India

70 വയസ് കഴിഞ്ഞ എല്ലാവർക്കും സൗജന്യ ചികിത്സ; പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ

രാജ്യത്ത് 70 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും വരുമാനം പരിഗണിക്കാതെ ആയുഷ്മാന്‍ ഭാരത് പദ്ധതിവഴി ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നല്‍കുന്നതിന് കേന്ദ്രമന്ത്രിസഭ അനുമതി നൽകി. 5 ലക്ഷം രൂപയുടെ വരെ ആശുപത്രി ചികിത്സയ്ക്ക് സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. ആറ് കോടി മുതിര്‍ന്ന പൗരര്‍ക്ക് ​ഗുണംലഭിക്കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. യോഗ്യരായവര്‍ക്ക് പുതിയ കാര്‍ഡ് നല്‍കും. മറ്റ് പൊതു ആരോഗ്യ ഇന്‍ഷുറന്‍സ് സ്‌കീമുകളുടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നവര്‍ക്ക് അതിൽ തുടരുകയോ അല്ലെങ്കില്‍ ആയുഷ്മാന്‍ ഭാരത് തെരഞ്ഞെടുക്കുകയോ ചെയ്യാം.

സ്വകാര്യ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി, എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് എന്നിവ ഉള്ളവര്‍ക്കും പുതിയ പദ്ധതിയില്‍ ചേരാം. കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ച പുതിയ പദ്ധതി ഇന്ത്യയിലെ 4.5 കോടി കുടുംബങ്ങൾക്ക് പ്രയോജനം ചെയ്യുമെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്‌ണവ് പറഞ്ഞു. പുതിയ ആരോഗ്യ ഇൻഷുറൻസ് അനുസരിച്ച്, 70 വയസും അതിൽ കൂടുതലുമുള്ള മുതിർന്ന പൗരന്മാർക്ക് ആയുഷ്‌മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജനയ്ക്ക് കീഴിൽ ആരോഗ്യ സുരക്ഷക്കായി ഒരു പ്രത്യേക കാർഡ് ലഭിക്കും.

ആയുഷ്‌മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജനയ്ക്ക് കിഴിൽ 7.37 കോടി ആശുപത്രി പ്രവേശനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ 49 ശതമാനം ഗുണഭോക്താക്കളും സ്ത്രീകളാണെന്നും കേന്ദ്ര സർക്കാർ പറയുന്നു. നിലവിലെ കണക്കുകൾ അനുസരിച്ച്, ആരോഗ്യ യോജനയിലൂടെ ഒരു ലക്ഷം കോടി രൂപയിലധികം പൊതുജനങ്ങൾക്ക് പ്രയോജനം ലഭിച്ചിട്ടുണ്ട്. ഒരു കുടുംബത്തിന് പ്രതിവർഷം അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ ഉറപ്പ് നൽകുന്ന പദ്ധതിയാണ് ഇത്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

മനോജ് .കെ. ജയൻ- ഉർവ്വശി ദമ്പതികളുടെമകൾ തേജാലഷ്മി (കുഞ്ഞാറ്റ) ക്യാമറക്കുമുന്നിലെത്തി; ‘പ്രിയതമൻ’ ആരംഭിച്ചു ശ്രീനാഥ് ഭാസി -നായകൻ

മാതാവിൻ്റെ നാട്ടിൽത്തന്നെ മകൾ ക്യാമറക്കു മുന്നിലെത്തുന്ന ധന്യ നിമിഷത്തിന് ഇന്ന് വേദിയൊരുങ്ങി.കൊല്ലം, കരുനാഗപ്പള്ളിക്കടുത്ത്, ചവറ തെക്കുംഭാഗം സെൻ്റ് ജോസഫ് പള്ളിയുടെ…

35 mins ago

ഇന്ധനവിലയിൽ ആശ്വാസം; പെട്രോൾ-ഡീസൽ എക്സൈസ് ഇളവ് നീട്ടിയേക്കുമെന്ന് മന്ത്രി ജാക്ക് ചേംബേഴ്സ്

പെട്രോളിനും ഡീസലിനും നിലവിലുള്ള എക്സൈസ് നികുതി ഇളവുകൾ തുടരാൻ സർക്കാർ ആലോചിക്കുന്നതായി സൂചന. Budget 2027-ൽ ഇന്ധന നികുതി ഇളവുകൾ…

1 hour ago

‘രാഷസവേട്ട’  ആരംഭം കുറിച്ചു

ഛായാഗ്രാഹകനും സ്വാമി അയ്യപ്പൻ എന്ന ചിത്രത്തിലൂടെ സംവിധായകനാകുകയും ചെയ്ത വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ രാഷസ വേട്ടക്ക്…

1 hour ago

ഓസ്ട്രേലിയൻ സ്വപ്നം ഇനി യാഥാർഥ്യമാക്കാം.. മെഡിക്കൽ, ഐ ടി, എഞ്ചിനീയറിംഗ് പ്രൊഫഷണലുകൾക്കുമായി Flyworld Migration സെമിനാർ ഡബ്ലിനിൽ

അയർലൻഡിൽ ജോലി ചെയ്യുന്ന നഴ്‌സുമാർക്കും യോഗ്യതയുള്ള ഹെൽത്ത്‌കെയർ പ്രൊഫഷണലുകൾക്കും, ഐ ടി, എഞ്ചിനീയറിംഗ് മേഖലയിലെ തൊഴിലാളികൾക്കും ഓസ്‌ട്രേലിയയിലേക്കുള്ള കുടിയേറ്റ സാധ്യതകൾ…

24 hours ago

ലീമെറിക്ക് സെന്റ് മേരീസ് സീറോ മലബാർ ഇടവകയിൽ ബ്രദർ റെജി കൊട്ടാരം നയിക്കുന്ന യുവജന–ദമ്പതി ധ്യാനങ്ങൾ

ലീമെറിക്ക്: വിശ്വാസജീവിതത്തിൽ യുവജനങ്ങൾക്കും കുടുംബങ്ങൾക്കും ആത്മീയ കരുത്തേകുന്നതിനായി ലീമെറിക്ക് സെന്റ് മേരീസ് സീറോ മലബാർ ഇടവകയുടെ ആഭിമുഖ്യത്തിൽ യുവജന ധ്യാനവും…

1 day ago

Anointing Fire Bible Convention സെപ്റ്റംബർ 26-ന് ഡബ്ലിനിൽ

ഡബ്ലിൻ: നാലാം ശനിയാഴ്ചകളിൽ ഡബ്ലിനിൽ നടന്നുവരുന്ന Anointing Fire Bible Convention (Malayalam) സെപ്റ്റംബർ 26 ശനിയാഴ്ച ബ്യൂമൗണ്ടിലെ Blessed…

1 day ago