Categories: India

യുനെസ്‌കോയുടെ കീഴിലുള്ള ഹാഗിയ സോഫിയ മ്യൂസിയത്തെ മുസ്ലിം ആരാധനാലയമാക്കിയതിനെതിരെ സഫറുല്‍ ഇസ്‌ലാം ഖാന്‍

ന്യൂദല്‍ഹി: യുനെസ്‌കോയുടെ കീഴിലുള്ള പൈതൃക കേന്ദ്രമായ ഹാഗിയ സോഫിയ മ്യൂസിയത്തെ മുസ്ലിം ആരാധനാലയമാക്കിയതിനെതിരെ ദല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ സഫറുല്‍ ഇസ്‌ലാം ഖാന്‍. മ്യൂസിയമായി മാറ്റി ഒരു നൂറ്റാണ്ട് കഴിഞ്ഞതിന് ശേഷം ഹാഗിയ സോഫിയയെ മസ്ജിദാക്കിയത് ഒരു മോശം തീരുമാനമാണെന്ന് അദ്ദേഹം പറഞ്ഞു.

‘അങ്ങനെ സംഭവിക്കാന്‍ പാടില്ലായിരുന്നു. പള്ളിയാക്കി മാറ്റണമെന്നാഗശ്രഹിക്കുന്നവരെ കോടതി പിന്തുണച്ചിട്ടുണ്ടാകം. എന്നാല്‍, ദേശീയവും അന്തര്‍ദേശീയവുമായ അര്‍ഥതലങ്ങള്‍ ഉള്‍ക്കൊണ്ട് കുറച്ചുകൂടി പക്വമായ നിലപാട് തുര്‍ക്കി ജനത സ്വീകരിക്കണമായിരുന്നു’, സഫറുല്‍ ഇസ്‌ലാം ഖാന്‍ ട്വീറ്റ് ചെയ്തു.

രാജ്യത്തെ അതിതീവ്ര വിഭാഗത്തെ ഈ തീരുമാനം സഹായിക്കുമെങ്കിലും ലോകത്തിന്റെ കണ്ണില്‍ മുസ്ലിംകളെ തീവ്രവാദികളായി ചിത്രീകരിച്ചേക്കുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

രണ്‍ജീത് സിങിന്റെ ഭരണകാലത്ത് ഗുരുദ്വാരയാക്കി മാറ്റിയിരുന്ന പഴയ ഷഹീദ്ഗഞ്ജ് മസ്ജിദ് വീണ്ടും മസ്ജിദ് ആക്കി മാറ്റണമെന്ന ആവശ്യം പാകിസ്താന്‍ കോടതികള്‍ തള്ളിക്കളഞ്ഞിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചരിത്രത്തിലെ തെറ്റുകള്‍ തിരുത്താനിരുന്നാല്‍ പിന്നെ അതിനവസാനമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ഹാഗിയ സോഫിയ യഥാര്‍ത്ഥത്തില്‍ ഒരു പള്ളിയായിരുന്നുവെന്ന് എന്റെ സുഹൃത്തുക്കള്‍ കരുതുന്നു. എന്നാല്‍ ജസ്റ്റീനിയന്‍ കാലഘട്ടത്തില്‍ എ.ഡി 539 ല്‍ നിര്‍മ്മിച്ച ഒരു ഗ്രീക്ക് ഓര്‍ത്തഡോക്‌സ് ക്രിസ്റ്റ്യന്‍ കത്തീഡ്രല്‍ ആയിരുന്നു അത്. 1204-1361 നും ഇടയില്‍ അതൊരു റോമന്‍ കത്തോലിക് കത്തീഡ്രല്‍ ആയിരുന്നു. ഓട്ടോമന്‍ സാമ്രാജ്യം 1453 ല്‍ കോണ്‍സ്റ്റന്റനിപ്പോള്‍ കീഴടക്കിയപ്പോള്‍ ഇത് പള്ളിയാക്കി മാറ്റി. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ക്രിസ്ത്യന്‍ പള്ളിയാണ് മസ്ജിദാക്കി മാറ്റിയത്.’

1935 ല്‍ മുസ്തഫ കമാല്‍ ഇത മ്യൂസിയമാക്കി മാറ്റുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഹാഗിയ സോഫിയയെ മുസ്ലിം ആരാധനാലയമാക്കിയതായി വെള്ളിയാഴ്ച തുര്‍ക്കി പ്രസിഡന്റ് റെജപ് തയ്യിപ് എര്‍ദൊഗാന്‍ അറിയിച്ചിരുന്നു.

