ജുഡീഷ്യല്‍ നടപടികളില്‍ സാങ്കേതിക വിദ്യയുടെ ഉപയോഗം വര്‍ധിപ്പിക്കാനൊരുങ്ങി സുപ്രീം കോടതി. കൊറോണ വൈറസ് (Corona Virus) വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ പുതിയ നീക്കം.
കോടതി സമന്‍സുകളും നോട്ടീസുകളും ഇനി ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്പുകളായ വാട്സ്ആപ്പ് (WhatsApp), ടെലഗ്രാം എന്നിവയിലൂടെയും ഇ-മെയില്‍, ഫാക്സ്, എന്നിവയിലൂടെയും അയക്കാനാണ് സുപ്രീം കോടതി(Supreme Court Of India)യുടെ തീരുമാനം
”രണ്ട് നീല ടിക്കുകളാണ് സ്വീകര്‍ത്താവ് ഈ മെസേജുകള്‍ വായിച്ചുവെന്നതിനു തെളിവ്.” -കോടതി പറഞ്ഞു. ടെലഗ്രാം (Telegram), വാട്സ്ആപ്പ് എന്നിവയിലൂടെ രേഖകള്‍ അയക്കുന്ന അതേ സമയം ഇവയുടെ കോപ്പി ഇ-മെയിലിലും അയക്കും.
ഇതിനു പുറമേ, ലോക്ക്ഡൌണ്‍ (Corona Lockdown) തീയതിയിലുള്ള ഒരു ചെക്കിന്‍റെ കാലാവധി നീട്ടാനും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI)യ്ക്ക് സുപ്രീം കോടതി അനുമതി നല്‍കി. ഒരു ചെക്കിന്‍റെ കാലാവധിയില്‍ മാറ്റം വരുത്തുന്നതും ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതും ഇനി ആര്‍ബിഐ(Reserve Bank Of India)യുടെ വിവേചനാധികാര പരിധിയില്‍ വരും.
COVID-19 ഉം ലോക്ക്ഡൌണും മൂലം അഭിഭാഷകരും അന്യായക്കാരനും നേരിടുന്ന ബുദ്ധിമുട്ടുകളില്‍ കോടതി സ്വമേധയ നടപടികള്‍ സ്വീകരിച്ചിരുന്നു. മാര്‍ച്ച് 15 മുതലുള്ള ചെക്ക് ബൗണ്‍സ് കേസുകളും കേസിലുള്ള മറ്റ് നടപടികളും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ നീട്ടിവയ്ക്കാനാണ് കോടതിയുടെ തീരുമാനം.
അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ സമർപ്പിച്ച ഹർജിയിൽ ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ (SA Bobde), ജസ്റ്റിസുമാരായ ആർ സുഭാഷ് റെഡ്ഡി, എ എസ് ബോപണ്ണ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
”കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൌണില്‍ പോസ്റ്റല്‍ ഓഫീസുകളില്‍ പോയി സമന്‍സുകളും നോട്ടീസുകളും കൈപ്പറ്റുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന് മനസിലാക്കുന്നു. അത്തരം സേവനങ്ങള്‍ ഇനി മുതല്‍ (അറിയിപ്പുകളുടെയും സമൻസിന്റെയും) ഇമെയിൽ, ഫാക്സ് അല്ലെങ്കിൽ ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്പുകള്‍ വഴിയും കൈമാറാന്‍ നിര്‍ദേശിക്കുന്നു” -കോടതി ഉത്തരവില്‍ പറയുന്നു.
നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ടിന്റെ സെക്ഷൻ 138 പ്രകാരമുള്ള ചെക്ക് കേസുകളിലെ സമയപരിധി നിശ്ചയിക്കുന്ന കാര്യത്തില്‍ സുപ്രീം കോടതിയ്ക്ക് ഇടപെടാനാകില്ലെന്നും ഇതില്‍ ഇടപെടാനുള്ള പൂര്‍ണ അവകാശ൦ റിസര്‍വ് ബാങ്കിനാണെന്നും കോടതി വ്യക്തമാക്കി.
വാഹനാപകടത്തിൽ മരണപ്പെട്ട മലയാളി ജോയ്‌സ് തോമസിന്റെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. Ronayne's ഫ്യൂണറൽ ഹോമിൽ (75 Lower Patrick…
ചൈൽഡ് ബെനിഫിറ്റ് പേയ്‌മെന്റ് നൽകുന്നതിനുള്ള പുതിയ തീയതികൾ പ്രഖ്യാപിച്ചു.ബാങ്ക് അവധിക്കാല പുനഃക്രമീകരണം കാരണം പേയ്‌മെന്റ് തീയതികളിൽ ഉണ്ടാകാവുന്ന മാറ്റങ്ങൾ ഉൾപ്പെടെ,…
അയർലണ്ടിൽ ഡ്രൈവർ തിയറി ടെസ്റ്റ് (BW) എഴുതാനായി ഇനി മുതൽ മലയാളം വോയ്‌സ് ഓവറും തെരഞ്ഞെടുക്കാം. .കാറുകൾ, ട്രാക്ടറുകൾ, വർക്ക്…
NAAS ഇന്ത്യൻ കമ്മ്യൂണിറ്റി സംഘടിപ്പിക്കുന്ന ക്രിസ്മസ് ന്യൂ ഇയർ ആഘോഷം "Tharangam 2026" ജനുവരി 10ന്. Curagh ഹാളിൽ നടക്കുന്ന…
കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട മലയാളി ജോയ്‌സ് തോമസിന്റെ കുടുംബത്തിന് പിന്തുണയേകാൻ സുമനസ്സുകളുടെ സഹായം തേടുന്നു. Ballincurig നഴ്‌സിംഗ്…
കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. Ballincurig നഴ്‌സിംഗ് ഹോം ജീവനക്കാരൻ ജോയ്‌സ് തോമസാണ് മരിച്ചത്. 34…