ഇന്ത്യയിലെ ടെലികോം ഭീമന്‍ റിലയന്‍സ് ജിയോയില്‍ ഓഹരി നിക്ഷേപത്തിന് സൗദി, യു.എസ് കമ്പനികള്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. റോയിട്ടേര്‍സിന്റെ റിപ്പോര്‍ട്ട് പ്രകാരം അമേരിക്കയിലെ സ്വകാര്യ കമ്പനിയായ ജനറല്‍ അറ്റ്‌ലാന്റികും സൗദിയിലെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടുമാണ് (പി.ഐ.എഫ്) ജിയോ ഓഹരി സ്വന്തമാക്കാനൊരുങ്ങുന്നത്. 850 മില്യണ്‍ ഡോളര്‍ മുതല്‍ 950 ഡോളര്‍ വരെയുള്ള നിക്ഷേപമാണ് ജനറല്‍ അറ്റ്‌ലാന്റിക് നടത്താനൊരുങ്ങുന്നത്. മെയ് മാസത്തിനുള്ളില്‍ തന്നെ ഇത് സംബന്ധിച്ച് ധാരണയാവും. സൗദി കമ്പനി നടത്താനുദ്ദേശിക്കുന്ന നിക്ഷേപത്തെ പറ്റി വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.
നേരത്തെ മറ്റൊരു അമേരിക്കന്‍ കമ്പനിയായ വിസ്തയും 2.3 ശതമാനം ഓഹരി സ്വന്തമാക്കിയിരുന്നു. ഏപ്രിലില്‍ ജിയോയിയുടെ 9.99 ശതമാനം ഓഹരി ഫേസ്ബുക്ക് സ്വന്തമാക്കിയിരുന്നു. ഇതിനു പിന്നാലെ മറ്റൊരു സ്വകാര്യ കമ്പനിയായ സില്‍വര്‍ ലേക്കും 750 മില്യണ്‍ ഡോളറിന്റെ നിക്ഷേപം ജിയോയില്‍ നടത്തി. ഈ മൂന്ന് കമ്പനികളും കൂടെ ആകെ 8 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് ജിയോയില്‍ നടത്തിയിരിക്കുന്നത്.
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…