ആധുനിക തുര്‍ക്കി സ്ഥാപകര്‍ ആരാധനാലയത്തെ മ്യൂസിയമാക്കി മാറ്റയത് നിയമ വിരുദ്ധമാണെന്ന് തുര്‍ക്കി കോടതി വിധിച്ചതിനു പിന്നാലെയാണ് എര്‍ദൊഗാന്റെ പ്രഖ്യാപനം. ഇസ്താംബൂളിലെ ഹാഗിയ സോഫിയ എന്ന ചരിത്ര സ്മാരകം പള്ളിയാക്കി മാറ്റുന്നതിനെതിരെ ആഗോള തലത്തില്‍ വിമര്‍ശനം ഉയരുന്നതനിടെയാണ് എര്‍ദൊഗാന്റെ തീരുമാനം.

റഷ്യ, അമേരിക്ക, ഗ്രീസ് എന്നീ രാജ്യങ്ങളും യുനെസ്‌കോയും തുര്‍ക്കിയുടെ തീരുമാനത്തില്‍ ആശങ്ക അറിയിച്ചിട്ടുണ്ട്. ഓട്ടോമന്‍ കാലഘട്ടത്തിലെ മുസ്ലിം പള്ളി കഴിഞ്ഞ 80 വര്‍ഷത്തിലേറെയായി യുനെസ്‌കോയുടെ കീഴിലുള്ള പൈതൃക കേന്ദ്രമാണ്.

Newsdesk

Recent Posts

ഇന്ധന ആശ്വാസ പാക്കേജ് പ്രഖ്യാപനം: ഡീസലിന് 20 സെന്റ്, പെട്രോളിന് 15 സെന്റ് കുറവ്; അലവൻസ് ഇരട്ടിയാക്കി, NORA ലെവി നിർത്തിവെക്കും

നാളെ അർദ്ധരാത്രി മുതൽ ഇളവുകൾ പ്രാബല്യത്തിൽ ഇന്ധനവിലയിലെ കുത്തനെ ഉയർച്ചയെ നിയന്ത്രിക്കാൻ സർക്കാർ സമഗ്രമായ ആശ്വാസ പാക്കേജ് പ്രഖ്യാപിച്ചു. ഇതിന്റെ…

3 hours ago

ന്യൂയോർക്ക് വിമാനത്താവളങ്ങളിൽ കനത്ത തിരക്ക്; യാത്രക്കാർ ദുരിതത്തിൽ

ന്യൂയോർക്ക് :ഫെഡറൽ ഗവൺമെന്റ് സ്തംഭനാവസ്ഥ രണ്ടാം മാസത്തിലേക്ക് കടന്നതോടെ ന്യൂയോർക്ക് സിറ്റി ഏരിയയിലെ വിമാനത്താവളങ്ങളിൽ യാത്രക്കാർ മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ടി…

7 hours ago

ഡാളസിൽ നിയമബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചത് പ്രവാസി സമൂഹത്തിന് വിജ്ഞാനപ്രദമായി

ഗാർലൻഡ് (ഡാളസ്): കേരള അസോസിയേഷൻ ഓഫ് ഡാളസും (KAD) ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്ററും (IC&EC) സംയുക്തമായി സംഘടിപ്പിച്ച…

7 hours ago

ടെക്സസ് ജയിലിൽ ഹൈടെക് മാഫിയ; തടവുകാരൻ ഹാക്കിംഗിലൂടെ നിയന്ത്രിച്ചത് വൻ ക്രൈം ശൃംഖല

ടെക്സസ്: കൊലക്കേസ് പ്രതിയായ തടവുകാരൻ ടെക്സസ് ജയിലിലിരുന്ന് അന്താരാഷ്ട്ര തലത്തിൽ സൈബർ കുറ്റകൃത്യങ്ങളും കള്ളക്കടത്തും നടത്തിയതായി ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. 1992-ൽ…

7 hours ago

ബിറ്റ്‌കോയിൻ വിലയിൽ വൻ ഇടിവ്; $69,000-ത്തിന് താഴെയെത്തി

ന്യൂയോർക് :അന്താരാഷ്ട്ര തലത്തിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങളെത്തുടർന്ന് ക്രിപ്റ്റോ കറൻസി വിപണിയിൽ വൻ ഇടിവ്. ആഴ്ചകളോളം 70,000 ഡോളറിന് മുകളിൽ വ്യാപാരം…

7 hours ago

ഷിക്കാഗോയിൽ വെടിവെയ്പ്പ് പരമ്പര; നാല് മരണം, 9 പേർക്ക് വെടിയേറ്റു

ഷിക്കാഗോ: അമേരിക്കയിലെ ഷിക്കാഗോയിൽ ശനിയാഴ്ച രാത്രി മുതൽ ഞായറാഴ്ച പുലർച്ചെ വരെ വിവിധ ഇടങ്ങളിലായി നടന്ന വെടിവെപ്പുകളിൽ നാല് പേർ…

8 hours ago