വിനിമയം നടത്തുകയാണ്.
പുതിയ പാര്‍ട്ടി സംബന്ധിച്ച തീരുമാനം വൈകാതെ പ്രഖ്യപിക്കുന്നതിനാണ് സച്ചിന്‍റെ നീക്കം,കോണ്‍ഗ്രസ് നേതാക്കള്‍ സച്ചിന്‍ പൈലറ്റുമായി ആശയ വിനിമയം നടത്തുന്നതിന് ശ്രമം തുടരുന്നതായാണ് വിവരം.
അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…
ലെവൽ ഹെൽത്ത് തങ്ങളുടെ ചില ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില അടുത്ത ഫെബ്രുവരി മുതൽ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.എല്ലാ പ്ലാനുകളിലുമുള്ള ശരാശരി…
ഡബ്ലിനിലെ ആദംസ്‌ടൗണിൽ ഏകദേശം 400 ചിലവ് കുറഞ്ഞ വാടക വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ)…
നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…
ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…
സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം…