India

ഫൈസറിനു പിന്നാലെ രാജ്യത്ത് കൊവിഡ് 19 വാക്സിൻ വിതരണത്തിനുള്ള അനുമതി തേടി സിറം ഇൻസ്റ്റിറ്റ്യട്ട് ഓഫ് ഇന്ത്യ

ന്യൂഡൽഹി: ഫൈസറിനു പിന്നാലെ രാജ്യത്ത് കൊവിഡ് 19 വാക്സിൻ വിതരണത്തിനുള്ള അനുമതി തേടി പൂനെയിലെ സിറം ഇൻസ്റ്റിറ്റ്യട്ട് ഓഫ് ഇന്ത്യ. അടിയന്തര ഉപയോഗത്തിനുള്ള അനുമതിക്കായി സെറം ഇൻസ്റ്റിറ്റ്യൂട്ട് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയെ സമീപിച്ചിട്ടുണ്ട്.

ഓക്സ്ഫർഡ് സർവകലാശാലയുടെയും ബ്രിട്ടീഷ് മരുന്ന് ഉത്പാദകരായ ആസ്ത്ര സെനകയുടെയും പങ്കാളിത്തത്തോടെ നിർമ്മിക്കുന്ന കോവിഡ് വാക്സിനാണ് കൊവിഷീൽഡ്. കൊവിഷീൽഡ് വാക്‌സിൻ വിതരണത്തിനുള്ള അനുമതിയാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് തേടിയത്.

അതേസമയം, കൊവിഷീൽഡ് സുരക്ഷിതമല്ലെന്ന് വാക്സിൻ്റെ ക്ലിനിക്കൽ ട്രയൽസിൽ പങ്കെടുത്ത ഒരു വളണ്ടിയർ ആരോപിച്ചിരുന്നു. കൊവിഡ് വാക്സിൻ സ്വീകരിച്ച ചെന്നൈ സ്വദേശിയായ വളണ്ടിയർ തനിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിട്ടെന്നു കാണിച്ച് സെറം ഇൻസ്റ്റിറ്റ്യൂട്ടിനെതിരെ 5 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചിരുന്നു.

കോവിഡ് വാക്സിൻ രാജ്യത്ത് വിൽക്കാനും വിതരണത്തിനുമായി ഇറക്കുമതി ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഇന്നലെയായിരുന്നു യുഎസ് കമ്പനിയായ ഫൈസര്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക് അപേക്ഷ നല്‍കിയിരിക്കുന്നത്. യുകെയിലും ബഹ്റൈനിലും വിതരണത്തിന് അനുമതി തേടിയ ശേഷമായിരുന്നു കമ്പനി ഇന്ത്യൻ സര്‍ക്കാരിനെ സമീപിച്ചത്.

അമേരിക്കന്‍ കമ്പനിയായ ഫൈസര്‍, ജര്‍മന്‍ ഔഷധ കമ്പനിയായ ബയോടെക്കുമായി ചേര്‍ന്നാണ് ഫൈസർ വാക്സിന്‍ വികസിപ്പിച്ചത്.

Newsdesk

Recent Posts

അന്തരിച്ച കാവൻ മലയാളി സജി സുരേന്ദ്രന്റെ പൊതുദർശനം നാളെ

ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ട കാവൻ മലയാളി അഡ്വ: സജി സുരേന്ദ്രന്റെ പൊതുദർശനം ജനുവരി 17, ശനിയാഴ്ച നടക്കും. Mathews Funeral…

14 hours ago

നോർത്ത്‌സൈഡ് ഹോം കെയറിലെ ഹെൽത്ത് കെയർ അസിസ്റ്റന്റുമാർ പണിമുടക്കുന്നു

ഡബ്ലിനിലെ നോർത്ത്‌സൈഡ് ഹോം കെയർ സർവീസസിൽ ജോലി ചെയ്യുന്ന ഏകദേശം 50 ഹെൽത്ത് കെയർ അസിസ്റ്റന്റുമാർ ശമ്പളത്തെച്ചൊല്ലിയുള്ള തർക്കത്തിൽ അനിശ്ചിതകാല…

15 hours ago

ഫുട്ബോൾ ലോകം വടക്കേ അമേരിക്കയിലേക്ക്; ലോകകപ്പ് ടിക്കറ്റിനായി ഒഴുകിയത് 50 കോടി അപേക്ഷകൾ

ന്യൂയോർക്: 2026-ൽ വടക്കേ അമേരിക്കയിൽ (അമേരിക്ക, കാനഡ, മെക്സിക്കോ) നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന്റെ ടിക്കറ്റുകൾക്കായി ഫുട്ബോൾ ആരാധകരുടെ വൻ തിരക്ക്.…

15 hours ago

ഇല്ലിനോയിസ് സുപ്രീംകോടതിയിലെ ആദ്യ ഇന്ത്യൻ അമേരിക്കൻ ജസ്റ്റിസായി സഞ്ജയ്.ടി.ടെയിലർ

 ഇല്ലിനോയ്: ഇല്ലിനോയിസ് സുപ്രീംകോടതിയിലെ ആദ്യ ഇന്ത്യൻ അമേരിക്കൻ ജസ്റ്റിസായി സഞ്ജയ്.ടി.ടെയിലർ ജനുവരി 30-ന് ചുമതലയേൽക്കും. ഈ പദവിയിലെത്തുന്ന ആദ്യ ഏഷ്യൻ…

16 hours ago

ഫ്ലോറിഡയിൽ മണൽക്കുഴി തകർന്ന് ഉറ്റസുഹൃത്തുക്കളായ രണ്ട് ആൺകുട്ടികൾ മരിച്ചു

ഫ്ലോറിഡ: കൗണ്ടിയിൽ മണൽക്കുഴി കുഴിക്കുന്നതിനിടെ മൺകൂന ഇടിഞ്ഞുവീണ് രണ്ട് ആൺകുട്ടികൾ ശ്വാസംമുട്ടി മരിസിട്രഫ്ലോറിഡയിലെസ്ച്ചു. ഇൻവർനെസ് മിഡിൽ സ്കൂളിലെ വിദ്യാർത്ഥികളായ ജോർജ്ജ്…

16 hours ago

വിമാനയാത്രക്കാർക്ക് പുതിയ ഫീസ്; ഫെബ്രുവരി 1 മുതൽ തിരിച്ചറിയൽ രേഖകളില്ലെങ്കിൽ 45 ഡോളർ നൽകണം

  വാഷിംഗ്‌ടൺ ഡി സി : അമേരിക്കയിൽ 'റിയൽ ഐഡി' (REAL ID) അല്ലെങ്കിൽ പാസ്‌പോർട്ട് പോലുള്ള അംഗീകൃത തിരിച്ചറിയൽ…

16 hours ago