Categories: India

ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത് വിഷവമുണ്ടാക്കുന്ന കാര്യം; മധ്യപ്രദേശ് കോണ്‍ഗ്രസ്

ഭോപ്പാല്‍: ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത് വിഷവമുണ്ടാക്കുന്ന കാര്യം തന്നെയാണെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ്.

തന്റെ ഭാവി സുരക്ഷിതമല്ലെന്ന് ഭയന്നിട്ടാണ് സിന്ധ്യ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ പോയതെന്നും എന്നാല്‍ ബി.ജെ.പിയില്‍ സിന്ധ്യക്ക് ഒരിക്കലും ബഹുമാനം കിട്ടില്ലെന്നും മധ്യപ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റ് രാംനിവാസ് റാവത്ത് പറഞ്ഞു.

” കോണ്‍ഗ്രസില്‍ നിന്നാല്‍ രാഷ്ട്രീയ ഭാവി അവസാനിച്ചു പോകുമെന്ന ഭയം കൊണ്ടാണ് സിന്ധ്യ പാര്‍ട്ടി വിട്ടത്. അല്ലാതെ പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ കൊണ്ടല്ല. ചിലരുടെ അഭാവം തീര്‍ച്ചയായും അനുഭവപ്പെടും പക്ഷേ തീര്‍ച്ചയായും ആ അവസ്ഥ തരണം ചെയ്യും”, അദ്ദേഹം പറഞ്ഞു.

” ശിവരാജ് സിങ് വിഭിഷന്‍ എന്നാണ് അദ്ദേഹത്തെ വിളിച്ചത്. അത് അംഗീകാരമായി കാണണോ അപമാനമായി കാണണോ എന്നൊക്കെ ഞാന്‍ അദ്ദേഹത്തിന് തന്നെ വിടുന്നു. പക്ഷേ ഇന്ത്യയില്‍ ആരും അവരുടെ കുട്ടികള്‍ക്ക് വിഭിഷന്‍ എന്ന പേരിടില്ല,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസില്‍ നിന്നും ആര് പുറത്തുപോയാലും അത് വേദനയുള്ള കാര്യമാണെന്നും ജ്യോതിരാദിത്യ സിന്ധ്യയെപ്പോലെ അധികാരമാണ് പ്രത്യയശാസ്ത്രത്തേക്കാള്‍ വലുതെന്ന് കരുതുന്നവരും ഉണ്ടെന്നും രണ്‍ദീപ് സുര്‍ജേവാലയും പറഞ്ഞിരുന്നു.

Newsdesk

Recent Posts

കേരളത്തിൽ നികുതി വരുമാനവും കടവും വർധിച്ചെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…

52 mins ago

കോർക്കിൽ പുതിയ റെയിൽവേ സ്റ്റേഷന് അനുമതി; 2027ൽ നിർമ്മാണം തുടങ്ങും

Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…

17 hours ago

ട്രംപിന്റെ അയർലണ്ട് സന്ദർശനത്തിന് തുടക്കം; യൂണിഫൈഡ് അയർലണ്ടിനെ പിന്തുണച്ച് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…

18 hours ago

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

2 days ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

2 days ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

2 days ago